Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏതു തരം മാനസിക രോഗികളാണ് റിപ്പബ്ലിക് ചാനലിനെ നയിക്കുന്നത്; തോന്നിയതെല്ലാം ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ഇവർ തന്നെയല്ലേ യഥാർത്ഥ ഗുണ്ടകൾ: അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനെതിരെ എബിപി ന്യൂസ്

ഏതു തരം മാനസിക രോഗികളാണ് റിപ്പബ്ലിക് ചാനലിനെ നയിക്കുന്നത്; തോന്നിയതെല്ലാം ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ഇവർ തന്നെയല്ലേ യഥാർത്ഥ ഗുണ്ടകൾ: അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനെതിരെ എബിപി ന്യൂസ്

ന്യൂഡൽഹി: അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനെതിരെ പ്രമുഖ ഹിന്ദി ന്യൂസ് ചാനലായ എ.ബി.പി ന്യൂസ് രംഗത്ത്. കഴിഞ്ഞ ദിവസം ബ്രോഡ്കാസ്റ്റ് ചെയ്ത വാർത്തയിൽ എ.ബി.പി ന്യൂസിലെ മാധ്യമപ്രവർത്തകരെ ഗുണ്ടയായി ചിത്രീകരിച്ച റിപ്പബ്ലിക് ചാനലിന്റെ നടപടിക്കെതിരെയാണ് ചാനൽ രംഗത്ത് വന്നിരിക്കുന്നത്. ഇതിൽ ഓൺ എയറിൽ തന്നെ ചാനൽ മാപ്പു പറയണമെന്നുമാണ് എബിപി ചാനലിന്റെ ആവശ്യം.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന ചാനലിന്റെ തത്സമയ പരിപാടിയിലാണ് സംഭവം നടന്നത്. ഡൽഹിയിലെ യൂത്ത് ഹുങ്കാർ റാലിയുമായി ബന്ധപ്പെട്ട് നടത്തിയ ലൈവ് വാർത്തയ്ക്കിടെ എപിബി ന്യൂസിലെ റിപ്പോർട്ടറുടെ പടവും ഗുണ്ടയെന്ന രീതിയിൽ വട്ടമിട്ട് കാണിക്കുകയായിരുന്നു റിപ്പബ്ലിക് ചാനൽ.

ജിഗ്‌നേഷ് മെവാനിയുടെ റാലിക്കിടെ ശിവാനി ഗുപ്തയെന്ന തങ്ങളുടെ റിപ്പോർട്ടറെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് നിരവധി വ്യക്തികളുടെ  ദൃശ്യങ്ങൾ ചുവന്ന വട്ടത്തിനുള്ളിലിട്ട് റിപ്പബ്ലിക് ടി.വി ബ്രോഡ്കാസ്റ്റ് ചെയ്തിരുന്നു.

അക്കൂട്ടത്തിലാണ് എ.ബി.പി ന്യൂസ് റിപ്പോർട്ടറായ ജൈനേന്ദ്ര കുമാറിനെയും കോളമിസ്റ്റായ പ്രതിഷ്താ സിങ്ങിന്റെ ഭർത്താവിനെയും വട്ടമിട്ട് കാണിച്ചത്. ഇതിനെതിരെയാണ് എബിപി ന്യൂസ് രംഗത്തെത്തിയത്. റിപ്പബ്ലിക് ചാനൽ ഓൺ എയറിൽ പരസ്യമായി മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെടുന്നു.

'കഴിഞ്ഞ രാത്രി, ന്യൂസ് ചാനലെന്ന് വിളിക്കപ്പെടുന്ന റിപ്പബ്ലിക് ടിവി ഒരു നിരപരാധിയെ ഗുണ്ടയായി ചിത്രീകരിച്ചു. കൂടാതെ ഇന്ത്യയിലെ മികച്ച ടി.വി റിപ്പോർട്ടർമാരിലൊരാളായ ജൈനേന്ദ്ര കുമാറിനെ ചുവപ്പു വൃത്തത്തിൽ ഉൾപ്പെടുത്തി ഗുണ്ടയാക്കി. ഇതെല്ലാം എന്താണ്? എവിടെ നിന്നാണ് ഈ ചാനൽ വന്നത്?

ഏതുതരം മാനസിക രോഗികളാണ് ഈ ചാനൽ നയിക്കുന്നത്? ആരാണ് ഇവിടെ ഗുണ്ടകൾ? തോന്നിയതെല്ലാം ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ഇവർ തന്നെയാണ് ഗുണ്ടകൾ. ഇതാദ്യമായാണ് ഒരു വാർത്താ ചാനലിലെ റിപ്പോർട്ടറെ മറ്റൊരു ചാനൽ ഗുണ്ടയെന്ന് വിളിക്കുന്നത്. അവർ എല്ലാ പരിധിയും കടക്കുകയാണ്. ഈ കൊള്ളക്കാരെ ആർക്ക് നിയന്ത്രിക്കാനാവും?' എന്നാണ് എ.ബി.പി ന്യൂസിന്റെ അഭിസർ ശർമ്മ ഫേസ്‌ബുക്കിൽ കുറിച്ചത്.

റിപ്പോർട്ടറെ ഗുണ്ടയായി ചിത്രീകരിച്ചതിന് എ.ബി.പി ന്യൂസിനോട് അർണബ് ഗോസ്വാമി മാപ്പു പറഞ്ഞതായാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP