Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഐ എം കാസർകോട് ജില്ലാസെക്രട്ടറിയായി എം വി ബാലകൃഷ്ണൻ; ഇടുക്കിയിൽ കെ കെ ജയചന്ദ്രൻ സെക്രട്ടറി

സിപിഐ എം കാസർകോട് ജില്ലാസെക്രട്ടറിയായി എം വി ബാലകൃഷ്ണൻ; ഇടുക്കിയിൽ കെ കെ ജയചന്ദ്രൻ സെക്രട്ടറി

കാസർകോട്: സിപിഐ എം കാസർകോട് ജില്ലാസെക്രട്ടറിയായി എം വി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 35 അംഗ ജില്ലാകമ്മിറ്റിയേയും തെരഞ്ഞെടുത്തു.കമ്മിറ്റിയിൽ 7 പേർ പുതുമുഖങ്ങൾ ആണ് . മൂന്നുപേർ ഒഴിവായി .സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എൻആർഇജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് എം വി ബാലകൃഷ്ണൻ. ഖാദിഗ്രാമ വികസന ബോർഡ് വൈസ് ചെയർമാനായി പ്രവർത്തിക്കുകയാണ്.

ഇടുക്കിയിൽ ജില്ലാ സെക്രട്ടറിയായി കെ കെ ജയചന്ദ്രനാണ് നറുക്ക് വീണത്. 38 അംഗ ജില്ലാ കമ്മിറ്റിയെയും 27 അംഗ സംസ്ഥാന സമ്മേളനപ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ നാലുപേർ പുതുമുഖങ്ങളാണ്. ഒരാൾ ഒഴിവായി.സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗമായ ജയചന്ദ്രൻ നിലവിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 2001, 2006, 2011 കാലയളവിൽ ഉടുമ്ബൻചോലയിൽ നിന്നും നിയമസഭയെ പ്രതിനിധീകരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP