Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്കിലൂടെ പ്രമോട്ട് ചെയ്ത് ബിസിനസ് വളർത്താൻ ആഗ്രഹിക്കുന്നവർക്കൊക്കെ തിരിച്ചടി; വ്യക്തിവിശേഷങ്ങളും അഭിപ്രായങ്ങളുമായി സൈറ്റിനെ ചുരുക്കുമെന്ന് പ്രഖ്യാപിച്ച് സുക്കർബർഗ്; വ്യാജവാർത്ത വിവാദം ഫേസ്‌ബുക്കിനെ മാറ്റുന്നു

ഫേസ്‌ബുക്കിലൂടെ പ്രമോട്ട് ചെയ്ത് ബിസിനസ് വളർത്താൻ ആഗ്രഹിക്കുന്നവർക്കൊക്കെ തിരിച്ചടി; വ്യക്തിവിശേഷങ്ങളും അഭിപ്രായങ്ങളുമായി സൈറ്റിനെ ചുരുക്കുമെന്ന് പ്രഖ്യാപിച്ച് സുക്കർബർഗ്; വ്യാജവാർത്ത വിവാദം ഫേസ്‌ബുക്കിനെ മാറ്റുന്നു

ബിസിനസുകളെ സംബന്ധിച്ചും ബ്രാൻഡുകളെ സംബന്ധിച്ചും ഫേസ്‌ബുക്കിൽ വരുന്ന ചില പോസ്റ്റുകൾ നിങ്ങളെ അലോസരപ്പെടുത്താറുണ്ടോ...?എന്നാൽ അതിനെല്ലാം അധികം വൈകാതെ അറുതി വരുത്താൻ ഫേസ്‌ബുക്ക് ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് നടപ്പിലായാൽ ഫേസ്‌ബുക്കിലൂടെ പ്രമോട്ട് ചെയ്ത് ബിസിനസ് വളർത്താൻ ആഗ്രഹിക്കുന്നവർക്കൊക്കെ കനത്ത തിരിച്ചടിയായിരിക്കുമുണ്ടാകുന്നത്. വ്യക്തിവിശേഷങ്ങളും അഭിപ്രായങ്ങളുമായി സൈറ്റിനെ ചുരുക്കുമെന്ന് പ്രഖ്യാപിച്ച് ഫേസ്‌ബുക്ക് സ്ഥാപകൻ സുക്കർബർഗ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വ്യാജവാർത്ത വിവാദം ഫേസ്‌ബുക്കിനെ അടിമുടി മാറ്റാൻ പോവുകയാണ്.

വർഷങ്ങൾക്കിടെ തങ്ങളുടെ ന്യൂസ്ഫീഡിൽ വൻ അഴിച്ച് പണി നടത്താനൊരുങ്ങുന്നുവെന്നാണ് ഫേസ്‌ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിനസുകളെ പ്രമോട്ട് ചെയ്യുന്നതിന് പകരം സൂഹൃത്തുക്കളും കുടുംബാംഗങ്ങളും ഷെയർ ചെയ്യുന്ന ഫോട്ടോകൾക്കും മെസേജുകൾക്കുമായിരിക്കും ഇനി മുതൽ ഫേസ്‌ബുക്ക് മുൻഗണനയേകുന്നതെന്ന് വ്യാഴാഴ്ച നടത്തിയ നിർണായക പ്രഖ്യാപനത്തിലൂടെ ഫേസ്‌ബുക്ക് വെളിപ്പെടുത്തുന്നു. യൂസർമാരെ അർത്ഥവത്തായ സാമൂഹിക ഇടപെടലുകൾക്കായി പ്രേരിപ്പിക്കുകയെന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ അഴിച്ച് പണിക്ക് ഫേസ്‌ബുക്ക് തയ്യാറെടുക്കുന്നത്.

എന്നാൽ തങ്ങളുടെ വെബ്‌സൈറ്റുകളിലേക്ക് വൻ തോതിൽ യൂസർമാരെ തിരിച്ച് വിടുന്നതിനായി വൻ തോതിൽ ഫേസ്‌ബുക്ക് പേജുകളെ ഉപയോഗിക്കുന്ന നിരവധി കമ്പനികളെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുന്നു. അവർ അതിന് പകരം സംവിധാമായി എന്ത് അനുവർത്തിക്കുമെന്ന ഗൗരവപരമായ ചോദ്യവും ഉയർന്ന് വരുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ഇട്ട ഒരു പോസ്റ്റിലൂടെയാണ് ഈ മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകൾ സുക്കർബർഗ് സ്ഥിരീകരിച്ചിരിക്കുന്നത്. ബിസിനസുകളെ വളർത്തുന്നതിനുള്ള പോസ്റ്റുകൾ വായിക്കുന്നതിലും വീഡിയോകൾ കാണുന്നതിലും യൂസർമാർക്ക് താൽപര്യം കുറവാണെന്നും മറിച്ച് സുഹൃത്തുക്കളോ ബന്ധുക്കളോ ഷെയർ ചെയ്യുന്നവ ആസ്വദിക്കാനാണ് അവർ ഇഷ്ടപ്പെടുന്നതെന്നും തങ്ങൾ തിരിച്ചറിഞ്ഞതിനാലാണീ മാറ്റം വരുത്തുന്നതെന്നും സുക്കർ ബർഗ് വിശദമാക്കുന്നു.

യുസർമാർ ഫേസ്‌ബുക്കിന് മുന്നിൽ ചെലവഴിക്കുന്ന സമയം വളരെ വിലപ്പെട്ടതാണെന്നും അതിനാൽ അവർ ഈ സമയത്ത് അനാവശ്യമായ പ്രമോഷണൽ മെറ്റീരിയലുകൾ കാണുന്നത് കുറയ്ക്കുകയാണ്പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഫേസ്‌ബുക്ക് സ്ഥാപകൻ പറയുന്നു. ഈ മാറ്റം ഉചിതമായ സമയത്താണ് നടപ്പിലാക്കുന്നതെന്നും അത് സമൂഹത്തിനും ബിസിനസുകൾക്കും ദീർഘകാല ഗുണമേകുമെന്നും സുക്കർബർഗ് ഉറപ്പേകുന്നു. എന്നാൽ കമ്പനികൾ ഇടുന്ന പോസ്റ്റുകളെ പുതിയ നീക്കമനുസരിച്ച് ഏത് വിധത്തിലാണ് മുൻഗണന നൽകാതിരിക്കുകയെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ഇതിന്റെ ഭാഗമായി ഫേസ്‌ബുക്ക് ന്യൂസ് ഫീഡിനെ രണ്ട് ഭ ാഗങ്ങളാക്കി വിഭജിക്കുന്ന ഒരു പരീക്ഷണം ചില രാജ്യങ്ങളിൽ നടപ്പിലാക്കിയിരുന്നു. ഇത് പ്രകാരം ന്യൂസ് ഫീഡിന്റെ ഒരു ഭാഗം സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സന്ദേശങ്ങൾക്കായും മറു ഭാഗം കമ്പനികൾക്കും ബ്രാൻഡുകൾക്കുമായി മാറ്റി വയ്ക്കുകയാണ്‌ചെയ്യുന്നത്. ഈ പരീക്ഷണം സ്ലോവാക്യ, സെർബിയ, ശ്രീ ലങ്ക എന്നിവയടക്കമുള്ള ആറ് രാജ്യങ്ങളിൽ നടപ്പിലാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP