Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകരവിളക്ക് പൂജക്കായി ശബരിമല നട തുറന്നു; തീർത്ഥാടക ഒഴുക്ക് തുടങ്ങി; സന്നിധാനത്തിൽ അഭൂതപൂർവമായ തിരക്ക്

മകരവിളക്ക് പൂജക്കായി ശബരിമല നട തുറന്നു; തീർത്ഥാടക ഒഴുക്ക് തുടങ്ങി; സന്നിധാനത്തിൽ അഭൂതപൂർവമായ തിരക്ക്

ശബരിമല: മകവിളക്ക് പൂജക്കായി ശബരിമല നട തുറന്നതോടെ തീർത്ഥാടക പ്രവാഹം തുടങ്ങി. തൊഴുകൈകളോടെ ആയിരണക്കക്കിന് ഭക്തർ സന്നിധാനത്തിലേക്ക് ഒഴുകിയെത്തി. അനേകം കണ്ഠങ്ങളിൽ നിന്നുയർന്ന ശരണംവിളികൾ ഭക്തിയുടെ അലയാഴി തീർത്തു. മകരവിളക്കു തീർത്ഥാടനത്തിനായി പൊന്നമ്പലനട തുറന്നപ്പോൾ ഭക്തലക്ഷങ്ങൾ ഭസ്മാഭിഷക്തനായ അയ്യപ്പസ്വാമിയുടെ പുണ്യരൂപം കണ്ടു തൊഴുതു. ഭക്തിയുടെ പ്രകാശം ചൊരിഞ്ഞ തിരുസന്നിധിയിലേക്കു തീർത്ഥാടകരുടെ ഒഴുക്കായി.

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തിരുനട തുറന്നപ്പോൾ പതിനെട്ടാപടി കയറാനുള്ള നിര മരക്കൂട്ടവും പിന്നിട്ടിരുന്നു. അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടപ്പോൾ പൊലീസ് സമയോചിതമായി പ്രവർത്തിച്ചത് അസൗകര്യങ്ങൾ കുറയ്ക്കാൻ സാധിച്ചു.

ബാരിക്കേഡുകളിൽ കയറാതെ നേരെ പതിനെട്ടാംപടിക്കു സമീപം എത്തി തിക്കും തിരക്കും കൂട്ടിയ ആരെയും കടത്തിവിട്ടില്ല. പൊലീസ് സ്‌പെഷൽ ഓഫിസർ ദേബ്കുമാർ ബെഹ്‌റ നേരിട്ടിറങ്ങി അവരെ നിയന്ത്രിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ കേന്ദ്ര സേനയും ഉണർന്നു പ്രവർത്തിച്ചു. ഭക്തലക്ഷങ്ങൾ ദർശന സുകൃതം കൊതിക്കുന്ന മകരവിളക്ക് ജനുവരി 14ന് ആണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP