Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തിരിച്ചുവരാനുള്ള സാധ്യതകൾ 30 ശതമാനം മാത്രം; ആറാമത്തെ ബാറ്റ്‌സ്മാനായി രഹാനയെ ഉൾപ്പെടുത്തണമെന്നും സേവാഗ്

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തിരിച്ചുവരാനുള്ള സാധ്യതകൾ 30 ശതമാനം മാത്രം; ആറാമത്തെ ബാറ്റ്‌സ്മാനായി രഹാനയെ ഉൾപ്പെടുത്തണമെന്നും സേവാഗ്

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തിരിച്ചുവരാനുള്ള സാധ്യതകൾ 30 ശതമാനം മാത്രമാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ആറാമത്തെ ബാറ്റ്‌സ്മാനായി രഹാനയെ ഉൾപ്പെടുത്തണമെന്നും സേവാഗ് പറഞ്ഞു.ആറ് ബാറ്റ്‌സ്മാന്മാരും നാല് ബൗളർമാരും എന്നതാകും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനുയോജ്യമെന്നും സേവാഗ് പറഞ്ഞു.

ഇന്ത്യ ജയിക്കണമെങ്കിൽ വിരാടും രോഹിതും സാരമായ സംഭാവന നൽകേണ്ടതുണ്ട്. ഓഫ് സ്റ്റമ്പിന് പുറമെ പോകുന്ന പന്തുകൾ വിട്ടുകളയാൻ പരിശീലിക്കുന്നതാകും ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് ഗുണപ്രദം. സമചിത്തത വെടിയാതെ ഒരോവറിൽ ചുരുങ്ങിയത് മൂന്ന് റൺ എന്ന ലക്ഷ്യത്തിൽ മുന്നേറുകയാകും നല്ലത്

ഒന്നാം ടെസ്റ്റിൽ 72 റൺസിന് പരാജയപ്പെട്ടതോടെ ഇനി കാര്യങ്ങൾ കൂടുതൽ ദുഷ്‌കരമാകാനാണ് സാധ്യത. രണ്ടാം ടെസ്റ്റ് നടക്കുന്ന സെന്റൂറിയനിലെ പിച്ചിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അശ്വിനെ ഉൾപ്പെടുത്തുന്നതിൽ പ്രസക്തിയുണ്ടോയെന്ന് ടീം മാനേജ്‌മെന്റ് ആലോചിക്കണമെന്നും സേവാഗ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP