Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂസഫ് പത്താന് ബി.സി.സി.ഐ വിലക്ക്; ഉത്തേജക മരുന്ന് പരിശോദനയിൽ പരാജയപ്പെട്ടു; വിലക്ക് അഞ്ച് മാസത്തേക്ക്; മരുന്ന് കഴിച്ചപ്പോൾ അബദ്ധത്തിൽ ഉത്തേജകം അകത്ത് ചെന്നതെന്ന് സൂചന

യൂസഫ് പത്താന് ബി.സി.സി.ഐ വിലക്ക്; ഉത്തേജക മരുന്ന് പരിശോദനയിൽ പരാജയപ്പെട്ടു; വിലക്ക് അഞ്ച് മാസത്തേക്ക്; മരുന്ന് കഴിച്ചപ്പോൾ അബദ്ധത്തിൽ ഉത്തേജകം അകത്ത് ചെന്നതെന്ന് സൂചന

മുംബൈ: യൂസഫ് പത്താന് ബി.സി.സി.ഐ വിലക്ക്. ഉത്തേജക മരുന്ന് പരിശോദനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് താരത്തിന് വിലക്കേർപ്പെടുത്തിയത്.അഞ്ച് മാസത്തേക്കാണ് വിലക്ക്.ഉത്തേജക പരിശോദനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ബറോഡ ടീമിലേക്ക് പത്താനെ പരിഗണിക്കരുതെന്ന് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.

യൂസഫ് പത്താന്റെ അശ്രദ്ധയാണ് ഇത്താരമൊരു കുരുക്കിൽ അകപ്പെടാൻ കാരണമെന്നാണ് സൂചന.ടെർബ്യൂട്ടലൈൻ എന്ന നിരോധിത വസ്തു അടങ്ങിയ ബ്രോസീത്ത് എന്ന മരുന്ന് കഴിച്ചതാണ് യൂസഫിന് വിനയായത്. മുൻ കൂട്ടി അനുമതി വാങ്ങാതെ ടെർബ്യൂട്ടലൈൻ അടങ്ങിയ മരുന്ന് കഴിക്കാൻ കളിക്കാർക്ക് അനുമതിയില്ല.

നേരത്തെ രഞ്ജിയിലെ ഈ സീസണിൽ തകർപ്പൻ തുടക്കമാണ് യൂസഫ് പത്താൻ പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ ഇരുഇന്നിങ്സുകളിലും സെഞ്ച്വറി നേടിയ താരം എന്നാൽ രണ്ടാം മത്സരത്തിൽ ഒരു റൺസ് മാത്രമാണ് കണ്ടെത്തിയത്.ഇന്ത്യയ്ക്കായി 57 ഏകദിനവും 22 ടി20യും കളിച്ചിട്ടുള്ള താരമാണ് യൂസഫ് പത്താൻ. 2012ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവസാനമായി ടീം ഇന്ത്യയുടെ ജഴ്സി പത്താൻ അണിഞ്ഞത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP