Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഈ പ്രായത്തിലും എന്നാ ഒരു ഇതാ'; ഒരു യുവനടൻ മാത്രം ചെയ്യാൻ സാധ്യതയുള്ള എല്ലാ റിസ്‌കും ചെയ്ത് അദ്ദേഹം വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു; മോഹൻലാൽ നടത്തിയ മേക്ക് ഓവർ പറയാതിരിക്കാൻ ഒരിക്കലും കഴിയില്ല; നടനവിസ്മയത്തെ പുകഴ്‌ത്തി അനുഷ്‌ക

'ഈ പ്രായത്തിലും എന്നാ ഒരു ഇതാ';  ഒരു യുവനടൻ മാത്രം ചെയ്യാൻ സാധ്യതയുള്ള എല്ലാ റിസ്‌കും ചെയ്ത് അദ്ദേഹം വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു; മോഹൻലാൽ നടത്തിയ മേക്ക് ഓവർ പറയാതിരിക്കാൻ ഒരിക്കലും കഴിയില്ല; നടനവിസ്മയത്തെ പുകഴ്‌ത്തി അനുഷ്‌ക

ഹൈദരാബാദ്: മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ അഭിനയം കണ്ട് ആരാധകരായവരാണ് മിക്ക നടീ നടന്മാരും. ഇപ്പോൾ ഒടിയൻ ചിത്രത്തിന് വേണ്ടി അദ്ധേഹം നടത്തിയ മേക്കോവറിനെ എല്ലാവരും പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലിനെ പ്രകീർത്തിച്ചിരിക്കുകയാണ് ബാഹുബലിയുടെ സ്വന്തം ദേവസേനയായ അനുഷ്‌ക.

അനുഷ്‌കയുടെ ഏറ്റവും പുതിയ ചിത്രമായ ബാഗ്മതിയുടെ പ്രമോഷന് വേണ്ടി ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനെ അനുഷ്‌ക മോഹൻലാലിനെക്കുറിച്ച് വാചാലനായത്. ഒടിയന് വേണ്ടി മോഹൻലാൽ വരുത്തിയ രൂപ മാറ്റം എല്ലാവർക്കും മാതൃകയാണെന്നാണ് അനുഷ്‌ക പറഞ്ഞിരിക്കുന്നത്. ഭാഗമതിക്ക് വേണ്ടി സൈസ് സീറോ ആയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അനുഷ്‌ക മറുപടി നൽകിയത്.

ഹിന്ദിയിൽ ആമിർ ഖാൻ, തെലുങ്കിൽ പ്രഭാസ്, തമിഴിൽ വിക്രം, മലയാളത്തിൽ മോഹൻലാൽ എന്നിവരാണ്. മോഹൻലാൽ നടത്തിയ മേക്ക് ഓവർ പറയാതിരിക്കാൻ ഒരിക്കലും കഴിയില്ല. അദ്ദേഹത്തിന് 56 കഴിഞ്ഞെന്നാണ് എന്റെ അറിവ്. ഈ പ്രായത്തിലും ഒരു യുവനടൻ മാത്രം ചെയ്യാൻ സാധ്യതയുള്ള എല്ലാ റിസ്‌കും ചെയ്ത് അദ്ദേഹം വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ പുതിയ രൂപമാറ്റം താൻ കണ്ടിട്ടില്ലെന്ന അവതാരികയുടെ പറച്ചിലിൽ അത് എന്തായാലും കാണണം എന്നായിരുന്നു അവതാരകയോട് അനുഷ്‌ക പറഞ്ഞത്. ഒടിയൻ സിനിമ ഇറങ്ങാൻ വേണ്ടി കാത്തിരിക്കുകയാണ് താനെന്നും അനുഷ്‌ക പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP