Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിരാട് കോഹ്ലിയോടുള്ള ആരാധന അതിര് കടന്നു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ പുറത്തായതിൽ മനംനൊന്ത് ആരാധകൻ ആത്മഹത്യ ചെയ്തു; മരിച്ചത് അറുപത്തിമൂന്നു വയസ്സുകാരനായ മുൻ റെയിൽവേ ജീവനക്കാരൻ

വിരാട് കോഹ്ലിയോടുള്ള ആരാധന അതിര് കടന്നു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ പുറത്തായതിൽ മനംനൊന്ത് ആരാധകൻ ആത്മഹത്യ ചെയ്തു; മരിച്ചത് അറുപത്തിമൂന്നു വയസ്സുകാരനായ മുൻ റെയിൽവേ ജീവനക്കാരൻ

രത്‌ലാം: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയോടുള്ള ആരാധന അതിര് കടന്നപ്പോൾ നഷ്ടപ്പെട്ടത് ഒരു ജീവൻ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ കോഹ്ലി പുറത്തായതിൽ മനംനൊന്താണ് രത്‌ലാം സ്വദേശിയായ അറുപത്തിമൂന്നുകാരൻ ബാബുലാൽ ബറിയ ജീവനൊടുക്കിയത്.

മദ്യലഹരിയിലായിരുന്ന ഇയാൾ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ബന്ധുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. റെയിൽവേയിൽനിന്നു വിരമിച്ച ജീവനക്കാരനായ ബാബുലാൽ വിരാട് കോഹ്ലിയുടെ കടുത്ത ആരാധകനായിരുന്നു, ബന്ധുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. .

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ വിരാട് കോഹ്ലി വെറും അഞ്ചു റൺസ് നേടി പുറത്തായിരുന്നു. ഇതേതുടർന്നുണ്ടായ മനപ്രയാസത്തിൽ,ഇയാൾ മദ്യലഹരിയിലായിരുന്നു.. ബാബുലാലിന്റെ രണ്ടു മക്കളിലൊരാൾ എട്ടു വർഷം മുന്പ് ജീവനൊടുക്കിയിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു സംഭവം.

ദക്ഷിണാഫ്രിക്കൻ പരമ്ബരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ദക്ഷിണാഫ്രിക്കൻ പേസർ മോണെ മോർക്കെല്ലിന്റെ എക്‌സ്ട്രാ ബൗൺസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.ഇതാണ് ബാബുലാലിന് നിയന്ത്രിക്കാനാവാതെ വന്നത്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP