Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിട്ടി പിടിച്ചതും എൽഐസി കിട്ടിയതും ബാങ്കിൽ പോയതും സ്വർണം വാങ്ങിയതും പൊതുസ്ഥലത്ത് സംസാരിക്കാതിരിക്കുക; കേൾക്കുന്നവർക്ക് സന്തോഷം നൽകില്ലെന്ന് മാത്രമല്ല ശത്രുക്കളെയും അപകടത്തെയും ക്ഷണിച്ചുവരുത്തും എന്നോർക്കണം; വീടുകൾ തകർത്തുള്ള കവർച്ചകൾ ഏറിയതോടെ ജാഗ്രതാനിർദ്ദേശവുമായി കേരള പൊലീസ്

ചിട്ടി പിടിച്ചതും എൽഐസി കിട്ടിയതും ബാങ്കിൽ പോയതും സ്വർണം വാങ്ങിയതും പൊതുസ്ഥലത്ത് സംസാരിക്കാതിരിക്കുക; കേൾക്കുന്നവർക്ക് സന്തോഷം നൽകില്ലെന്ന് മാത്രമല്ല ശത്രുക്കളെയും അപകടത്തെയും ക്ഷണിച്ചുവരുത്തും എന്നോർക്കണം; വീടുകൾ തകർത്തുള്ള കവർച്ചകൾ ഏറിയതോടെ ജാഗ്രതാനിർദ്ദേശവുമായി കേരള പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തും, കൊച്ചിയിലും വീടുകൾ തല്ലിപ്പൊളിച്ച് കൊള്ള ചെയ്യുന്ന കവർച്ചകൾ ആവർത്തിച്ചതോടെ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. റസിഡൻസ് അസോസിയേനുകൾ ഇത്തരം കൊള്ളകളെ കുറിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കാതെ ബോധവൽകരിക്കണം

.രാത്രിയിലും മറ്റും ആവശ്യമായ ഇടത്ത് ലൈറ്റ് ഓൺ ചെയ്ത് വയ്ക്കണം.പുലരും വരെ വീടിന്റെ മുൻവശത്തും, അടുക്കള ഭാഗത്ത് നിർബന്ധമായും ലൈറ്റ് ഓഫാക്കാതിരിക്കുക. കഴിയുമെങ്കിൽ ഇതിന്റെ സ്വിച്ച് അകത്തുനിന്ന് ഓൺ ഓഫ് ആക്കുന്ന സംവിധാനം ചെയ്യുക.

രാത്രി കാലങ്ങളിൽ ആരു കോളിങ് ബെൽ അടിച്ചാലും,കതകിന് മുട്ടിയാലും പരിചയമില്ലാത്തവരാണെങ്കിൽ മെയിൻ ഡോർ തുറക്കാതിരിക്കുക. മാർക്കറ്റിന്റെ ഭാഗമാണ്,എംബിഎ സ്റ്റുഡന്റാണ് എന്നൊക്കെ പറഞ്ഞു ആരു സാധങ്ങൾ വിൽക്കാൻ വന്നാലും അവ സ്വീകരിക്കാതിരിക്കുക. നമ്മൾ മരുഭൂമിയിലല്ല കഴിയുന്നത്. അവരുടെ പക്കൽ ഉള്ള എല്ലാ സാധനങ്ങളും തൊട്ടടുത്ത കടകളിൽ ലഭ്യമാണ് എന്ന് മനസ്സിലാക്കുക.

ഭിക്ഷാടകരെ ഒരു കാരണ വശാലും പ്രോത്സാഹിപ്പിക്കരുത് അതു അറിഞ്ഞും കൊണ്ടു അപകടം ക്ഷണിച്ചു വരുത്തും.കണ്ടു പരിചയമില്ലാത്ത, സൈക്കിളിലും മറ്റും കൊണ്ടു വിൽക്കുന്നവരിൽ നിന്നും കോഴി,മത്സ്യം ഇവ വാങ്ങാതിരിക്കുക.

ചിട്ടി പിടിച്ചതും,എൽഐസി കിട്ടിയതും,ബാങ്കിൽ പോയതും,വീടുപണി തുടങ്ങുന്നതും,മക്കളുടെ കല്യാണത്തിന് സ്വർണം വാങ്ങുന്നതും പൊതു സ്ഥലത്തു വെച്ചു സംസാരിക്കാതിരിക്കുക. ഇങ്ങനെയുള്ള സംസാരങ്ങൾ കേൾക്കുന്നവർക്കു ഒരു സന്തോഷവും നൽകില്ല എന്നു മാത്രമല്ല, അറിഞ്ഞും കൊണ്ടു ശത്രുക്കളെയും,അപകടവും ക്ഷണിച്ചു വരുത്തുകയാണ് എന്നു ഓർമ്മിക്കുക.

എല്ലാ ലോഡ്ജുകളും ലേബർ ക്യാമ്പുകളും പരിശോധിച്ച് ക്രിമിനലുകളുടെ സാന്നിധ്യമില്ലെന്ന് പൊലീസ് ഉറപ്പാക്കും.ഫുട്ട് പട്രോൾ കൂടാതെ ഓട്ടോറിക്ഷാ ബൈക്ക് പട്രോൾ എന്നിവ പ്രത്യേകം നടത്തും.റെയിൽവെസ്റ്റേഷനുകളിൽ ഇത്തരം ക്രിമിനൽ ഗാങ്ങുകൾ കറങ്ങുന്നുണ്ടോയെന്നും ട്രെയിൻ കയറി പോകുന്നുണ്ടോയെന്നും പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP