Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കളത്തിൽ എന്ന വീട്ടുപേരുള്ള എത്രപേരുണ്ട്; രസകരമായ ഒരു അന്വേഷണം നടത്തിയ ചാവക്കാട്ടുകാരന്റെ കൗതുകം ചെന്നെത്തിയത് 'ജാതിഭേദവും മതദ്വേഷവുമില്ലാതെ' കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ഒരു കുടുംബനാമത്തിൽ; ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും ഒരുപോലെയുള്ള'വസുധൈവ കുടുംബകം' ഒരു കുടുംബനാമ ചരിത്രത്തിൽ കണ്ടെത്തി രഞ്ജിത്ത്

കളത്തിൽ എന്ന വീട്ടുപേരുള്ള എത്രപേരുണ്ട്; രസകരമായ ഒരു അന്വേഷണം നടത്തിയ ചാവക്കാട്ടുകാരന്റെ കൗതുകം ചെന്നെത്തിയത് 'ജാതിഭേദവും മതദ്വേഷവുമില്ലാതെ' കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ഒരു കുടുംബനാമത്തിൽ; ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും ഒരുപോലെയുള്ള'വസുധൈവ കുടുംബകം' ഒരു കുടുംബനാമ ചരിത്രത്തിൽ കണ്ടെത്തി രഞ്ജിത്ത്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: മനുഷ്യൻ അവന്റെ വേരുകൾ തേടി ഇറങ്ങി ചെന്നാൽ ഒരു കാര്യം തീർച്ചയായും മനസ്സിലാകും. ഗുരുദേവൻ പറഞ്ഞതു പോലെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സത്യം. അല്ലെങ്കിൽ പിന്നെ പള്ളീലച്ചനും മുല്ലാക്കയും സന്യാസിയുമെല്ലാം എങ്ങിനെ ഒരു കുടുംബത്തിൽ വരും.

കോട്ടയത്തെ ക്രൈസ്തവ വൈദികൻ ഫാ. ജോ കളത്തിൽ കുടുംബാംഗമാണ്. മണ്ണാർക്കാട് മുൻ എംഎ‍ൽഎ യും കളത്തിൽ കുടുംബത്തിൽ നിന്നാണ്. മുൻ ലോകസഭാംഗം കെ.പി.ധനപാലന്റെ വീട്ടു പേരും കളത്തിൽ തന്നെ. ബിലാലും ഫാരിസും മജീദും എല്ലാം കളത്തിൽ കുടുംബാംഗങ്ങൾ. കളത്തിൽ കുടുംബത്തിന്റെ വേരുകൾ തേടിയാൽ കൗതുകത്തിന്റെ ഒരു കലവറ തന്നെ നമ്മുടെ മുന്നിൽ തുറക്കപ്പെടും. അവിടെ ഹിന്ദുവുണ്ട് , മുസ്ലീമുണ്ട്, ക്രിസ്ത്യാനിയുമുണ്ട്. എല്ലാ മതക്കാരുടെയും ഒരു കൂട്ടായ്മ.

ഇവരെല്ലാവരും ഒരു കുടുംബത്തിലെ അംഗമായി എന്ന് ചോദിച്ചാൽ കൈമലർത്താനേ എല്ലാവർക്കും കഴിയൂ. വേരുകൾ തേടിയുള്ള ഒരു ചെറുപ്പക്കാരന്റെ അന്വേഷണത്തിനൊടുവിൽ കളത്തിൽ കുടുംബത്തിലെ എല്ലാവരും ഒന്നിക്കുകയാണ്. ഈ 30 നു ഗുരുവായൂർ ടൗൺ ഹാളിൽ. മതത്തിനും ജാതിക്കും അപ്പുറത്തുള്ള ഈ ഒത്തുചേരൽ വരും തലമുറയെ കരുതിയുള്ള ചരിത്ര മുഹൂർത്തം കൂടിയാണ്. ലോക ചരിത്രത്തിൽ തന്നെ മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച വേരു തേടൽ ആകും ഈ സംഗമത്തോടെ വൈകുണ്ഠനാഥന്റെ നാടായ ഗുരുവായൂരിൽ പിറക്കുക.

കോയമ്പത്തൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ചാവക്കാട് പുന്ന സ്വദേശി രഞ്ജിത്തെന്ന കളത്തിൽ കുടുംബാംഗത്തിന്റെ അന്വേഷണമാണ് കൗതുകം പകരുന്ന കാഴ്‌ച്ചയിലേക്ക് മിഴി തുറന്നത്. മതത്തിനു വേണ്ടി കൊല്ലും കൊലയും നടക്കുമ്പോൾ ഇവരെല്ലാവരും ഒരു കുടുംബത്തിൽപ്പെട്ടവരെന്ന സത്യം ആദ്യം മനസ്സിലാക്കിയത് രഞ്ജിത്താണ്. രഞ്ജിത്ത് ഫേസ്‌ബുക്കിൽ തുടങ്ങിവെച്ച അന്വേഷണമാണ് ഇത്തരം ഒരു കൗതുകം പകരുന്ന കണ്ടുപിടിത്തത്തിലെത്തിയത്.

കളത്തിൽ കുടുംകളത്തിൽ എന്ന വീട്ടു പേരുള്ള എത്രപേരുണ്ട് എന്നറിയുകയായിരുന്നു രഞ്്ജിത്തിന്റെ ലക്ഷ്യം. അതോടെ എഫ്.ബിയിൽ മുസ്ലീമും ഹിന്ദുവും ക്രൈസ്തവരുമായുള്ള കളത്തിൽ വീട്ടുകാരുടെ പേരുകൾ തെളിഞ്ഞു. അതിൽ കുറച്ചുപേർക്ക് ഫ്രണ്ട് റിക്വസ്റ്റ് ഇട്ടു. കൂട്ടത്തിലെരു ആശയവും' എല്ലാ മതത്തിലും ജാതിയിലും എന്റെ അതേ കുടുംബപ്പേരുള്ളവരുണ്ട്. അങ്ങനെയെങ്കിൽ ജാതീയമായും വർഗ്ഗീയമായും ചിന്തിക്കാൻ എനിക്കെങ്ങനെ കഴിയും'; അതിനു നല്ല പിന്തുണ കിട്ടി. കളത്തിൽ എന്നൊരു ഗ്രൂപ്പുണ്ടാക്കിയാലോ എന്നു ചിലർ നിർദ്ദേശിച്ചു. ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ അതൊക്കെ പുലിവാലാകുമെന്നു കരുതി പിന്മാറാൻ തുനിഞ്ഞെങ്കിലും അമ്മ രഞ്ജിത്തിനെ തിരുത്തി. അതോടെ 'കളത്തിൽ വേൾഡ്' എന്ന ഫേസ് ബുക്ക് കൂട്ടായ്മയ്ക്കു തുടക്കമായി.

കേരളത്തിൽ മാത്രം മൂന്നു ലക്ഷത്തോളം കളത്തിൽ കുടുംബാംഗങ്ങൾ ഉണ്ടെന്നാണ് രഞ്ജിത്തിന്റെ അന്വേഷണത്തിൽ അറിഞ്ഞത്. ഇവരുടെ കുടുംബുങ്ങൾ ചേർന്നാൽ എട്ട് ലക്ഷത്തോളം വരും കളത്തിൽ കുടുംബക്കാർ. ചൈനയിലും കൊറിയയിലും ദക്ഷിണാഫ്രിക്കയിലുമുണ്ട കളത്തിൽ കുടുംബക്കാർ.

അവരിൽ പലരുമിപ്പോൾ കൂട്ടായ്മയുടെ ഭാഗമാണ്. മറ്റൊരു കൗതുകം കൂടി രഞ്്ജിത്ത് കണ്ടെത്തി. കളത്തിൽ കുടുംബങ്ങളിൽ ഭൂരിഭാഗവും കാർഷിക വൃത്തിയുമായി ബന്ധമുള്ളവരായിരുന്നു. കൃഷിക്കളം എന്ന വാക്കിൽ നിന്നാകാം കളത്തിൽ എന്ന വീട്ടുപേര് പലർക്കും കിട്ടിയത്. കൃഷിയുമായി ബന്ധമുള്ളവരായതുകൊണ്ട് കളത്തിൽ വീട്ടുകാരിൽ അധികവും സൗമ്യന്മാരാണെന്ന് കൂട്ടായ്മകളിലെ അഭിപ്രായങ്ങളും പ്രതികരണങ്ങളും വിലയിരുത്തി രഞ്ജിത്ത് സാക്ഷ്യപ്പെടുത്തുന്നു. 30ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു വരെയാണ് സംഗമം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP