Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാധ്യമത്തിനെയും തേജസിനെയും അനുകരിക്കുന്ന ലേഔട്ടിലേക്ക് മാറി മാതൃഭൂമി പത്രം കുടുങ്ങി; കടുത്ത വിമർശനവുമായി പരമ്പരാഗത വായനക്കാർ, പത്രഓഫീസിലേക്ക് ദിവസേന തെറിവിളി; സർക്കുലേഷനിലും ഇടിവ്; സിനിമാലോകം ബഹിഷ്‌ക്കരിച്ചതിന്റെ പേരിലുള്ള കോടികളുടെ നഷ്ടത്തിനു പിന്നാലെ മുഖം മാറ്റവും മാതൃഭൂമിക്ക് വിനയാവുന്നു

മാധ്യമത്തിനെയും തേജസിനെയും അനുകരിക്കുന്ന ലേഔട്ടിലേക്ക് മാറി മാതൃഭൂമി പത്രം കുടുങ്ങി; കടുത്ത വിമർശനവുമായി പരമ്പരാഗത വായനക്കാർ, പത്രഓഫീസിലേക്ക് ദിവസേന തെറിവിളി; സർക്കുലേഷനിലും ഇടിവ്; സിനിമാലോകം ബഹിഷ്‌ക്കരിച്ചതിന്റെ പേരിലുള്ള കോടികളുടെ നഷ്ടത്തിനു പിന്നാലെ മുഖം മാറ്റവും മാതൃഭൂമിക്ക് വിനയാവുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്:അടുത്തകാലത്തായി മാതൃഭൂമി പത്രത്തിന് ശനിദശയാണ്.തൊട്ടതെല്ലാം പിഴച്ചുപോവുന്ന അവസ്ഥ.ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പത്രത്തിന്റെ ലേഔട്ട് മാറ്റിയതാണ് ഇപ്പോൾ വായനക്കാരിൽനിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയത്.

മാതൃഭൂമിയുടെ വായനാസുഖം തീർത്തും കളഞ്ഞുകൊണ്ടുള്ള പുതിയ രൂപകൽപ്പന പ്രകാരം ഒറ്റനോട്ടത്തിൽ ഇത് മാധ്യമമാണോ, തേജസ് ആണോ എന്നൊക്കെയാണ് തോന്നിപ്പോവുക.ഈ രണ്ടുപത്രങ്ങളിലെയും ലേ ഔട്ട് പരിഷ്‌ക്കരിച്ച പ്രമുഖ ഡിസൈനർ സൈനുൽആബിദും കൂട്ടരും തന്നെയാണ് മാതൃഭൂമിയുടെ പുതിയ മുഖത്തിനും പിന്നിലെന്നാണ് അറിയുന്നത്.

മുഖംമാറ്റത്തിൽ കടുത്ത വിമർശനവുമായി പരമ്പരാഗത വായനക്കാർ രംഗത്തത്തെിയിരക്കയാണ്.ദിനേനയുള്ള തെറിവിളികാരണം പത്രഓഫീസിൽ ഫോൺ എടുക്കാൻ ജീവനക്കാർ പേടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഒരാഴ്ചക്കുള്ളിൽതന്നെ സർക്കുലേഷനിലും ഇടിവ് വന്നിട്ടുണ്ട്. ഈ രീതിയിൽ മുന്നോട്ടുപോവാനാവില്‌ളെന്നും ലേഔട്ട്മാറ്റം പിൻവലിക്കണമെന്നും സർക്കുലേഷൻ വിഭാഗം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

സിനിമാലോകം ബഹിഷ്‌ക്കരിച്ചതിന്റെപേരിലുള്ള കോടികളുടെ വരുമാന നഷ്ടത്തിനുപിന്നാലെയാണ് പുതിയ മുഖംമാറ്റവും മാതൃഭൂമിക്ക് വിനയായത്.ദിലീപ് വിഷയത്തിൽ മാതൃഭൂമി പത്രവും ചാനലും മലയാള ചലച്ചിത്രമേഖലക്കെതിരെ നിരന്തരം വാർത്തകൾ കൊടുത്തതിനാൽ ഇപ്പോൾ സിനിമാ പരസ്യങ്ങൾ മാതൃഭൂമിക്ക് കിട്ടുന്നില്ല.പ്രതിമാസം 20ലക്ഷം രൂപയിൽ കുറയാത്ത പരസ്യമാണ് ഇതുമൂലം നഷ്ടമായത്.ഒപ്പം സർക്കുലേഷനും കുറഞ്ഞു. ഇതിനുപിന്നാലെ രൂപകൽപ്പനാ വിവാദം എത്തുന്നത്.

പുതിയ മാറ്റത്തിൽ മാതൃഭൂമിയിലെ മുതിർന്ന പത്രപ്രവർത്തകരും അസ്വസ്ഥരാണ്.അടുത്തകാലത്തായി ഒരു തീരുമാനവും മാതൃഭൂമി ജീവനക്കാരുടെ അറിവോടെ എടുത്തിട്ടില്‌ളെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മാതൃഭൂമിയുടെ ഡിസൈൻ പരിഷ്‌ക്കരിക്കണമായിരുന്നെങ്കിൽ കഴിവുള്ള എത്രയോ ആർട്ടിസ്‌ററുകൾ പത്രത്തിൽ ഉണ്ടെന്നിരിക്കെ, പുറമെയുള്ളവർക്ക് കരാർ കൊടുക്കയാണ് കമ്പനി ചെയ്തത്.ജീവനക്കാർക്ക് അഭിപ്രായം പറയാനുള്ള അവസരംപോലും കൊടുത്തില്ല.ഇപ്പോൾ ഇത്രയേറെ പ്രതിഷേധം ഉണ്ടായതോടെയാണ്, എന്തുചെയ്യണമെന്ന് മുതിർന്ന ജേർണലിസ്റ്റുകളോട് അഭിപ്രായം ചോദിച്ചത്.പുതിയ പരിഷ്‌ക്കരണം പിൻവലിക്കണമെന്നുതന്നെയാണ് ജേർണലിസ്റ്റുകളും അഭിപ്രായപ്പെട്ടത്.

നേരത്തെ പ്രവാചക നിന്ദാ വിവാദത്തിൽപെട്ട മാതൃഭൂമിക്ക് കോടികളുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. അത് ഒരുവിധത്തിൽ പരിഹരിച്ച് വരുന്നതിനിടെയാണ് സിനിമാ വിവാദം ഉണ്ടായത്. പത്രത്തിന് സംഘടിതമായി പരസ്യം നൽകാതിരുന്നു മുസ്ലിം വ്യവസായ ഗ്രൂപ്പുകളുടെ അഴിമതിയുടെയും ക്രമക്കേടിന്റെയും വാർത്തകൾ തേടിപ്പിടിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെയാണ് പ്രവാചക നിന്ദയെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ അടങ്ങിയത്. എന്നാൽ ആ രീതി സിനിമാ പ്രശ്‌നത്തിൽ വിജയിച്ചില്ല.

സാധാരണ എല്ലാ പടങ്ങളെയും പൊക്കി എഴുതാറുള്ള മാതൃഭൂമി, തീർത്തും വിമർശനാത്മകമായി റിവ്യൂ പ്രസിദ്ധീകരിച്ചെങ്കിലും സിനിമാലോകം പ്രതികരിച്ചില്ല. ഇത്തരം ബ്‌ളാക്ക്‌മെയിലിങ്ങിന് വഴങ്ങേണ്ടെന്ന നിലപാടാണ് പ്രഥ്വീരാജടക്കമുള്ള താരങ്ങൾ സ്വീകരിച്ചത്. പ്രഥ്വീരാജിന്റെ ആദം ജോൺ എന്ന ചിത്രത്തിന് തീർത്തും നെഗറ്റീവായ റിവ്യൂവാണ് ആദ്യദിനംതന്നെ മാതൃഭൂമി നൽകിയത്.

ഈ വരുമാന നഷ്ടം തുടരുന്നതിനിടെയാണ് ലേഔട്ട് വിവാദം ഉണ്ടായിരിക്കുന്നത്. ലക്ഷങ്ങൾ പൊടിച്ച് നടത്തിയ പരിഷ്‌ക്കരണം പാഴായിപ്പോയെന്ന് അംഗീകരിക്കാതെ മാനേജ്‌മെന്റ് കടുംപിടുത്തം തുടർന്നാൽ അത് 95വർഷം പഴക്കമുള്ള പത്രത്തിന്റെ അടിത്തറ തകർക്കുമെന്നും ജീവനക്കാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP