Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് വിജയ് സേതുപതി; ഗവൺമെന്റ് ഹോസ്റ്റലിന്റെ കഥ പറയുന്ന ജാലിയൻ വാലാബാഗും മക്കൾ സെൽവനും തമ്മിലുള്ള ബന്ധം ഇങ്ങനെ

മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് വിജയ് സേതുപതി; ഗവൺമെന്റ് ഹോസ്റ്റലിന്റെ കഥ പറയുന്ന ജാലിയൻ വാലാബാഗും മക്കൾ സെൽവനും തമ്മിലുള്ള ബന്ധം ഇങ്ങനെ

കോളിവുഡിലെന്ന പോലെ തന്നെ മലയാളത്തിലും വളരെയെറെ ആരാധകരുള്ള താരം വിജയ് സേതുപതി മലയാളത്തിലേക്ക് എത്തുന്നുവെന്ന വാർത്ത സോഷ്യൽമീഡിയയിലും ഓൺലൈൻ മീഡയകളിലും വൈറലായിരിക്കുകയാണ്.വിക്രം വേദ എന്ന കഴിഞ്ഞ വർഷത്തെ ഹിറ്റിന് ശേഷമാണ് അഭിനേഷ് അപ്പുക്കുൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ജാലിയൻ വാലാബാഗിലൂടെ മലയാളത്തിലേക്കെത്തുന്നതെന്നാണ് വാർത്ത പ്രചരിക്കുന്നത്. വാർത്ത പ്രചരിക്കാൻ കാരണം ആകട്ടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  വിജയ് സേതുപതി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ താരം പുറത്തിറക്കിയതാണ്.

എന്നാൽ ഇതിന് പിന്നിൽ സംഭവിച്ച കഥ സംവിധായകൻ അഭിജിത്ത് തന്നെ വ്യക്തമാക്കി. ടൊവീനോ തോമസ് ചിത്രം മെക്സിക്കൻ അപാരതയിൽ ടോം ഇമ്മട്ടിയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അഭിജിത്ത്. ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളായിരുന്നു ലിന്റോ തോമസും പ്രിൻസ് ഹുസെയ്നും. ആ സിനിമയുടെ സെറ്റിൽ വെച്ച് അവരെ പരിചയപ്പെട്ട് കഥ പറഞ്ഞിരുന്നു. പിന്നീട് ഈ ചിത്രം നിർമ്മിക്കാമെന്ന് അവർ സമ്മതിച്ചു. ഇതിൽ പ്രിൻസ് ഹുസൈന്റെ സുഹൃത്താണ് ജുംഗയുടെ സംവിധായകൻ ഗോഗുൾ. അദ്ദേഹത്തിലൂടെയാണ് വിജയ് സേതുപതിയെ കാണാനുള്ള ചാൻസ് ലഭിക്കുന്നത്.

ഷൂട്ടിങ് സെറ്റിൽ വച്ചാണ് വിജയ് സേതുപതിയെ കാണുന്നത്. അദ്ദേഹത്തെ കണ്ട് സംസാരിക്കാൻ വേണ്ടി പോയതാണ്. അപ്പോഴാണ് ഇങ്ങനെ ഒരു ആശയം തോന്നിയത്. അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞപ്പോൾ എന്താണ് സബ്ജെക്ട് എന്ന് അദ്ദേഹം ചോദിച്ചു. കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അവതരിപ്പിക്കാമെന്ന് സമ്മതിച്ചു. സബ്ജെക്ട് നല്ലതാണെന്നും പറഞ്ഞ് കെട്ടിപ്പിടിച്ച് ആശംസ നേർന്നാണ് അദ്ദേഹം ഞങ്ങളെ അവിടെനിന്ന് പറഞ്ഞയച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മാനേജർക്ക് പോസ്റ്റർ അയച്ചുകൊടുത്തു. പക്ഷെ, ഞങ്ങൾ ആദ്യം അയച്ച പോസ്റ്ററിൽ അദ്ദേഹം ചില നിർദ്ദേശങ്ങൾ പറഞ്ഞു. അത് എഡിറ്റ് ചെയ്ത് അയച്ച് കൊടുത്തു അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു'.

ഒരു ഗവൺമെന്റ് ഹോസ്റ്റലിന്റെ കഥ പറയുന്ന ചിത്രമാണ് ജാലിയൻ വാലാബാഗ്. മെക്‌സിക്കൻ അപാരതയുടെ അസിസ്റ്റന്റ് ഡയറക്ടറായ അഭിനേഷ് അപ്പുക്കുട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.മെക്‌സിക്കൻ അപാരതയുടെ തന്നെ കോ പ്രൊഡ്യൂസർമാരായ ലിന്റോ തോമസും പ്രിൻസ് ഹുസൈനുമാണ് സ്റ്റോറീസ് ആൻഡ് തോട്ട്‌സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP