Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്മോഹന് പാക് ബന്ധമുണ്ടെന്ന ആക്ഷേപം പാർലമെന്റിൽ പറയാൻ ധൈര്യമുണ്ടോ? മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ്; മാപ്പുപറയാൻ മടിയുണ്ടെങ്കിൽ പ്രസ്താവന തിരഞ്ഞെടുപ്പിലെ തന്ത്രമെന്ന് സമ്മതിക്കുകയെങ്കിലും വേണമെന്ന് ആവശ്യം

മന്മോഹന് പാക് ബന്ധമുണ്ടെന്ന ആക്ഷേപം പാർലമെന്റിൽ പറയാൻ ധൈര്യമുണ്ടോ? മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ്; മാപ്പുപറയാൻ മടിയുണ്ടെങ്കിൽ പ്രസ്താവന തിരഞ്ഞെടുപ്പിലെ തന്ത്രമെന്ന് സമ്മതിക്കുകയെങ്കിലും വേണമെന്ന് ആവശ്യം

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിലെ തുരുപ്പുചീട്ടായി മോദി ഇറക്കിയ ആക്ഷേപമായിരുന്നു മന്മോഹൻ സിംഗിന്റെ പാക് ബന്ധം. പ്രചരണത്തിൽ ഇത് വലിയ ചർച്ചയായി മാറി. അവസാന നിമിഷം ഇത്തരമൊരു ആക്ഷേപം ബിജെപി ഉന്നയിച്ചതോടെ ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസ്സും ബുദ്ധിമുട്ടി. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രതികരിച്ചുവെന്നും ഹിന്ദു വോട്ടുകൾ ആകർഷിക്കാൻ മോദി ഉന്നയിച്ച ഈ ആക്ഷേപം കോൺഗ്രസിന് തിരിച്ചടിയായെന്നുമാണ് വിലയിരുത്തൽ.

എന്നാൽ ഇതങ്ങനെ വെറുതെ വിടില്ലെന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന് പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന ആരോപണം പാർലമെന്റിൽ ഉന്നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയാണ് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ പരാമർശത്തെച്ചൊല്ലി തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതിനു പിന്നാലെയാണ് ആരോപണം പാർലമെന്റിൽ ഉന്നയിക്കാനുള്ള വെല്ലുവിളി. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് മോദിയെ വെല്ലുവിളിക്കുന്നത്.

മാപ്പു പറയാൻ പ്രധാനമന്ത്രിക്ക് മടിയുണ്ടെങ്കിൽ, മന്മോഹൻ സിങ്ങിന് പാക്ക് ബന്ധമുണ്ടെന്ന പ്രസ്താവന തിരഞ്ഞെടുപ്പ് ജയിക്കാൻ ഉപയോഗിച്ച ആയുധം മാത്രമായിരുന്നെന്ന് സമ്മതിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് ഞങ്ങൾക്ക് ബഹുമാനമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നടത്തിയ വിവാദ പരാമർശം പാർലമെന്റിലും ആവർത്തിക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടോ എന്നാണ് അറിയേണ്ടത്. പരാമർശത്തെച്ചൊല്ലി മാപ്പ് പറയാൻ പ്രധാനമന്ത്രിക്ക് മടിയുണ്ടങ്കിൽ, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ പറഞ്ഞതാണെന്ന് അംഗീകരിച്ച് പ്രസ്താവന പിൻവലിക്കണം-ആസാദ് പറഞ്ഞു.

മന്മോഹൻ സിങ്ങിനെതിരെ പാക്ക് ബന്ധം ആരോപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന പ്രതിപക്ഷ നിലപാടിന്റെ പേരിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടർച്ചയായി തടസ്സപ്പെട്ടിരിക്കുകയാണ്. അതിനിടെ, പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച വിവാദം പരാമർശം പ്രധാനമന്ത്രി നടത്തിയതിന് പാർലമെന്റിലല്ലെന്ന് ചൂണ്ടിക്കാട്ടി ആരും മാപ്പു പറയില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി ഇന്നു വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിയ ഗുരുതരമായ ആരോപണം പാർലമെന്റിൽ ആവർത്തിക്കാനുള്ള കോൺഗ്രസിന്റെ വെല്ലുവിളി. വരും ദിവസങ്ങളിലും സഭ ഈ വ്ിഷയത്തിൽ പ്രക്ഷുബ്ധമാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP