Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാർത്താ വായനക്കിടെ അവതാരകയുടെ ജിമിക്കി കമ്മൽ ചാടിപ്പോയി; എന്നെ വിളിച്ചോ എന്ന് തിരിഞ്ഞു നോക്കിയും ലൈവിൽ മുടികോതിയും അവതാരകർ; ഓൺ എയറിൽ സഹപ്രവർത്തകയോട് രഹസ്യം പറഞ്ഞത് ലൈവിൽ കണ്ട് പ്രേക്ഷകർ; ന്യൂസ് റൂമിലെ തമാശകളും അബദ്ധങ്ങളും ഉൾപ്പെടുത്തി മാതൃഭൂമി ചാനൽ

വാർത്താ വായനക്കിടെ അവതാരകയുടെ ജിമിക്കി കമ്മൽ ചാടിപ്പോയി; എന്നെ വിളിച്ചോ എന്ന് തിരിഞ്ഞു നോക്കിയും ലൈവിൽ മുടികോതിയും അവതാരകർ; ഓൺ എയറിൽ സഹപ്രവർത്തകയോട് രഹസ്യം പറഞ്ഞത് ലൈവിൽ കണ്ട് പ്രേക്ഷകർ; ന്യൂസ് റൂമിലെ തമാശകളും അബദ്ധങ്ങളും ഉൾപ്പെടുത്തി മാതൃഭൂമി ചാനൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പതിവ് പോലെ ഇത്തവണയും വാർത്ത വായനക്കിടയിലെ അബദ്ധങ്ങളുമായി മാതൃഭൂമി ചാനലിന്റെ ചാനൽചിരി പരിപാടി പുറത്ത്‌വിട്ടു. കേരള സർക്കസ് എന്ന പരിപാടിയുടെ അവതാരകൻ മാർഷൽ സെബാസ്റ്റ്യനാണ്. ബുള്ളറ്റിൻ ആരംഭിക്കാനുള്ള പ്രൊഡ്യൂസറുടെ നിര്‌ദേശം ലഭിച്ച് കഴിഞ്ഞാലും ഒരുങ്ങി കഴിയാത്ത അവതാരകർ മുതൽ വാർത്ത വായിക്കുന്നതിനിടയിലുള്ള അബദ്ധങ്ങൾ വരെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈവ് ന്യൂസിലെ അബദ്ധങ്ങൾ ഉൾപ്പെടുത്തിയുള്ള കേരള സർക്കസ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. എല്ലാ വർഷവും മാതൃഭൂമി ചാനൽ ആ വർഷം പറ്റിയ അബദ്ധങ്ങൾ പരിപാടിയായി അവതരിപ്പിക്കാറുണ്ട്.

ഇടവേളകളിൽ സഹപ്രവർത്തകരോട് രഹസ്യം പറയുന്നതും ഇടവേള കഴിഞ്ഞത് അറിയാതെ കുശലം പറയുന്നതും എല്ലാം ന്യൂസ് റൂമിലെ പതിവ് കാഴ്ചകളാണ്. വാർത്തക്കിടയിൽ തുമ്മൽ വന്ന അവതാരകയുടെ ചമ്മിയ മുഖവും അക്കങ്ങൾ വായിക്കാൻ കഴിക്കാതെ തടിതപ്പുന്ന അവതാരകയും ചിരി കാഴ്ചയിൽപ്പെടുന്നു. വാർത്ത വായനക്കിടെ കമ്മൽ ഊരിപ്പോകുന്ന അവതാരക പ്രത്യേകിച്ച് ഭാവമാറ്റമില്ലാതെ വാർത്ത വായിച്ച് പൂർത്തിയാക്കുന്നതും കാണാം. വാർത്ത വായിച്ച് കൊണ്ടിരിക്കുമ്പോൾ ആരോ വിളിച്ചെന്ന് കരുതി പുറകിലേക്ക് നോക്കുന്ന അവതാരകനെയും പരിപാടിയിൽ കളിയാക്കിയിട്ടുണ്ട്. ദേവസ്വം വിഷയത്തിൽ തത്സമയ പ്രതികരണത്തിനായി പീതാംബര കുറുപ്പിനെ വിളിക്കുന്നതിന് പകരം പീതാംബരൻ മാസ്റ്ററിനെ വിളിച്ച പ്രൊഡ്യൂസറിന്റെ അബദ്ധവും ചിരിക്കാഴ്ചയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP