Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിലെ അളവെടുപ്പോടെ സഹാറ മുതലാളിയെ അഴിക്കുള്ളിലാക്കിയ എബ്രഹാം പിണങ്ങി; ഒന്നും താനറിഞ്ഞിരുന്നില്ലെന്ന് സുഹൃത്തിന്റെ ഭാര്യയോട് വിളിച്ചറിയിച്ചിട്ടും പിണക്കം മാറിയില്ല; സത്യസന്ധതയുടെ ആൾരൂപങ്ങളെ തമ്മിലടിപ്പിച്ച്‌ നേട്ടമുണ്ടാക്കിയത് സിവിൽ സർവ്വീസിലെ തന്ത്രശാലികൾ; ഐഎംജി ഡയറക്ടറെ മുഖ്യമന്ത്രി സസ്‌പെന്റ് ചെയ്യുമ്പോൾ ചീഫ് സെക്രട്ടറിയുടെ കസേരയിൽ കെഎം എബ്രഹാമും; ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിച്ചത് ഐഎസ്എസ്-ഐപിഎസ് ലോബി തന്നെ

വീട്ടിലെ അളവെടുപ്പോടെ സഹാറ മുതലാളിയെ അഴിക്കുള്ളിലാക്കിയ എബ്രഹാം പിണങ്ങി; ഒന്നും താനറിഞ്ഞിരുന്നില്ലെന്ന് സുഹൃത്തിന്റെ ഭാര്യയോട് വിളിച്ചറിയിച്ചിട്ടും പിണക്കം മാറിയില്ല; സത്യസന്ധതയുടെ ആൾരൂപങ്ങളെ തമ്മിലടിപ്പിച്ച്‌ നേട്ടമുണ്ടാക്കിയത് സിവിൽ സർവ്വീസിലെ തന്ത്രശാലികൾ; ഐഎംജി ഡയറക്ടറെ മുഖ്യമന്ത്രി സസ്‌പെന്റ് ചെയ്യുമ്പോൾ ചീഫ് സെക്രട്ടറിയുടെ കസേരയിൽ കെഎം എബ്രഹാമും; ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിച്ചത് ഐഎസ്എസ്-ഐപിഎസ് ലോബി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായരിക്കെ കെ.എം.എബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തി. സഹാറാ ഉടമ സുബ്രതോ റോയിയെ അഴിക്കുള്ളിലാക്കി ക്ലീൻ ഇമേജിന് പേരെടുത്ത കെഎം എബ്രഹാമിനെ വേദനപ്പിച്ച സംഭവം. ഇത് മുതലെടുക്കാൻ പലരുമെത്തി. ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ നീക്കത്തെ ഭയന്ന പലരും. ഒടുവിൽ വിജിലൻസ് ടീം ലീഡർ എന്ന നിലയിൽ ആക്ഷേപത്തിന്റെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്ന ജേക്കബ് തോമസ് വിശദീകരിച്ചു. താനറിയാതെ നടന്ന നീക്കമാണ് ഇതെന്നും കൂട്ടിച്ചേർത്തു.

കെ.എം.എബ്രഹാം സഹപ്രവർത്തകനും സുഹൃത്തുമാണ്. പരിശോധന അറിഞ്ഞപ്പോൾ തന്നെ എബ്രഹാമിന്റെ ഭാര്യയെ വിളിക്കാൻ സന്നദ്ധനായെന്നും ജേക്കബ് തോമസ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഈ കേസ് വിജിലൻസ് എഴുതിത്ത്ത്ത്ത്ത്തള്ളി. ജേക്കബ് തോമസ് വിജലൻസ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരുന്നു ഇത്. നളിനി നെറ്റോ സ്ഥാനം ഒഴിഞ്ഞതോടെ കെഎം എബ്രഹാം ചീഫ് സെക്രട്ടറിയായി. ഈ ഡിസംബർ 31ന് എബ്രഹാം വിരമിക്കും. അതായത് ഇനിയുള്ളത് വിരലിൽ എണ്ണാവുന്ന നാളുകൾ മാത്രം. അതിന് മുമ്പ് ജേക്കബ് തോമസിന് സസ്‌പെൻഷൻ. ഇതിൽ ചീഫ് സെക്രട്ടറിയെന്ന നിലയിൽ കെ എം എബ്രഹാമിന്റെ ഇടപെടലും ഉണ്ടെന്ന് കരുതുന്നവരും ഉണ്ട്.

ധനവകുപ്പിന്റെ ചുമതലയിലുള്ള കെ എം എബ്രഹാമും അഴിമതിക്കാരുടെ പേടി സ്വപ്നമായിരുന്നു. കശുവണ്ടി വികസന കോർപ്പറേഷനിലെ തിരിമറി കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചതും എബ്രഹാമായിരുന്നു. പലവിധത്തിലുള്ള സ്വാധീനങ്ങൾക്കും വഴങ്ങിയില്ല. ഇതൊക്കെയായിരുന്നു കെഎം എബ്രഹാമിനെ കുറിച്ച് പൊതുസമൂഹം ചർച്ച ചെയ്തിരുന്നത്. ഇതിനിടെയായിരുന്നു റെയ്ഡ്. കെ എം എബ്രഹാമിനേയും ജേക്കബ് തോമസിനേയും തെറ്റിക്കുകയെന്ന സമർത്ഥമായ കരുനീക്കമായിരുന്നു ഇതിന് കാരണം. കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കണ്ടെത്തിയതിന്റെ പ്രതികാരം വീട്ടൽ. ജേക്കബ് തോമസ് സ്ത്യം തുറന്നു പറഞ്ഞെങ്കിലും കെ എം എബ്രഹാമിന്റെ മനസ്സിൽ കനൽ അടങ്ങിയിരുന്നില്ല. കൃത്യമായ സമയത്ത് ചീഫ് സെക്രട്ടറി ഇടപെട്ടു. അങ്ങനെ ജേക്കബ് തോമസ് പുറത്തുമായി എന്നാണ് ആരോപണം. 

ഖജനാവിനെ താങ്ങി നിർത്താൻ പല നടപടികളും എടുത്ത ഉദ്യോഗസ്ഥനായിരുന്നു കെഎം എബ്രഹാം. കശുവണ്ടി വികസന കോർപറേഷനിലെ തീവെട്ടിക്കൊള്ളയിൽ ഇടതു വലതു പങ്കാളിത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന തെളിവാണ് തന്റെ റിപ്പോർട്ടിൽ എബ്രഹാം കേരളാ ഹൈക്കോടതിയെ ധരിപ്പിച്ചത്. 2008 മുതൽ 2012 വരെ കോർപറേഷൻ വാങ്ങിയ തോട്ടണ്ടിയുടെ ശരാശരി 95 ശതമാനവും കോട്ടയത്തെ ജെഎംജെ ട്രേഡേഴ്‌സ് എന്ന ഒറ്റക്കമ്പനിയിൽ നിന്നാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ശത്രുക്കളുണ്ടായിരുന്ന കെഎം എബ്രഹാമിനെ നാണംകെടുത്താനായിരുന്നു വിജിലൻസ് കേസ് എന്നാണ് സൂചന. ഇതിലേക്ക് ജേക്കബ് തോമസിനെ കണക്ട് ചെയ്ത് നേട്ടമുണ്ടാക്കുകയായിരുന്നു മറ്റ് ചില ഉദ്യോഗസ്ഥർ. ഈ ചതിയോടെ രണ്ട് സുഹൃത്തുക്കൾ അകന്നു.

ഇതിന് തെളിവായിരുന്നു കെഎം എബ്രഹാമിന്റെ വീട്ടിലെ പരിശോധന. ഇത് ജേക്കബ് തോമസ് ബോധപൂർവ്വം ചെയ്തതാണെന്ന് വരുത്തി തീർത്തു. അങ്ങനെ ഭരണത്തെ മുൾമുനയിലാക്കുക. ഇതിനായി ഐഎഎസുകാരെ സർക്കാരിനെതിരെ തിരിച്ചുവിടുകയും ചെയ്തു. എന്നാൽ തുറന്നു പറയാൻ ജേക്കബ് തോമസ് എത്തിയതോടെ പ്രശ്‌നങ്ങൾക്ക് പുതിയ മുഖം വന്നു. അതിനിടെ ടോം ജോസ് ഐഎഎസിനെതിരെ വിജിലൻസ് എടുത്ത നടപടിയും ചർച്ചയായി. ഈ കേസിൽ ടോം ജോസിനെ വിജിലൻസ് കുറ്റവിമുക്തനാക്കുകയും ചെയ്തു. പക്ഷേ കെ എം എബ്രഹാം കേസിന് വിരുദ്ധമായി ടോം ജോസിനെതിരെ ഉറച്ച നിലപാടാണ് ജേക്കബ് തോമസ് എടുത്തത്.

കെ എം എബ്രഹാമിനെ മുന്നിൽ നിർത്തിയുള്ള കളിയാണ് അഴിമതി ആരോപണ വിധേയരായ ഒരു കൂട്ടം സിവിൽ സർവ്വീസുകാർ നടത്തിയത്. ടോം ജോസ്, പോൾ ആന്റണി, ഷെയ്ക് പരീത് അങ്ങനെ പലരും ജേക്കബ് തോമസിനെതിരെ രംഹത്ത് വന്നു. ഇതിന്റെ സമ്മർദ്ദ ഫലമായിരുന്നു വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നുള്ള ജേക്കബ് തോമസിന്റെ മാറ്റം. ഇതിനിടെ ജേക്കബ് തോമസിനൊപ്പം കെ എം എബ്രഹാമിനേയും സംരക്ഷിക്കുന്ന തരത്തിൽ മുഖ്യമന്ത്രി രംഗത്ത് വന്നു.

നിലവിൽ തൊഴിൽവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഐഎഎസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമാണ് ടോം ജോസ്. കെഎംഎംഎല്ലിൽ മഗ്‌നീഷ്യം സൾഫേറ്റ് വാങ്ങിയതിൽ ക്രമേക്കേട്, അനധികൃത സ്വത്ത് സമ്പാദ്യം എന്നിവയിൽ വിജിലൻസ് അന്വേഷണം നേരിടുന്നുണ്ടായിരുന്നു. ഇത് ജേക്കബ് തോമസ് കടുപ്പിക്കുമെന്ന സൂചന ലഭിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന പോൾ ആന്റണിയും മലബാർ സിമന്റസ് അഴിമതി കേസിൽ കരിനിഴലിലാണ്. മുൻ എംഡി പത്മകുമാറിന് അറസ്റ്റിന് ശേഷവും സംരക്ഷണ കവചം ഒരുക്കുന്നുവെന്ന പരാതിയും ഉണ്ട്.

പോർട്ട് ഡയറക്ടറായിരുന്ന ഷെയ്ക് പരീതും ജേക്കബ് തോമസിന്റെ ശത്രുവായിരുന്നു. കെ എം എബ്രഹാമിനെ മുൻനിർത്തിയുള്ള കളികൾക്ക് ഐഎസ്എസ് അസോസിയേഷൻ സമർത്ഥമായി നീങ്ങി. ഇതിന് സൈബർ ഡോം അഴിമതിയിൽ കുടുങ്ങിയ ചില ഐപിഎസുകാരും കൂട്ടുകാരായി. വിജിലൻസിൽ ഇപ്പോഴും പൊലീസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഉന്നതരുടെ അടുപ്പക്കാരുണ്ട്. ഇതിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് കെഎം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡ് വരെ കാര്യങ്ങളെത്തിച്ചു. എല്ലാം ജേക്കബ് തോമസിന്റെ തന്നിഷ്ടമാണെന്ന് വരുത്തുകയും ചെയ്തു. ഇത് ജേക്കബ് തോമസിന്റെ നീക്കമായി ചിത്രീകരിച്ചു. കെഎം എബ്രഹാമിനെതിരായ പരാതിക്കാൻ ജോമോൻ പുത്തൻപുരയ്ക്കൽ ജേക്കബ് തോമസിന്റെ ആളാണെന്ന് പോലും വിശ്വസിപ്പിച്ചു. ഇതിനിടെയിൽ മറഞ്ഞു നിന്നത് കശുവണ്ടി വികസന കോർപ്പറേഷനിൽ അഴിമതിക്ക് പിടിവീണ രാഷ്ട്രീയ നേതൃത്വമായിരുന്നു.

ഇവരും ജേക്കബ് തോമസിനേയും കെഎം എബ്രഹാമിനേയും ഒരുമിച്ച് പുറത്താക്കാൻ കരുക്കൾ നീക്കി. ആദ്യ ഘട്ടത്തിൽ വിജയിച്ചുവെങ്കിലും പണി കിട്ടിയത് ജേക്കബ് തോമസിന് മാത്രമായിരുന്നു. സർക്കാരുമായി സഹകരിച്ച് ചട്ടത്തിൽ ഒതുങ്ങാൻ കെ എം എബ്രഹാം തയ്യാറായിരുന്നു. എന്നാൽ അഴിമതിക്കെതിരെ വീറോടെ ജേക്കബ് തോമസ് പൊരുതി. പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞു. അങ്ങനെ ഓഖിയിലും സത്യം പറഞ്ഞു. യഥാർത്ഥത്തിൽ അതൊരു ചട്ടലംഘനം ആയിരുന്നു. ഇത് ജേക്കബ് തോമസിനെ പുറത്താക്കാനുള്ള കാരണവുമായി. ജേക്കബ് തോമസിനെ സസെപെന്റ് ചെയ്യുമ്പോൾ ചീഫ് സെക്രട്ടറി പദത്തിൽ കെ എം എബ്രഹാമും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP