Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബെംഗളൂരുവിൽ ലോറിയിൽ നിന്നു വീണ് മലയാളി മരിച്ചു; സുധീർ മരിച്ചത് ലോറിയിൽ പച്ചക്കറി കയറ്റിയതിനു ശേഷം മുകളിൽ നിന്നു പടുത കെട്ടുന്നതിനിടയിൽ താഴേയ്ക്ക് വീണ്; മരിച്ചത് നാലു വർഷമായി തൊടുപുഴ മാർക്കറ്റിലേക്ക് പച്ചക്കറി എത്തിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ

ബെംഗളൂരുവിൽ ലോറിയിൽ നിന്നു വീണ് മലയാളി മരിച്ചു; സുധീർ മരിച്ചത് ലോറിയിൽ പച്ചക്കറി കയറ്റിയതിനു ശേഷം മുകളിൽ നിന്നു പടുത കെട്ടുന്നതിനിടയിൽ താഴേയ്ക്ക് വീണ്; മരിച്ചത് നാലു വർഷമായി തൊടുപുഴ മാർക്കറ്റിലേക്ക് പച്ചക്കറി എത്തിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ

തൊടുപുഴ: ബെംഗളൂരുവിൽ ലോറിയിൽ നിന്നു വീണ് മലയാളിയായ ഡ്രൈവർ മരിച്ചു. തൊടുപുഴ കൈതക്കോട് അമ്പാനപ്പിള്ളിൽ ഷംസുദ്ദീന്റെ മകൻ സുധീർ (27) ആണു മരിച്ചത്. ബെംഗളൂരുവിൽ നിന്ന് തൊടുപുഴ മാർക്കറ്റിലേക്ക് പച്ചക്കറി എത്തിക്കുന്ന വാഹനത്തിന്റഎ ഡ്രൈവറായിരുന്നു സുധീർ.

കഴിഞ്ഞ ദിവസവും പതിവു പോലെ തൊടുപുഴയിൽ നിന്നു പച്ചക്കറി കയറ്റുന്നതിനു ലോറിയുമായി എത്തിയതായിരുന്നു സുധീർ. ലോറിയിൽ ലോഡ് കയറ്റിയതിനു ശേഷം മുകളിൽ നിന്നു പടുത കെട്ടുന്നതിനിടയിൽ ലോറി മെല്ലെ നീങ്ങി. ബാലൻസ് തെറ്റിയ സുധീർ റോഡിലേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. പോസ്റ്റുമോർട്ടം ഇന്നുനടക്കും. നാലു വർഷമായി ബെംഗളൂരുവിൽ നിന്നു തൊടുപുഴ മാർക്കറ്റിലേക്ക് പച്ചക്കറി എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു സുധീർ.

ഒഴിവുദിവസങ്ങളിൽ തൊടുപുഴ ടൗണിൽ ഓട്ടോ ഓടിച്ചിരുന്നു. കബറടക്കം തൊടുപുഴ കാരിക്കോട് നൈനാരു പള്ളി കബർസ്ഥാനിൽ പിന്നീട്. മാതാവ്: സുലൈഖ. ഭാര്യ: ഫൗസിയ. ഒരു വയസ്സുള്ള കുഞ്ഞുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP