Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാൻ പറ്റിയില്ല; മരിച്ചാലോ എന്ന് വരെ ചിന്തിച്ചു പോയി; ആ രണ്ടുദിവസം കൊണ്ട് എനിക്ക് ജീവിതത്തിൽ കിട്ടിയ അനുഭവപാഠം ജീവിതത്തിൽ ഉടനീളം ഞാൻ മറക്കില്ല; ശത്രുക്കളായി നിന്നവർ പോലും എന്നെ ചേർത്തുപിടിച്ചു സഹായിച്ചു; മിത്രങ്ങളാണെന്ന് കരുതിയവർ പലരും മാറി നിന്നു; ജയനെ വല്യച്ഛനെന്ന് വിളിച്ച് വിവാദത്തിൽപ്പെട്ട ഉമ മനസ്സു തുറക്കുന്നു

ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാൻ പറ്റിയില്ല; മരിച്ചാലോ എന്ന് വരെ ചിന്തിച്ചു പോയി; ആ രണ്ടുദിവസം കൊണ്ട് എനിക്ക് ജീവിതത്തിൽ കിട്ടിയ അനുഭവപാഠം ജീവിതത്തിൽ ഉടനീളം ഞാൻ മറക്കില്ല; ശത്രുക്കളായി നിന്നവർ പോലും എന്നെ ചേർത്തുപിടിച്ചു സഹായിച്ചു; മിത്രങ്ങളാണെന്ന് കരുതിയവർ പലരും മാറി നിന്നു; ജയനെ വല്യച്ഛനെന്ന് വിളിച്ച് വിവാദത്തിൽപ്പെട്ട ഉമ മനസ്സു തുറക്കുന്നു

കൊച്ചി: വാനമ്പാടി, രാത്രിമഴ തുടങ്ങിയ ജനപ്രിയ സീരിയലുകൾ, ജെയിംസ് ആൻഡ് ആലീസ്, ചെമ്പരത്തിപ്പൂ, ലക്ഷ്യം എന്നിങ്ങനെ കൈനിറയെ ചിത്രങ്ങൾ. രണ്ടാംവരവിൽ തിരക്കിലാണ് ഉമ. അപ്പോഴേക്കും ഒരു വിവാദമെത്തി. ഉമയെ വാർത്തകളിൽ കൊണ്ടെത്തിച്ചത് ഇതൊന്നുമായിരുന്നില്ല, ഒരു ചാനൽ അഭിമുഖത്തിനിടയിൽ ഉമ നടത്തിയ പരാമർശമായിരുന്നു. അത് മലയാളം കണ്ട എക്കാലത്തെയും മഹാനടൻ ജയനെ കുറിച്ചായതിനാൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വിഷയം കത്തിപ്പടർന്നു. ആ സംഭവത്തെ കുറിച്ചും അഭിനയ വിശേഷങ്ങളെ കുറിച്ചും ഉമ സംസാരിക്കുന്നു. മാതൃഭൂമിയോടാണ് ഉമ മനസ്സ് തുറക്കുന്നത്.

എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഒരു വിവാദത്തിൽ പെടുക, അല്ലെങ്കിൽ പ്രശ്നത്തിൽ പെടുക എന്നുള്ളത് സംഭവിച്ചത്. ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാൻ പറ്റിയില്ല. മരിച്ചാലോ എന്ന് വരെ ചിന്തിച്ചു പോയ ദിവസങ്ങളാണ് അത്. പക്ഷേ ആ രണ്ടുദിവസം കൊണ്ട് എനിക്ക് ജീവിതത്തിൽ കിട്ടിയ അനുഭവപാഠം ജീവിതത്തിൽ ഉടനീളം ഞാൻ മറക്കില്ല. ശത്രുക്കളായി നിന്നവർ പോലും എന്നെ ചേർത്തുപിടിച്ചു സഹായിച്ചു. മിത്രങ്ങളാണെന്ന് കരുതിയവർ പലരും മാറി നിന്നു. നമ്മൾ എന്തുസംസാരിക്കണം എങ്ങനെ സംസാരിക്കണം എന്ന തിരിച്ചറിവ്. സോഷ്യൽ മീഡിയ മനുഷ്യന്റെ ജീവൻ നിലനിർത്താനും നശിപ്പിക്കാനും മാത്രം വളർന്നുകഴിഞ്ഞു എന്ന തിരിച്ചറിവ്. ആ രണ്ടുദിവസത്തിനുള്ളിൽ ഞാൻ മരിച്ചിരുന്നെങ്കിൽ ആർക്കാണ് നഷ്ടം. എന്റെ കുഞ്ഞുങ്ങൾക്കല്ലാതെ. ഭാഗ്യത്തിന് അതുകഴിഞ്ഞ് തുടർച്ചയായി എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. അതുകൊണ്ട് അധികം കാടുകേറാൻ സമയം കിട്ടിയില്ല. വലിയ അനുഗ്രഹം, ഒരുപക്ഷേ ഞാൻ ചെയ്ത നന്മകളുടെ റിസൾട്ട് ആയിരിക്കും അത്.

സത്യം പറഞ്ഞുകഴിഞ്ഞാൽ വിഷമം ഉണ്ട്. ഞാൻ ഈ മേഖലയിൽ വന്നിട്ട് കുറച്ചധികം വർഷങ്ങളായി. എന്റെ ബന്ധുക്കളെന്ന് പറഞ്ഞിട്ടോ എന്റെ സുഹൃത്തുക്കളെന്ന് പറഞ്ഞിട്ടോ ആരുടെയും പേരിൽ ഞാൻ ഒന്നും നേടിയിട്ടില്ല. ആരുടെയെങ്കിലും പേര് പറഞ്ഞ് രക്ഷപ്പെടണം എന്ന ചിന്തയിൽ ആണെങ്കിൽ അത് തുടക്കത്തിലേ ചെയ്യേണ്ടതാണ്. അതേ കുറിച്ച് എന്തെങ്കിലും പറയാൻ തന്നെ എനിക്ക് വിഷമമാണ്. കാരണം അദ്ദേഹം നമ്മളെല്ലാം ആരാധിക്കുന്ന വലിയ മനുഷ്യനാണ്. ഇതുകൊണ്ട് ആളാകണം ഒരുപാട് അവസരങ്ങൾ നേടണം അങ്ങനെയൊരുചിന്ത എനിക്കില്ല. ഇന്ന് ചെറിയ രീതിയിലാണെങ്കിലും ഇവിടെ എത്തിചേർന്ന് നിൽക്കുമ്പോൾ എനിക്കത് പറയേണ്ട ആവശ്യമില്ല. ഞാൻ പിച്ചവെച്ച് നടന്നു കഴിഞ്ഞു ഇനിയത് പറഞ്ഞ് കഴിഞ്ഞിട്ട് എനിക്ക് എന്തുനേട്ടമാണ് ഉള്ളത്.

ഞാൻ നേട്ടങ്ങൾക്ക് വേണ്ടി പറഞ്ഞതാണെന്ന് എന്നെ അറിയാത്തവർ മാത്രമേ പറയൂ. കുറച്ച് സമയമെടുത്താണെങ്കിലും അവരുടെ തെറ്റിദ്ധാരണ മാറുമെന്ന് ഞാൻ കരുതുന്നു. സമൂഹത്തെ ഞാൻ മാനിക്കുന്നു. രാഷ്ട്രീയക്കാരാണെങ്കിലും കലാകാരന്മാരാണെങ്കിലും പൊതുസമൂഹത്തിന്റെ സ്വത്താണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോൾ സ്വാഭാവികമായും സമൂഹത്തെ ഭയക്കണം ബഹുമാനിക്കണം. നമുക്ക് തെറ്റുകണ്ടാൽ അവർ പറഞ്ഞുതരും, നമ്മളെ അവർ സ്നേഹിക്കും.

പിന്നെ വേറൊരു കാര്യം പല നടന്മാരുടെയും നടികളുടെയും മക്കളായും ബന്ധുക്കളായും പലരും ഈ ഇൻഡസ്ട്രിയിൽ വന്നിട്ടുണ്ട്. പക്ഷേ നിലനിൽക്കണമെങ്കിൽ നമുക്ക് കഴിവുണ്ടായേ പറ്റൂ എങ്കിലേ സമൂഹം നിലനിർത്തൂ. പ്രത്യേകിച്ച് മലയാളികൾ, കഴിവില്ലാത്തവരെ നിൽക്കാൻ അവർ സമ്മതിക്കില്ല. ആരുടെ പേരിലും ഈ സമൂഹത്തിൽ നമുക്ക് പിടിച്ച് നിൽക്കാൻ പറ്റില്ല. എനിക്ക് ചെറിയ വേഷങ്ങൾ സംവിധായകർ തരുന്നുണ്ടെങ്കിൽ സംവിധായകർക്കും എഴുത്തുകാർക്കും എന്നെ വിശ്വാസമുള്ളതുകൊണ്ടാണ്. എപ്പോൾ ആ വിശ്വാസം പോകുന്നോ അപ്പോൾ അവർ എന്നെ കളയും. അവതരിപ്പിക്കുന്ന കഥാപാത്രമായി സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയണം. അവർ സ്വീകരിക്കണം. എങ്കിലേ എനിക്ക് നിലനിൽപ്പുള്ളൂ.

ഇൻഡസ്ട്രിയിൽ നിന്ന് വിട്ട കാലത്ത് വളരെ ചെറിയ ശമ്പളത്തിൽ ജീവിച്ച ആളാണ്. പിന്നെ എപ്പോഴും ഈ താരത്തിളക്കമൊന്നും ഉണ്ടാകില്ല. എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. എന്റെ മുഖത്ത് ഒരു ചെറിയ തീപ്പെട്ടിക്കൊള്ളിയുടെ കനൽ വീണാൽ പോലും തീരാവുന്ന ഒന്നാണത്. ഇവിടെ ആരെയും ആവശ്യമില്ല. ഞാൻ പോയാൽ എന്നേക്കാൾ മികച്ച പത്തുപേർ വരും. ഇതുകണ്ട് അഹങ്കരിക്കാൻ നിന്നാൽ ഞാനാകും ഏറ്റവും വലിയ വിഡ്ഢി. അതുകൊണ്ട് എന്റെ ഈ ചെറിയ ജീവിതത്തിൽ ഞാൻ സന്തുഷ്ടയാണ്.-ഉമ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP