Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധോണിക്ക് തുല്യൻ ധോണി മാത്രം; കീപ്പിങ്ങിൽ അത്ഭുതപ്പെടുത്തി താരത്തിന്റെ സ്റ്റംപിങ്ങ്; ബൗളർ പോലും ഔട്ടല്ലെന്ന് കരുതിയപ്പോൾ ശരവേഗത്തിലുള്ള സ്റ്റംപിങ്ങിൽ വിക്കറ്റ് തെറിച്ചത് സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ഉപുൽ തരംഗ

ധോണിക്ക് തുല്യൻ ധോണി മാത്രം; കീപ്പിങ്ങിൽ അത്ഭുതപ്പെടുത്തി താരത്തിന്റെ സ്റ്റംപിങ്ങ്; ബൗളർ പോലും ഔട്ടല്ലെന്ന് കരുതിയപ്പോൾ ശരവേഗത്തിലുള്ള സ്റ്റംപിങ്ങിൽ വിക്കറ്റ് തെറിച്ചത് സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ഉപുൽ തരംഗ

വിശാഖപട്ടണം: ധോണി വിരമിക്കണം ധോണി വിരമിക്കണം എന്ന് പറയുന്നവർ ഇന്നലത്തെ  കണ്ടാൽ തീരുന്ന പ്രശ്‌നമേ ഉള്ളൂ. തകർപ്പൻ ഫോമിൽ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ലങ്കൻ ബാറ്റ്‌സമാൻ ഉപുൽ തരംഗയെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത് കണ്ടാൽ ആരും ഒന്ന് അമ്പരന്ന് പോകും. ആ വിക്കറ്റിന് ബൗളറേക്കാൾ അർഹൻ ധോണിയാണ് എന്നുള്ളതിൽ സംശയം വേണ്ട.

കുൽദീപ് യാദവിന്റെ പന്തിലായിരുന്നു ശരവേഗത്തിലുള്ള ധോണിയുടെ സ്റ്റംമ്ബിങ്. ലങ്കയെ കൂറ്റൻ സ്‌കോർ സ്വപ്നം കാണിച്ച് ഇന്ത്യൻ ബൗളർമാരെ തല്ലിത്തകർത്ത ഉപുൽ തരംഗ ക്രീസിൽ നിന്ന് കാല് ഒന്ന് ഉയർത്തിയപ്പോഴേക്കുമാണ് ധോണി മിന്നൽ സ്റ്റംപിങ്ങ് നടത്തിയത്. ഇതാണ് മൽസരത്തിൽ വഴിത്തിരിവായതും ലങ്കയെ 215 എന്ന ചെറിയ സ്‌കോറിലേക്കൊതുക്കിയതു.

അദ്ദേഹത്തിന്റെ ബാറ്റിങ്ങ് പ്രകടനത്തിനെതിരെ പലപ്പോഴും പലതരത്തിലുള്ള വിമർശനങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും വിക്കറ്റിന് പുറകിലുള്ള ധോണിയുടെ പ്രകടനത്തെ ചോദ്യം ചെയ്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല എന്നതാണ് വസ്തുത.ക്രിക്കറ്റ് ലോകത്തെ എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ് ധോണിയുടെ വിക്കറ്റിന് പിന്നിലെ കൃത്യത.

ഇതോടെ ടെസ്റ്റ് പരമ്ബരക്ക് പിന്നാലെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്ബരയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനം എട്ട് വിക്കറ്റിന് വിജയിച്ചതോടെ ഇന്ത്യ 2-1ന് പരമ്ബര സ്വന്തമാക്കി. ശ്രീലങ്കയുർത്തിയ 216 റൺസ് വിജയലക്ഷ്യം ഇന്ത്യ 31.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ഇന്ത്യക്കായി ഓപ്പണർ ശിഖർ ധവാൻ സെഞ്ചുറിയും(100*) ശ്രേയസ് അയ്യർ അർദ്ധ സെഞ്ചുറിയും(65) നേടി.

ഏകദിനത്തിൽ ധവാന്റെ 12-ാം സെഞ്ചുറിയും അയ്യരുടെ തുടർച്ചയായ രണ്ടാം അർദ്ധ ശതകവുമാണിത്. ഇന്ത്യയുടെ തുടർച്ചയായ എട്ടാം പരമ്ബര വിജയമാണിത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP