Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തലസ്ഥാനനഗരിയുടെ സ്പന്ദനങ്ങളും വിശേഷങ്ങളുമായി 'വോട്ട്‌സ് അപ്പ് ട്രിവാൻട്രം' എത്തുന്നു; പ്രകാശനം നാളെ താജ് വിവാന്റയിൽ

തലസ്ഥാനനഗരിയുടെ സ്പന്ദനങ്ങളും വിശേഷങ്ങളുമായി 'വോട്ട്‌സ് അപ്പ് ട്രിവാൻട്രം' എത്തുന്നു; പ്രകാശനം നാളെ താജ് വിവാന്റയിൽ

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ പ്രിന്റ് ടു വൈറൽ മാഗസിനായ 'വോട്ട്‌സ് അപ്ന' ഇനി കൊച്ചിക്ക് പുറമേ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിനും സ്വന്തം. മെട്രോ നഗരക്കാഴ്ചകളിലൂടെ കണ്ണോടിച്ച് കൊച്ചിയുടെ താളങ്ങളും ഭാവങ്ങളും പകർന്ന് കേരളക്കരയിലാകെ പ്രിയങ്കരമായി മാറാൻ വോട്ട്‌സ് അപിന് കഴിഞ്ഞിട്ടുണ്ട്. വോട്ട്##സ് അപ് മാഗിന്റെ തിരുവനന്തപുരം എഡിഷൻ വോട്ട്‌സ് അപ്പ് ട്രിവാണ്ട്രം എന്ന പേരിൽ ഇനി അനന്തപുരിയിലെ വിശേഷങ്ങളുമായി മലയാളികൾക്കു മുന്നിലെത്തും.

ടാബ്ലോയിഡ് പേപ്പറിനോടൊപ്പം തന്നെ വെബ്‌സൈറ്റും നാളെ മുതൽ പ്രസിദ്ധീകരണമാരംഭിക്കും. വോട്ടസ് അപ് ട്രിവാണ്ട്രത്തിന്റെ ആദ്യ ടാബ്ലോയിഡ് മലയാളികളുടെ പ്രിയങ്കരനായ നടൻ ഭരത് സുരേഷ്‌ഗോപി നാളെ പ്രകാശനം ചെയ്യും. താജ് വിവാന്റയിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ പ്രമുഖ സംഗീതജ്ഞൻ എം ജയചന്ദ്രൻ വെബ് പോർട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്. അറിവും ആനന്ദവും സമ്മേളിക്കുന്ന ഒരു സമ്പൂർണ്ണ ലൈഫ് സ്റ്റൈൽ മാസികയായിരിക്കും 'വോട്ടസ്അപ് ട്രിവാണ്ട്രംന'. വായനക്കാർക്കും അവരുടെ വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാൻ മാസിക വഴിയൊരുക്കുന്നു എന്നതാണ് മാസികയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രാരംഭ ഘട്ടത്തിൽ 50000 കോപ്പികളാകും പ്രസിദ്ധീകരിക്കുക.

നഗരജീവിതത്തിന്റെ തുടിപ്പും തരംഗങ്ങളും നിറയുന്ന ഇതിന്റെ വർണ്ണതാളുകളിൽ തിരുവനന്തപുരത്തിന്റെ പൂർണ്ണ വിവരങ്ങളും ആനുകാലിക സംഭവങ്ങളും പരിപാടികളും എല്ലാം പങ്കുവെക്കപ്പെടുന്നതാണ്. നഗരത്തിലെ പ്രധാന സംഭവങ്ങൾ, ഫൂഡ് ഡെസ്റ്റിനേഷൻസ്, ഷോപ്പിങ് വിശേഷങ്ങൾ അങ്ങനെന ഒറ്റ നോട്ടത്തിൽ തിരുവനന്തപുരത്തെ അറിയാനായി വോട്ടസ് അപ് ട്രിവാണ്ട്രം ഉപകരിക്കുമെന്നതിൽ സംശയമില്ല. കേരളത്തിന്റെ ആദ്യ പ്രീമിയം മാസിക എഫ് ഡ്ബ്യു ഡി (ഫോർവാഡ്) യുമായി കൈകോർത്തുകൊണ്ടുള്ള സംരഭമാണ് വോട്ടസ് അപ് ട്രിവാണ്ട്രം. നാളെ വൈകുന്നേരം ആറു മണിക്ക് താജ് വിവാന്റയിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും. ഇതോടൊപ്പം തന്നെ ഡാൻസ് ജോക്കികളായ ശേഖറും കാർത്തികും ചേർന്നവതരിപ്പിക്കുന്ന ആഫ്റ്റർ പാർട്ടിയും ഉണ്ടായിരിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP