Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ടു കെട്ടിയത് 3,500 കോടിയിലേറെ മൂല്യം വരുന്ന സ്വത്തുവകകൾ; പിടിച്ചെടുത്തതിൽ 2,900 കോടി രൂപയുടേത് സ്ഥാവരസ്വത്തുക്കളും; ബിനാമി ഭൂമിയിടപാട് തടയൽ നിയമം ഫലപ്രദമായി വിനിയോഗിച്ച് ആദായ നികുതി വകുപ്പ്

കണ്ടു കെട്ടിയത് 3,500 കോടിയിലേറെ മൂല്യം വരുന്ന സ്വത്തുവകകൾ; പിടിച്ചെടുത്തതിൽ 2,900 കോടി രൂപയുടേത് സ്ഥാവരസ്വത്തുക്കളും; ബിനാമി ഭൂമിയിടപാട് തടയൽ നിയമം ഫലപ്രദമായി വിനിയോഗിച്ച് ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: ബിനാമി ഭൂമിയിടപാട് തടയൽ നിയമം വന്നതിനുശേഷം ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത് 3,500 കോടിയിലേറെ രൂപ മൂല്യം വരുന്ന സ്വത്തുവകകൾ. കണ്ടുകെട്ടിയ സ്വത്തുക്കളിൽ 2,900 കോടി രൂപയുടേത് സ്ഥാവരസ്വത്തുക്കളാണ്. നോട്ട് റദ്ദാക്കൽ നടപടിക്ക് ശേഷം മോദി സർക്കാർ നോട്ടമിട്ടിരിക്കുന്നത് ബിനാമി ഇടപാടുകാരെയും സ്വത്തുടമകളെയുമാണ്. അനധികൃത ഇടപാടുകളിലൂടെ നിയമം ലംഘിച്ച് വസ്തുവകകൾ സമ്പാദിച്ചവരെ കുടുക്കാനുള്ള നടപടിയാണിത്. 1988 ൽ നിലവിൽ വന്ന ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻ ആക്ടിന്റെ പുതുക്കിയ ഭേദഗതിയാണ് 2016 നവംബർ ഒന്നിന് നിലവിൽ വന്നത്. ഈ നിയമ പ്രകാരമാണ് സ്വത്തുക്കൾ കണ്ടു കെട്ടുന്നത്.

ഭൂമി, ഫ്ലാറ്റുകൾ, കടകൾ, ജൂവലറി, വാഹനങ്ങൾ, ബാങ്ക്നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ തൊള്ളായിരത്തിലധികം സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. പുതി നിയമ പ്രകാരം ബിനാമിപ്പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ ഈ നിയമപ്രകാരം കണ്ടുകെട്ടാം. ഏഴുവർഷംവരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണിത്. വസ്തുക്കളുടെ വിപണിവിലയുടെ 25 ശതമാനം പിഴയായും വിധിക്കാം.രാജ്യത്തുടനീളം 24 ബിനാമി തടയൽ യൂണിറ്റുകൾ (ബി.പി.യു.) രൂപവത്കരിച്ചിട്ടുണ്ട്. ബിനാമിസ്വത്ത് സംബന്ധിച്ച വിഷയങ്ങളിൽ അടിയന്തരനടപടി സ്വീകരിക്കുന്നതിനാണ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റുകളുടെ കീഴിൽ കഴിഞ്ഞവർഷം മേയിൽ ഇത്തരം യൂണിറ്റുകളുണ്ടാക്കിയത്.

1988-ലാണ് കള്ളപ്പണം തടയാൻ വേണ്ടി യഥാർഥ ബിനാമി നിയമം പ്രാബല്യത്തിൽ വരുന്നത്. 2016-ൽ ഇടപാടുകൾ തടയുന്നതിനും കണ്ടുകെട്ടുന്നതിനും നിയമം ഭേദഗതിചെയ്യുന്നത്.വസ്തുവകകൾ വാങ്ങുന്ന ആൾ സ്വന്തം പേരിൽ അവ വാങ്ങാതെ മറ്റൊരാളുടെ പേരിൽ വാങ്ങുന്നതിനെ ബിനാമി ഇടപാടെന്നും അങ്ങനെ സ്വത്ത് കൈവശമാക്കുന്ന വ്യക്തിയെ ബിനാമംഡർ എന്നും വിശേഷിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വ്യവസ്ഥയാണിത്. യഥാർത്ഥത്തിൽ ആരുടെ പേരിലാണോ ഇടപാടുകൾ നടത്തുന്നത് അയാൾക്ക് ഗുണഫലങ്ങൾ കിട്ടാതെ മറ്റൊരാൾക്ക് കിട്ടും വിധം ചെയ്യുന്ന ഇടപാടുകളെയാണ് ബിനാമി എന്ന് പറയുന്നത്.

കള്ളപ്പേരിലോ പകരക്കാരന്റെ പേരിലോ സ്വത്തുക്കൾ കൈവശപ്പെടുത്തുന്നവർക്ക് വലിയ ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. 1988 ൽ പുറത്തിറക്കിയ പ്രൊഹിബിഷൻ ഓഫ് ബിനാമി ആക്ട് (പിബിപിടി) പ്രകാരം മൂന്ന് വർഷത്തെ തടവായിരുന്നു ശിക്ഷ. എന്നാൽ 2016 ലെ പുതിയ നിയമ പ്രകാരം ബിനാമി ഇടപാടുകൾ നടത്തുന്നവർക്ക് അഞ്ച് മുതൽ ഏഴ് വരെ വർഷം വരെ തടവും ഇതിലൂടെ സമ്പാദിച്ച സ്വത്തിന്റെ വിപണിവിലയുടെ 25 ശതമാനം പിഴയും ഈടാക്കേണ്ടി വരും.

ധനകാര്യ മന്ത്രാലയത്തിന് കീഴിൽ ഒരോ പ്രദേശത്തുമുള്ള ഇൻകം ടാക്സ് കമ്മീഷണർ, ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണർ, ടാക്സ് റിക്കവറി ഓഫീസർ എന്നിവരെയാണ് പിബിപിടി ആക്ട് പ്രകാരം അന്വേഷണം നടത്താനും ആവശ്യമായ നടപടികളെടുക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP