Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഊഹാപോഹങ്ങൾ വേണ്ട; പോരാട്ടത്തിന് തയ്യാറെടുക്കുക; യുദ്ധത്തിന് ഇറങ്ങുകയാണെങ്കിൽ വിജയിക്കണം. അതിന് തന്ത്രങ്ങൾ ആവശ്യവും; തന്റെ രാഷ്ട്രീയ പ്രവേശനത്തിൽ ജനങ്ങളേക്കാൾ താൽപ്പര്യം മാധ്യമങ്ങൾക്കും; നിലപാട് ഡിസംബർ 31ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് തുറന്നു പറഞ്ഞ് രജനികാന്ത്; ആരാധക സംഗമത്തിന് ചെന്നൈയിൽ തുടക്കം; ദ്രാവിഡ രാഷ്ട്രീയത്തിന്റെ അമരത്ത് എത്താൻ കരുതലോടെ കരുക്കൾ നീക്കി സ്‌റ്റൈൽ മന്നൻ; അവതാരപ്പിറവിക്ക് കാതോർത്ത് തമിഴകം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സൂപ്പർ സാറ്റാർ രജനീകാന്തിന്റെ രാഷട്രീയ പ്രവേശനത്തിലെ അനിശ്ചിതത്വം അവസാനിക്കുന്നു. ഈ മാസം അവസാനം തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. എന്നാൽ ആരാധകരേക്കാൾ ആകാക്ഷം മാധ്യമങ്ങൾക്കാണെന്നും അതികം ഊഹാപോഹങ്ങൾ ഒന്നും തന്നെ വേണ്ടെന്നും രജനീകാന്ത് അറിയിച്ചു.

യുദ്ധത്തിന് ഇറങ്ങുകയാണെങ്കിൽ വിജയിക്കണം. അതിന് തന്ത്രങ്ങൾ ആവശ്യമാണെന്നും താരം പറഞ്ഞു. രജനീകാന്ത് ഇന്നുമുതൽ ആരാധകരുമായി കൂടിക്കാഴ്ച നടത്തും. ചെന്നൈയിൽ നടക്കുന്ന ആരാധക സംഗമം ഡിസംബർ മുപ്പത്തിയൊന്നുവരെ നീണ്ടുനിൽക്കും. എല്ലാ ജില്ലകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് രജനീകാന്ത് കാണുക. രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ നടക്കുന്ന ചടങ്ങിൽ ദിവസവും ആയിരം പേരാണ് പങ്കെടുക്കുക. ആരാധകരുടെ നിലപാട് അറിയാനാണ് രജനികാന്ത് ശ്രമിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിൽ ഊന്നിയ പുതിയ പാർട്ടി രജനി പ്രഖ്യാപിക്കുമെന്നാണ് സൂചന. നേരത്തെ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം സജീവമായിരുന്നു. എന്നാൽ തമിഴകത്ത് ഒരു സ്വാധീനവുമില്ലാത്ത പാർട്ടിയുടെ ഭാഗമായി രജനി എത്തില്ലെന്ന് വ്യക്തമായി കഴിഞ്ഞു.

എംജിആറിന്റെ വരവോടെയാണ് തമിഴക രാഷ്ട്രീയത്തിൽ സിനിമാക്കാരുടെ മേൽകോയ്മ തുടങ്ങുന്നത്. തിരക്കഥാകൃത്തായിരുന്ന കരുണാനിധി അതിന് മുമ്പേ സജീവമായിരുന്നുവെങ്കിലും ജനമനസ്സ് പിടിച്ചത് പുരട്ചി തലൈവനായ എംജിആറായിരുന്നു. എംജിആറിന് ശേഷം ജയലളിത എത്തി. ജയയും കരുണാനിധിയും തമിഴകത്തെ നിയന്ത്രിച്ചു. ജയലളിത അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി. കരുണാനിധി ആസുഖ ബാധിതനും. എഐഎഡിഎംകെയിലെ പ്രശ്‌നങ്ങളും ജനങ്ങളെ നിരാശരാക്കി. ശശികലയും ദിനകരനും ഭരണം പിടിക്കാൻ പോരടിക്കുമ്പോൾ പനീർസെൽവവും മുഖ്യമന്ത്രി പളനി സ്വാമിയും പിടിച്ചു നിൽക്കാനുള്ള കളികളിലുമാണ്. കരുണാനിധി കിടപ്പിലായ ശേഷം ഡിഎംകെയെ നയിക്കുന്ന സ്റ്റാലിനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.

ആർകെ നഗർ തെരഞ്ഞെടുപ്പ് ശശികലയ്ക്കപ്പുറമുള്ള എല്ലാവർക്കും തിരിച്ചടിയായി. ബിജെപി തകർന്നടിഞ്ഞു. നോട്ടയ്ക്ക് പിന്നിലായി ബിജെപിയുടെ വോട്ട്. ഈ സാഹചര്യത്തിലാണ് രജനിയുടെ നീക്കങ്ങൾ ശ്രദ്ധേയമാകുന്നത്. നേരത്തെ കമൽഹാസനും രാഷ്ട്രീയ പ്രവേശനത്തിന് തുനിഞ്ഞിരുന്നു. എന്നാൽ കമൽ പ്രഖ്യാപനം വൈകിപ്പിക്കുകയാണ്. രജനിയുടെ തീരുമാനത്തിനായാണ് കമലിന്റെ കാത്തിരിപ്പ്. സ്വതന്ത്ര രാഷ്ട്രീയമാണ് രജനി ഉയർത്തുന്നതെങ്കിൽ കമലും ഒപ്പം കൂടും. രജനിയും കമലും ഒന്നിച്ചാൽ തമിഴ്‌നാട് രാഷ്ട്രീയം ഇവർക്കൊപ്പം എത്തുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഡിസംബർ 31ന് രജനി നടത്തുന്ന പ്രഖ്യാപനം അതീവ നിർണ്ണായകമാണ്.

ഡിസംബർ 26 മുതൽ 31 വരെ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് രജനികാന്ത് ആരാധകരെ കാണുന്നത്. നേരത്തേ മേയിൽ അദ്ദേഹം സമാനമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബർ 12-ന് തന്റെ പിറന്നാൾ ദിനത്തിൽ രജനികാന്ത് ആരാധകരെ കാണാൻ കൂട്ടാക്കിയിരുന്നില്ല. ഇക്കഴിഞ്ഞ മേയിൽ നടന്ന ആരാധകസംഗമത്തിൽ അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നൽകിയിരുന്നു. സെഗമത്തിന്റെ ആദ്യദിനം 'ദൈവഹിതമുണ്ടെങ്കിൽ താൻ രാഷ്ട്രീയത്തിലെത്തുമെന്നും ആർക്കും തടയാൻ സാധിക്കില്ലെന്നു'മാണ് രജനി വ്യക്തമാക്കിയത്. സംഗമം അവസാനിപ്പിച്ചത് 'യുദ്ധം വരുമ്പോൾ നമുക്ക് ഒരുമിക്കാ'മെന്ന് പറഞ്ഞായിരുന്നു. ഇതിൽനിന്ന് അദ്ദേഹം രാഷ്ട്രീയത്തിൽ കടന്നുവരുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ഇനിയും രജനിയുടെ യഥാർഥ മനസ്സിലിരുപ്പ് പുറത്തു വന്നിട്ടില്ല. ഇതിനിടെയാണ് എന്തായാലും പ്രഖ്യാപനം 31ന് എന്ന് സ്റ്റൈൽ മന്നൻ പ്രഖ്യാപിക്കുന്നത്.

അടുത്തിടെയായി, പല പരിപാടികളിൽ പങ്കെടുക്കുമ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന്റെ സൂചനകൾ അദ്ദേഹം നൽകിയിരുന്നു. അടുത്ത കാലത്ത് ആരാധകരെ അഭിസംബോധന ചെയ്തപ്പോൾ 'യുദ്ധത്തിനായി ഒരുങ്ങിയിരിക്കാൻ' ആഹ്വാനം ചെയ്യുന്നതിനൊപ്പം 'സംവിധാനം ചീഞ്ഞ് അളിഞ്ഞിരിക്കുന്നു'വെന്നു പറഞ്ഞതും രാഷ്ട്രീയ പ്രവേശനത്തിനു മുന്നൊരുക്കമായി വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെ, കമൽ ഹാസൻ രാഷ്ട്രീയത്തിലിറങ്ങുമെന്നും ഉടൻതന്നെ പാർട്ടി പ്രഖ്യാപിക്കുമെന്നും പറഞ്ഞ് ഒരു പടികൂടി മുന്നോട്ടുപോയിട്ടുണ്ട്. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കിൽ അദ്ദേഹവുമൊത്ത് പ്രവർത്തിക്കാൻ തയാറാണെന്നും കമൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP