Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബില്ലടയ്ക്കാത്തതിന്റെ പേരിൽ രോഗിയെ ആശുപത്രിയിൽ തടഞ്ഞു വയ്ക്കുന്നത് നിയമവിരുദ്ധം; എല്ലാ പൗരന്മാരും ഇക്കാര്യത്തെ പറ്റി ബോധവാന്മാരാകണം; ചികിൽസ തേടിയെത്തുന്നവർക്കും അവകാശങ്ങളുണ്ട്; ചികിൽസയിലൂടെയുള്ള നഷ്ടം പരിഹരിക്കാനും ഹോസ്പിറ്റലുകൾ സ്വീകരിക്കേണ്ടത് നിയമ വഴി മാത്രം; സ്വകാര്യ ആശുപത്രി മാഫിയയ്‌ക്കെതിരെ സുപ്രധാന നിരീക്ഷണങ്ങളുമായി ബോംബെ ഹൈക്കോടതി

ബില്ലടയ്ക്കാത്തതിന്റെ പേരിൽ രോഗിയെ ആശുപത്രിയിൽ തടഞ്ഞു വയ്ക്കുന്നത് നിയമവിരുദ്ധം; എല്ലാ പൗരന്മാരും ഇക്കാര്യത്തെ പറ്റി ബോധവാന്മാരാകണം; ചികിൽസ തേടിയെത്തുന്നവർക്കും അവകാശങ്ങളുണ്ട്; ചികിൽസയിലൂടെയുള്ള നഷ്ടം പരിഹരിക്കാനും ഹോസ്പിറ്റലുകൾ സ്വീകരിക്കേണ്ടത് നിയമ വഴി മാത്രം; സ്വകാര്യ ആശുപത്രി മാഫിയയ്‌ക്കെതിരെ സുപ്രധാന നിരീക്ഷണങ്ങളുമായി ബോംബെ ഹൈക്കോടതി

മുംബൈ: പണമില്ലാത്തിന്റെ പേരിൽ ചികിൽസ നിഷേധിക്കുക. ബിൽ അടയ്ക്കാത്തതു കൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിൽസയ്ക്ക് രോഗിയെ കൊണ്ടു പോകാൻ സമ്മതിക്കാതിരിക്കുക... ഇതൊക്കെ സ്വകാര്യ ആശുപത്രിയിലെ സ്ഥിരം കാഴ്ചകളാണ്. ഇതിനെതിരയാണ് ബോംബെ ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ വരുന്നത്. ഇതെല്ലാം നിയമവിരുദ്ധമാണ്. ജീവന് തന്നെയാണ് പ്രാധാന്യം. അതില്ലാതാക്കുന്നത് ശരിയല്ലെന്ന് കോടതി പറയുന്നു.

ബില്ലടയ്ക്കാത്തതിന്റെ പേരിൽ രോഗിയെ ആശുപത്രിയിൽ തടഞ്ഞു വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ബോംബെ ഹൈക്കോടതി വിശദീകരിക്കുന്ന. ഇക്കാര്യത്തെപ്പറ്റി എല്ലാ പൗരന്മാരും ബോധവാന്മാരായിരിക്കണമെന്നും കോടതി പറഞ്ഞു. അരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകൾക്കെതിരെയുള്ള വിധിയാണ് ഇത്. ചികിത്സ തേടിയെത്തുന്നവരുടെ അവകാശങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പിനോടു കോടതി ആവശ്യപ്പെട്ടു.

നിയമത്തിൽ നിന്നു വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്നതിനെപ്പറ്റിയുള്ള വിവരങ്ങളും വെബ്‌സൈറ്റിൽ നൽകണം. ജസ്റ്റിസുമാരായ എസ്.സി.ധർമധിക്കാരി, ഭാരതി ദാങ്ക്രെ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിർദ്ദേശം നൽകിയത്. ബില്ലടയ്ക്കാത്തതിനെത്തുടർന്ന് വ്യക്തികളെ തടഞ്ഞു വയ്ക്കുമ്പോൾ അത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ബോംബെ ഹൈക്കോടതിയുടെ വിധി പാവങ്ങൾക്ക് ഏറെ ആശ്വാസമാണ്.

എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായുള്ള ഉത്തരവിന് കോടതി മുതിർന്നില്ല. അക്കാര്യം സർക്കാർ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ബില്ലടയ്ക്കാൻ സാധിക്കാത്തവരെയും അവരുടെ കുടുംബത്തെയും ഇത്തരം സാഹചര്യങ്ങളിൽ സഹായിക്കാൻ സർക്കാർ നയരൂപീകരണം നടത്തണം. തങ്ങൾക്കുണ്ടായ നഷ്ടം തിരിച്ചു പിടിക്കാൻ ആശുപത്രികൾക്ക് നിയമത്തിന്റെ വഴി തേടാമെന്നും കോടതി നിർദ്ദേശിച്ചു. അതാണ് ചെയ്യേണ്ടതെന്നാണ് കോടതി പറയുന്നത്.

ബില്ലടയ്ക്കാത്തതിനെത്തുടർന്ന് രോഗികളെ രണ്ട് സ്വകാര്യ ആശുപത്രികൾ തടഞ്ഞുവച്ച സംഭവത്തിൽ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP