Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉർവശി തിയറ്റേഴ്‌സ് വീണ്ടുമെത്തുന്നു; ഇത്തവണ മാന്നാർ മത്തായിയുടെ കൂടെയല്ല ഏഷ്യാനെറ്റിന് ഒപ്പമാണ്; മിനിസ്‌ക്രീനിലെ താരങ്ങളെ അണിനിരത്തി ഏഷ്യാനെറ്റിന്റെ പുതിയ പരിപാടി ഉർവ്വശി തിയേറ്റഴ്‌സ് ഇന്ന് മുതൽ

ഉർവശി തിയറ്റേഴ്‌സ് വീണ്ടുമെത്തുന്നു; ഇത്തവണ മാന്നാർ മത്തായിയുടെ കൂടെയല്ല ഏഷ്യാനെറ്റിന് ഒപ്പമാണ്; മിനിസ്‌ക്രീനിലെ താരങ്ങളെ അണിനിരത്തി ഏഷ്യാനെറ്റിന്റെ പുതിയ പരിപാടി ഉർവ്വശി തിയേറ്റഴ്‌സ് ഇന്ന് മുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ടെലിവിഷൻ പരിപാടികളെല്ലാം സൂപ്പർ ഹിറ്റാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു പരിപാടി കൂടി എത്തിയിരിക്കുയാണ്. ഉർവ്വശി തിയേറ്റഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും. മിനിസ്‌ക്രീനിലെ താരങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് തമാശകളും കളിയുമായി നടത്തുന്നതാണ് പരിപാടിയുടെ ലക്ഷ്യം.

പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം പ്രശ്‌സതരായ പല താരങ്ങളും പരിപാടിയിലുണ്ടാവുമെന്നാണ് പറയുന്നത്. മലയാളി പ്രേക്ഷകരുടെ വൈകുന്നേരങ്ങളെ ചിരിയുടെ പൂര പറമ്ബാക്കാനുള്ള വരവാണെന്നാണ് പറയുന്നത്. അവതാരകയും നടിയുമായ ജൂവൽ മേരിയാണ് പരിപാടി നയിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം സാജൻ സൂര്യ, വിവേക് ഗോപൻ, അലീന പടിക്കൽ എന്നിവരും ഷോ യിൽ പങ്കെടുക്കും.

വരും ദിവസങ്ങളിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങളും പരിപാടിയിൽ പങ്കെടുക്കാനെത്തും. അവരെല്ലാം വ്യത്യസ്ത പ്രകടനങ്ങളായിരിക്കും കാഴ്ചവെക്കുകയെന്നാണ് റിപ്പോർട്ടുകൾ. താരങ്ങൾ തമ്മിലുള്ള മത്സരങ്ങളും സംഭാഷണങ്ങളും പരിപാടിയിലുണ്ടാവും. വെള്ളി, ശനി, രാത്രി 9.30 നാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP