Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാത്തിരിപ്പിനൊടുവിൽ മസരട്ടി ക്വാട്രോപോർട്ടേ ജി.ടി.എസ് ഇന്ത്യയിലെത്തുന്നു; മണിക്കൂറിൽ 310 കിലോ മീറ്റർ വേഗതയുള്ള വാഹനം ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര സെഡാൻ എന്ന പേര് കേട്ടത്

കാത്തിരിപ്പിനൊടുവിൽ മസരട്ടി ക്വാട്രോപോർട്ടേ ജി.ടി.എസ് ഇന്ത്യയിലെത്തുന്നു; മണിക്കൂറിൽ 310 കിലോ മീറ്റർ വേഗതയുള്ള വാഹനം ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര സെഡാൻ എന്ന പേര് കേട്ടത്

മുംബൈ: കാത്തിരിപ്പിനൊടുവിൽ മസരട്ടി ക്വാട്രോപോർട്ടേ ജി.ടി.എസ് ഇന്ത്യയിലെത്തുന്നു. 2.8 കോടി രുപയുള്ള മസരട്ടി ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര സെഡാൻ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. മണിക്കൂറിൽ 310 കിലോ മീറ്റർ വേഗതയിൽ കുതിക്കുന്ന വാഹനത്തിനായി വാഹന പ്രേമികൾ ആകാക്ഷയോടെയാണ് കാത്തിരിക്കുന്നത്.

3.8 ലിറ്റർ ട്വിൻ ടർബോ വി 8 എൻജിനാണ് കാറിന് കരുത്ത് പകരുക. 522 ബി.എച്ച്.പി കരുത്ത് 6500-6800 ആർ.പി.എമ്മിലും 710- എൻ.എം ടോർക്ക് 2250-ഫ3500 ആർ.പി.എമ്മിലും നൽകും. 0ത്തിൽ നിന്ന് 100ലെത്താൻ 4.7 സെക്കൻഡ് മതിയാകും.റോയൽ ബ്ലൂ നിറത്തിൽ ഐവറി ഇന്റീരിയറോട് കൂടിയാതാണ് മസരട്ടിയുടെ പുത്തൻ കാർ. ഗ്രാൻലുസോ, ഗ്രാൻസ്‌പോർട്ട് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ കാർ ഇന്ത്യയിലെത്തും.

ഗ്രാൻലുസോ വേരിയന്റിൽ ക്രോം ഇൻസേർട്ടുകൾ, ബോഡി കളർ സൈഡ് സ്‌കേർട്ടുകൾ, ബംപർ സ്‌പോയിലർ, അലോയ് വീലുകൾ എന്നിവയുണ്ടാകും. ഗ്രാൻസ്‌പോർട്ടിനെ കുറച്ച് കൂടി സ്‌പോർട്ടിയായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP