Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കയ്യിൽ നിന്ന് തോൽവിയുടെ മാൻഡ്രേക്ക് എങ്ങോട്ടും പോകുന്നില്ല; മുംബൈക്കെതിരെ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് 2 ഗോളിന്റെ പരാജയം; ഇരട്ട ഗോളുമായി ബൽവന്ത് സിങ് മൽസരത്തിന്റെ താരം

നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കയ്യിൽ നിന്ന് തോൽവിയുടെ മാൻഡ്രേക്ക് എങ്ങോട്ടും പോകുന്നില്ല; മുംബൈക്കെതിരെ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് 2 ഗോളിന്റെ പരാജയം; ഇരട്ട ഗോളുമായി ബൽവന്ത് സിങ് മൽസരത്തിന്റെ താരം

ഗുവാഹത്തി: നോർത്ത് ഈസ്റ്റിനു സ്വന്തം ഗ്രൗണ്ടിലെ വിജയത്തിന് ഇനിയും കാത്തിരിക്കണം. തോൽവിയുടെ മാൻഡ്രേക്ക് ഇപ്പോഴും നോർത്ത് ഈസ്റ്റിന്റെ കൂടെ തന്നെയാണ്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ നോർത്ത് ഈസ്റ്റിന് 2 - 0 തോൽവിയാണ് ഏറ്റ് വാങ്ങിയത്.ഇരട്ട ഗോളുമായി ബൽവന്ത് സിങാണ് നോർത്ത് ഈസ്റ്റിനെ തകർത്തത്.

മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ നോർത്ത് ഈസ്റ്റ് ഗോളിനടുത്ത് എത്തിയെങ്കിലും മാർസിഞ്ഞോയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു.തുടർന്നാണ് ബൽവന്ത് സിങ് മുംബൈ സിറ്റിക്ക് ലീഡ് നേടി കൊടുത്തത്. കാമറൂൺ താരം ഏമാനാ നൽകിയ മികച്ചൊരു ത്രൂ പാസ് ഗോൾ കീപ്പറുടെ കാലിനടിയിലൂടെ ഗോളാക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് പ്രതിരോധ നിര വരുത്തിയ പിഴവിൽ നിന്നാണ് മുംബൈ രണ്ടാമത്തെ ഗോൾ നേടിയത്. റൗളിങ് ബോർജസ് നൽകിയ മൈനസ് പാസ് പിടിച്ചെടുത്ത് ഏമാനാ നൽകിയ പാസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ബൽവന്ത് സിങ്ങിന് ഉണ്ടായിരുന്നുള്ളു. ഈ സീസണിൽ ബൽവന്ത് സിംഗിന്റെ നാലാമത്തെ ഗോളായിരുന്നു ഇത്. ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇന്ത്യക്കാരൻ എന്ന നേട്ടവും ഇതോടെ ബൽവന്ത് സിങ് സ്വന്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP