Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോശം ബാറ്ററികളെ തുടർന്ന് എച്ച്പി ലാപ്‌ടോപ്പുകൾ പൊട്ടിത്തെറിക്കുന്നു; എച്ച് പി 2015 മുതൽ വിപണിയിലിറങ്ങിയ ലാപ്‌ടോപ്പുകൾ തിരികെ വിളിക്കുന്നു: നിങ്ങളുടെ ലാപ് ടോപ്പും കുഴപ്പം പിടിച്ചവയാണോ എന്ന് അറിയാം

മോശം ബാറ്ററികളെ തുടർന്ന് എച്ച്പി ലാപ്‌ടോപ്പുകൾ പൊട്ടിത്തെറിക്കുന്നു; എച്ച് പി 2015 മുതൽ വിപണിയിലിറങ്ങിയ ലാപ്‌ടോപ്പുകൾ തിരികെ വിളിക്കുന്നു: നിങ്ങളുടെ ലാപ് ടോപ്പും കുഴപ്പം പിടിച്ചവയാണോ എന്ന് അറിയാം

പൊട്ടിത്തെറിക്കുന്നതിനെ തുടർന്ന് എച്ച്പി നിരവധി നോട്ട് ബുക്കുകളും ലാപ് ടോപ്പുകളും തിരികെ വിളിക്കുന്നു. മോശം ബാറ്ററിയെ തുടർന്ന് ലാപ് ടോപ്പുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന അവസ്ഥ ഉണ്ടായതിനെ തുടന്നാണ് ലോക മെമ്പാടുമുള്ള നിരവധി ലാപ്‌ടോപ്പുകളെ എച്ച് പി തിരികെ വിളിക്കാൻ ഒരുങ്ങുന്നത്.

ഡിസംബർ 2015 മുതൽ ഡിസംബർ 2017 വരെ നിർമ്മിച്ച ലാപ്‌ടോപ്പുകളാണ് എച്ച് പി തിരികെ വിളിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് എച്ച് പി ലാപ്‌ടോപുകൾ തിരികെ വിളിക്കുന്നത്.

അതേസമയം നിങ്ങളുടെ ലാപ്‌ടോപ്പിലുള്ളതും മോശം ബാറ്ററിയാണോ എത്ത് തിരിച്ചറിയാൻ മാർഗം ഉണ്ട്. കമ്പനി പ്രത്യേകം നിർമ്മിച്ച ടൂൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നിങ്ങളുടെ കമ്പ്യൂട്ടറും ഇതിന് ഇരയായിട്ടുണ്ടോ എന്ന് തിരിച്ചറിയാം. പ്രത്യേക സുരക്ഷാ ക്രമീകരണം നിങ്ങളുടെ ലാപ്‌ടോപ്പിന്റെ ബാറ്ററിയെ സുരക്ഷാ മോദിലാക്കുകയും പ്രവർത്തന ശേഷിയില്ലാതാക്കുകയും ചെയ്യും

എട്ടോളം പരാതികൾ കമ്പനിക്ക് ലഭിച്ചതിനെ തുടർന്നാണ് ലാപ്‌ടോപ്പുകൾ തിരികെ വിളിക്കുന്നത്. ഇതിൽ ഗുരുതരമായ പരിക്കുകൾ പറ്റിയ സംഭവവും ഉണ്ടായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP