Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിയെ വിവാഹ വിരുന്നിന് ക്ഷണിച്ച് വിരാട് കോഹ്ലി; നവദമ്പതികൾക്ക് ആശംസകൾ നേർന്ന് നരേന്ദ്ര മോദി;വിവാഹം ഇറ്റലിയിൽ നടത്തിയതിനെ വിമർശിച്ച ബിജെപി നേതാവ് പ്ലിങ്ങായെന്ന് സോഷ്യൽ മീഡിയ

പ്രധാനമന്ത്രിയെ വിവാഹ വിരുന്നിന് ക്ഷണിച്ച് വിരാട് കോഹ്ലി;  നവദമ്പതികൾക്ക് ആശംസകൾ നേർന്ന് നരേന്ദ്ര മോദി;വിവാഹം ഇറ്റലിയിൽ നടത്തിയതിനെ വിമർശിച്ച ബിജെപി നേതാവ് പ്ലിങ്ങായെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർസ്റ്റാറായ വിരാട് കോഹ്ലിയുടെ വിവാഹ വിരുന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും തമ്മിലുള്ള വിവാഹത്തിന്റെ വിരുന്നു നാളെ ഡൽഹിയിലാണ് നടക്കുന്നത്. ഇരുവരും നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. ഡൽഹിയിലെ താജ് ഡിപ്ലോമാറ്റിക് എൻക്ലേവിലാണ് നാളെ വിവാഹ വിരുന്ന് നടക്കുക. ഡിസംബർ 11 ന് ഇറ്റലിയിൽ വച്ച് വിവാഹിതരായത്. മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

അതേസമയം, വിവാഹ ചടങ്ങുകൾ ഇറ്റലിയിൽ നടത്തിയതിനെ വിമർശിച്ച് ബിജെപി നേതാവ് രംഗത്ത് വന്നിരുന്നു. രാജ്യസ്‌നേഹം ഇല്ലാത്തതിനാലാണ് താരങ്ങൾ ഇറ്റലിയിൽ വച്ച് വിവാഹം നടത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അതിനിടെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരങ്ങൾ നേരിട്ടെത്തി വിവാഹ വിരുന്നിന് ക്ഷണിച്ചത്. സുഹൃത്തുക്കൾക്കായി മുംബൈയിലും പ്രത്യേക വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP