Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടും ഒരു ബയോപിക് സിനിമയുമായി ബോളിവുഡ്; ഇന്ധിരാ ഗാന്ധിയായി വിദ്യാബാലൻ എത്തുന്നു; സാഗരിക ഘോഷ് എഴുതിയ പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിനായി കാത്തിരുന്നു ഇന്ത്യൻ സിനിമ ലോകം

വീണ്ടും ഒരു ബയോപിക് സിനിമയുമായി ബോളിവുഡ്; ഇന്ധിരാ ഗാന്ധിയായി വിദ്യാബാലൻ എത്തുന്നു; സാഗരിക ഘോഷ് എഴുതിയ പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിനായി കാത്തിരുന്നു ഇന്ത്യൻ സിനിമ ലോകം

മുംബൈ:ഇന്ദിര ഗാന്ധിയാകാൻ വിദ്യാബാലൻ. ഇന്ത്യയുടെ ശക്തയായ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ വിദ്യാബാലൻ സ്‌ക്രീനിലെത്തുന്നു. സാഗരിക ഘോഷ് എഴുതിയ Indira: India's Most Powerful Prime Minister എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലാണ് വിദ്യ ഇന്ദിരയുടെ വേഷം ചെയ്യുന്നത്.

സാഗരികയുടെ 'ഇന്ദിര' എന്ന പുസ്തകത്തിന്റെ അവകാശം കിട്ടിയതിൽ സന്തോഷവതിയാണ്. ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നതാണ് ഇന്ദിരയുടെ വേഷം ചെയ്യുക എന്നത്. ഇതൊരു സിനിമയോ വെബ്‌സീരിസോ ആകും എന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം ആയിട്ടില്ല. അതിനു കുറിച്ച് സമയം എടുക്കുമെന്ന് വിദ്യ പറഞ്ഞു.

തന്റെ പുസ്തകം സിനിമയായി കാണുന്നതിലുള്ള സന്തോഷം സാഗരികയും ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു. ഏറെ ആഹ്ലാദത്തോടെ ഞാൻ എന്റെ പുസ്തകത്തിന്റെ ചലച്ചിത്രാവകാശം സ്വന്തമാക്കിയെന്ന വിവരം അറിയിക്കുന്നു.ഇന്ദിരയെ സ്‌ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും സാഗരിക ഫേസ്‌ബുക്കിൽ കുറിച്ചു.

ഇന്ദിര എന്ന പുസ്തകം ഇന്ദിര ഗാന്ധിയുടെ ജീവിതത്തിലെ നിർണായകമായ പല സംഭവങ്ങളെയും ഉൾകൊള്ളുന്നുണ്ട്. മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷ് തന്റെ പുസ്തകത്തിൽ അടിയന്തരാവസ്ഥ, സഞ്ജയ് ഗാന്ധി, ഇന്ദിരയുടെ വിവാഹ ജീവിതം, പ്രണയം, എന്നിവയൊക്കെ പ്രതിപാദിച്ചിട്ടുണ്ട്. വിദ്യ ബാലനും റോയ് കപൂർ പ്രൊഡക്ഷനുമാണ് സാഗരികയുടെ പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തുമ്ഹാരി സുലു എന്ന ചിത്രത്തിൽ ഒരു വീട്ടമ്മയുടെ വേഷത്തിലാണ് അവസാനമായി വിദ്യയെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP