Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ട് നിരോധനം പാളിയെങ്കിലും മോദിയുടെ ഡിജിറ്റൽ ഇന്ത്യ ബ്രിട്ടനെ കടത്തി വെട്ടി; ടെക്‌നോളജിക്ക് പേരുകേട്ട ജപ്പാനെയും ചൈനയെയും മറികടന്നു; ഡിജിറ്റൽ ബാങ്കിങ്ങിൽ ഇന്ത്യ നടത്തിയ മുന്നേറ്റം കണ്ടു കണ്ണ് തള്ളി ലോകം; ഇന്ത്യയുടെ നേട്ടം ഭീം ആപ്പിലൂടെ; ലോകത്തു ഏറ്റവും വേഗം പണം കൈമാറ്റം സാധ്യമായ മികച്ച സാങ്കേതിക വിദ്യയെന്ന് ടെക്‌നോക്രാറ്റുകളും

നോട്ട് നിരോധനം പാളിയെങ്കിലും മോദിയുടെ ഡിജിറ്റൽ ഇന്ത്യ ബ്രിട്ടനെ കടത്തി വെട്ടി; ടെക്‌നോളജിക്ക് പേരുകേട്ട ജപ്പാനെയും ചൈനയെയും മറികടന്നു; ഡിജിറ്റൽ ബാങ്കിങ്ങിൽ ഇന്ത്യ നടത്തിയ മുന്നേറ്റം കണ്ടു കണ്ണ് തള്ളി ലോകം; ഇന്ത്യയുടെ നേട്ടം ഭീം ആപ്പിലൂടെ; ലോകത്തു ഏറ്റവും വേഗം പണം കൈമാറ്റം സാധ്യമായ മികച്ച സാങ്കേതിക വിദ്യയെന്ന് ടെക്‌നോക്രാറ്റുകളും

പ്രത്യേക ലേഖകൻ

ലണ്ടൻ: ലോകത്തിന്റെ മുന്നിൽ നെഞ്ചു വിരിക്കാൻ ഇന്ത്യക്കാരെ തേടി ഒരാഴ്ചക്കിടെ രണ്ടാമത്തെ വാർത്തയും എത്തുന്നു. ലോക സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യ അടുത്ത വർഷം തന്നെ വൻശക്തിയായ ബ്രിട്ടനെ പിന്തള്ളും എന്ന വാർത്തയ്ക്കു പിന്നാലെയാണ് ഡിജിറ്റൽ ബാങ്കിങ്ങിൽ ഇതിനകം പ്രധാന സാമ്പത്തിക ശക്തികളായ മൂന്നു രാജ്യങ്ങളെ ഇന്ത്യ പിന്തള്ളിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഏറെ വിമർശനം കേൾക്കേണ്ടി വന്ന കറൻസി നിരോധന ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയുടെ മോഹ പദ്ധതിയായ ഡിജിറ്റൽ ഇന്ത്യക്കു കരുത്തു പകരാൻ അവതരിപ്പിച്ച ഭീം മൊബൈൽ ആപ്ലിക്കേഷൻ ആണ് ഡിജിറ്റൽ പണമിടപാടിൽ ഇന്ത്യയെ മുന്നിലെത്തിച്ചിരിക്കുന്നത്. ഇനിയും ജനകോടികൾക്കു എടിഎം ക്യാഷ് മെഷീൻ പോലും ഇല്ലാത്ത രാജ്യം എന്ന നിലയിൽ സാമ്പത്തിക രംഗത്ത് ഇന്ത്യക്കു എത്രയോ അധികം ദൂരമാണ് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മുന്നേറാൻ ഉള്ളത് എന്ന് കൂടി തെളിയിക്കുകയാണ് ഭീം ആപ്ലിക്കേഷൻ വഴി ഉണ്ടാക്കിയ നേട്ടം.

ഡിജിറ്റൽ ഇന്ത്യയിലൂടെ രാജ്യം സാമ്പത്തികമായി കരുത്തു നേടുമ്പോൾ നിലവിലെ ലോക ശക്തികളുടെ ചേരികൾ പോലും മാറി മാറിയും എന്നത് കൂടിയാണ് വ്യക്തമാക്കപ്പെടുന്നത്. മോദി നടത്തിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് ഇന്ത്യയിൽ തന്നെ വേണ്ടതിലധികം വിമർശം കേൾക്കേണ്ടി വന്ന നരേന്ദ്ര മോദിക്ക് വ്യക്തിപരവും രാഷ്ട്രീയവുമായ വിജയം കൂടിയാണ് ഈ പരിഷ്‌ക്കാരങ്ങൾ രാജ്യത്തെ സാമ്പത്തികമായി ഉയർച്ചയിൽ എത്തിക്കുന്നു എന്ന വാർത്തകൾ. പ്രത്യേകിച്ചും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികം ദൂരയല്ലാത്ത വിധം എത്തിക്കഴിഞ്ഞിരിക്കുന്നതിനാൽ മോദിയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ രാഷ്ട്രീയ ചർച്ചക്ക് ഒരിക്കൽ കൂടി വഴി ഒരുക്കും എന്ന സാഹചര്യത്തിലാണ് എതിരാളികൾക്ക് മുന്നിൽ ചൂണ്ടിക്കാണിക്കാൻ മികവിന്റെ വാർത്തകൾ മോദിയെ തേടി എത്തുന്നത്.

ഇന്ത്യ നടപ്പാക്കിയ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ ലോകത്തരമെന്ന റിപ്പോർട്ട് നൽകിയിരിക്കുന്നത് അമേരിക്കൻ സാമ്പത്തിക ഏജൻസിയായ എഫ്‌ഐഎസ് പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ചു ലോകത്തെ ഏറ്റവും മികവുറ്റ സാമ്പത്തിക സാങ്കേതിക കൈമാറ്റമാണ് ഭീം ആപ്ലിക്കേഷൻ വഴി നടക്കുന്നത്. ലോകത്തെ സമാന സാങ്കേതിക കൈമാറ്റ വിദ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ സാങ്കേതിക വിദ്യയുമാണ് ഏറ്റവും മികവുറ്റതെന്നും എഫ്‌ഐഎസ് ചൂണ്ടിക്കാട്ടുന്നു.

ഇതിലൂടെ ലോകത്തെ ഏറ്റവും വേഗത്തിൽ കരുത്താർജ്ജിക്കുന്ന സാമ്പത്തിക കൈമാറ്റ സാങ്കേതിക വിദ്യ എന്ന പെരുമയും ഭീമിനെ തേടി എത്തുകയാണ്. കഴിഞ്ഞ മാസം മാത്രം 105 മില്യൺ സാമ്പത്തിക കൈമാറ്റമാണ് ഇതിലൂടെ നടന്നിരിക്കുന്നത്. ഒക്‌ടോബറിൽ നടന്നതിനേക്കാൾ 37 ശതമാനം അധികം ഒക്‌ടോബർ ഈ സാങ്കേതിക വിദ്യയിലൂടെ 76 മില്യൺ സാമ്പത്തിക കൈമാറ്റം കണ്ട ശേഷമാണു നവംബറിൽ വൻകുതിപ്പു ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇനി തിരിഞ്ഞു നോക്കേണ്ടതില്ലാത്ത വിധം സാമ്പത്തിക കൈമാറ്റം കൈകാര്യം ചെയ്യുന്ന സാങ്കേതിക വിദ്യയായി ഭീം ആപ് വളരും എന്നതിന്റെ ദൃഷ്ടാന്തമാണ് ഈ കണക്കുകൾ.

ലോകത്തെ പ്രമുഖ 25 രാജ്യങ്ങളിൽ നടക്കുന്ന സാങ്കേതിക പണമിടപാടുകൾ പഠന വിധേയമാക്കിയപ്പോഴാണ് ഇന്ത്യ ബ്രിട്ടനേയും ചൈനയെയും ജപ്പാനെയും മറികടന്നതായി കണ്ടെത്തിയിരിക്കുന്നത്. പകലും രാത്രിയും ഇടതടവില്ലാതെ നടക്കുന്ന സാമ്പത്തിക കൈമാറ്റങ്ങൾ, സാങ്കേതിക വിദ്യയിലേക്കുള്ള ജനങളുടെ ആകർഷണം, പണം കൈമാറ്റം ചെയ്യപ്പെടുന്നതിലെ വേഗത, എന്നിവയൊക്കെ കണക്കിലെടുത്താണ് ഭീം ആപ്പിന് ലോക ശ്രദ്ധ നേടിക്കൊടുത്തത്. ഫ്‌ളവേഴ്‌സ് ഓഫ് ഫാസ്റ്റ് എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇന്ത്യൻ സാമ്പത്തിക സാങ്കേതിക വിദ്യയുടെ കരുത്തു ലോകം തിരിച്ചറിയുന്നത്. ലോകത്തു ഏറ്റവും വേഗം പണം കൈമാറ്റം സാധ്യമാക്കുന്നത് ഇന്ത്യയിൽ ആണെന്നത് വിപ്ലവകരമായ മാറ്റമായാണ് സാമ്പത്തിക ലോകം നിരീക്ഷിക്കുന്നത്. വൻശക്തി രാജ്യങ്ങളിൽ പോലും സാങ്കേതിക വിദ്യ നേടാത്ത വളർച്ച ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നു എന്ന വെളിപ്പെടുത്തൽ കൂടിയാണ് റിപ്പോർട്ടിന്റെ കാതൽ.

അഞ്ചു തരത്തിൽ മാനദണ്ഡങ്ങൾ തയ്യാറാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ ലെവൽ ഒന്നിൽ വേഗത്തിൽ ഉള്ള പണം കൈമാറ്റവും ലെവൽ മൂന്നിൽ സദാസമയം പണം കൈമാറ്റം ഉൾപ്പെടയുള്ള പ്രത്യേകതകൾ ലെവൽ അഞ്ചിൽ പണം കൈമാറ്റം സംബന്ധിച്ച ഏറ്റവും ആധികാരികമായ വിവരങ്ങൾ എന്നിവയൊക്കെയാണ് ഉൾപ്പെടുത്തിരിക്കുന്നത്. ഈ ലെവലുകളിൽ ഇന്ത്യൻ സാങ്കേതിക വിദ്യ ഭീം ഒന്നാം സ്ഥാനത്താണ്. മറ്റു പല രാജ്യങ്ങളും ഓരോ ലെവലിൽ ശ്രദ്ധിക്കുമ്പോൾ ഇന്ത്യ മാത്രമാണ് അഞ്ചു ലെവലിൽ എത്തിയ ഏക രാജ്യം. ഇന്ത്യയിൽ ഓൺ ലൈൻ പണ കൈമാറ്റം ഏതാനും വർഷമായി നിലവിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷം ഡിസംബർ 30 നു നരേന്ദ്ര മോദി ഭീം പുറത്തിറക്കിയതോടെയാണ് ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്താൻ കാരണമായത്. ഇതിനു സർക്കാർ നൽകിയ പ്രോത്സാഹനവും ജനകോടികൾ സാങ്കേതിക വിദ്യയെ ആശ്രയിക്കാൻ കാരണമായി മാറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP