Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിൽ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും ഇനി നാവിക് നയിക്കും; മത്സ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതാ വിവരങ്ങൾ ലഭിക്കും; ഐഎസ്ആർഒ വികസിപ്പിച്ച നാവിക് സംവിധാനം ജനുവരി മുതൽ പ്രാബല്യത്തിൽ

കേരളത്തിൽ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും ഇനി നാവിക് നയിക്കും; മത്സ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതാ വിവരങ്ങൾ ലഭിക്കും; ഐഎസ്ആർഒ വികസിപ്പിച്ച നാവിക് സംവിധാനം ജനുവരി മുതൽ പ്രാബല്യത്തിൽ

മറുനാടൻ ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും ജനുവരി മുതൽ നാവിക് നയിക്കും. മത്സ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതാ വിവരങ്ങൾ ലഭ്യമാക്കുന്നതിനു ഐഎസ്ആർഒയുമായി ചേർന്ന് സംസ്ഥാന സർക്കാർ ഒരുക്കുന്ന സംവിധാനമാണ് നാവിക്.

ബോട്ടുകളിൽ സ്ഥാപിക്കുന്നതിന് ഐഎസ്ആർഒ പ്രത്യേകമായി വികസിപ്പിച്ച 250 നാവിക് സംവിധാനം ജനുവരിയിൽ സർക്കാരിന് ലഭിക്കും. രണ്ടാം ഘട്ടത്തിൽ 250 എണ്ണം കൂടി ഫെബ്രുവരിയിൽ നൽകും. ആയിരം എണ്ണം സർക്കാർ പണം നൽകി വാങ്ങും. ഇതിനു ശേഷം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യ കൈമാറി ആവശ്യമുള്ള നാവിക് സംവിധാനം സർക്കാർ നിർമ്മിക്കും. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂം തിരുവനന്തപുരത്ത് പ്രവർത്തിക്കും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.

ഐഎസ്ആർഒ ഉപഗ്രഹത്തിൽ നിന്നും ഇൻകോയിസും, കേന്ദ്ര കാലാവസ്ഥ വകുപ്പും വഴിയുള്ള വിവരങ്ങൾ മാസ്റ്റർ കൺട്രോൾ റൂമിൽ ലഭിക്കും. മാസ്റ്റർ കൺട്രോൾ റൂമിൽ ലഭ്യമായ വിവരങ്ങൾ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലുള്ള ആറ് മേഖലാ കൺട്രോൾ റൂമുകൾക്ക് ലഭ്യമാക്കും. ഇവിടെ നിന്ന് മത്സ്യത്തൊഴിലാളികളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശം മലയാളത്തിൽ എത്തും.

കടലിൽ 1500 കിലോമീറ്റർ അകലെവരെയുള്ള മത്സ്യത്തൊഴിലാളികൾക്കും സന്ദേശം ലഭിക്കുന്ന വിധത്തിലാണ് സംവിധാനം ഏർപ്പെടുത്തുന്നത്. മത്സ്യ ലഭ്യതാ പ്രദേശങ്ങൾ കണ്ടെത്തുന്നതിനും, മത്സ്യത്തിന്റെ അതതു ദിവസങ്ങളിലെ വില അറിയുന്നതിനുമുള്ള സംവിധാനവും ഇതോടൊപ്പം സജ്ജീകരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP