Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വാട്സാപ്പ് ഗ്രൂപ്പ് ചാറ്റിൽ സുരക്ഷാ പിഴവുണ്ടെന്ന് കണ്ടെത്തി ഗവേഷകർ; ഗ്രൂപ്പുകളിൽ ആർക്ക് വേണമെങ്കിലും നുഴഞ്ഞ് കയറാം; ആശങ്കയിൽ ഉപഭോക്താക്കൾ

വാട്സാപ്പ് ഗ്രൂപ്പ് ചാറ്റിൽ സുരക്ഷാ പിഴവുണ്ടെന്ന് കണ്ടെത്തി ഗവേഷകർ; ഗ്രൂപ്പുകളിൽ ആർക്ക് വേണമെങ്കിലും നുഴഞ്ഞ് കയറാം; ആശങ്കയിൽ ഉപഭോക്താക്കൾ

തിരുവനന്തപുരം:വാട്സാപ്പ് ഗ്രൂപ്പ് ചാറ്റുകളിൽ ആർക്കു വേണമെങ്കിലും നുഴഞ്ഞു കയറാമെന്നു കണ്ടെത്തി ഗവേഷകർ. വാട്സാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായ എൻക്രിപ്ഷൻ മറികടന്ന് ആർക്കും പ്രൈവറ്റ് ചാറ്റുകളിൽ കടക്കാമെന്നാണ് ജർമ്മൻ ഗവേഷകരുടെ കണ്ടെത്തൽ.

ഒരു വൈറസിന്റെ സഹായത്തോടെയാണ് ഗ്രൂപ്പ് ചാറ്റിന്റെ സുരക്ഷാ ക്രമീകരണം മറികടക്കുന്നത്. ഇതുവഴി, അഡ്‌മിന്റെ അനുവാദം കൂടാതെ ആർക്കും ഗ്രൂപ്പിലേക്ക് ആളുകളെ കയറ്റാമെന്നും ഇത്തരത്തിൽ കയറുന്നവർക്ക് സന്ദേശങ്ങൾ കാണുവാൻ സാധിക്കുമെന്നും ഇവർ പറയുന്നു. മുമ്പ് അയച്ച സന്ദേശങ്ങൾ കാണാൻ സാധിക്കില്ല എങ്കിലും അതിനു ശേഷം കൈമാറുന്ന രഹസ്യ സന്ദേശങ്ങൾ ഉൾപ്പെടെ എല്ലാം കാണാം.

സുരക്ഷിതമായ രീതിയിൽ സംഭാഷണങ്ങൾ കൈമാറമെങ്കിൽ ഗ്രുപ്പുകളല്ലാതെ പേഴ്സണൽ ചാറ്റുകളാകും നല്ലത്. നവംബറിൽ പുതിയ അപ്ടേറ്റ്ിൽ അയച്ച മെസ്സേജുകൾ ഏഴു മിനുറ്റിനുള്ളിൽ ഡിലീറ്റ് ചെയ്യാം എന്ന സംവിധാനത്തിനു പിന്നാലെയാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പിൽ പുതിയൊരു അംഗത്തെ പ്രവേശിപ്പിക്കണമെങ്കിൽ ഗ്രൂപ്പിലെ അഡ്‌മിന്റെ അനുമതി വേണം.

എന്നാൽ ഇത് ആധികാരികമാണോയെന്ന് ഉറപ്പ് വരുത്തുന്നതിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊന്നും വാട്‌സാപ്പ് മെസഞ്ചറിലില്ല. ഇതാണ് ഹാക്കർമാർക്ക് നുഴഞ്ഞു കയറാൻ കാരണം. ഇത്തരത്തിൽ സെർവർ നിയന്ത്രണം ഉള്ളയാൾക്ക് സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യുന്നതിനും ഫോർവേർഡ് ചെയ്യുന്നതിനും സാധിക്കുമെന്നാണ് സൂചന.റൗർ സർവകലാശാലയിലെ ഗവേഷകരിലോരാളായ പോൾ റോസ്ലർ സംഭവംപുറത്തുകൊണ്ടുവന്നിരിക്കുന്നത്.ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതിലൂടെ പുറത്തുവരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP