ചെലവ് ചുരുക്കാൻ മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കുന്നില്ല എന്ന് പ്രഖ്യാപിച്ച് കൈയടി നേടി തുടങ്ങിയ പിണറായി സർക്കാരിനെ ആരെങ്കിലും ഓർക്കുന്നുണ്ടോ? ഇഷ്ടം പോലെ ഇന്നോവാ കാറുകൾ വെറുതെ കിടന്നിട്ടും മന്ത്രിമാർക്ക് യാത്ര ചെയ്യാൻ കാറുകൾ വാങ്ങാൻ ഈ സർക്കാർ മുടക്കിയത് 6.69 കോടി രൂപ! എല്ലാവർക്കും ഇഷ്ടം 27 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ; ടൂറിസം മന്ത്രിക്കും സെക്രട്ടറിക്കും ഡയറക്ടർക്കും വരെ ടയോട്ടോ ആൾട്ടീസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ചെലവ് ചുരുക്കലിന് സാധാരണക്കാരെ നിർബന്ധിക്കുന്ന സർക്കാർ. പദ്ധതി നടത്തിപ്പിന് പോലും കാശില്ല. പക്ഷേ മന്ത്രിമാർക്കും എംഎൽഎമാർക്കും പതിനായിരങ്ങൾ വിലയുള്ള കണ്ണടയ്ക്ക് ഖജനാവിൽ നിന്ന് കാശു കൊടുക്കും. ഇപ്പോഴിതാ ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ മന്ത്രിമാർക്ക് ഔദ്യോഗിക വാഹനങ്ങൾ വാങ്ങാൻ ചെലവിട്ടത് 6,68,82,307 രൂപയെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തുവരുന്നു. മുഖ്യമന്ത്രിയുൾപ്പടെ മന്ത്രിമാർക്കായി 35 പുതിയ വാഹനങ്ങളാണ് ഇതുവരെ വാങ്ങിയത്.
അധികാരത്തിൽ ഏൽക്കുമ്പോൾ ചെലവ് കുറയ്ക്കലായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനം. മന്ത്രിമാരുടെ എണ്ണം കുറച്ചു. മന്ത്രി മന്ദിരങ്ങളിലെ ആഡംബര മോടി പിടിപ്പിക്കൽ വേണ്ടെന്ന് വച്ചു. അങ്ങനെ എല്ലാവരുടേയും കൈയടി നേടിയ തുടക്കം. പക്ഷം വിവാദങ്ങൾക്കിടയിലൂടെ മുഖ്യമന്ത്രിയായി പിണറായി നടന്ന് നീങ്ങുമ്പോൾ സർക്കാരിനെതിരെ പാഴ് ചെലവുകളുടെ വാർത്തകളും സജീവമാകുന്നു. അതിൽ ഏറ്റവും പുതിയതാണ് കാറ് വാങ്ങൽ വാർത്ത. ലക്ഷങ്ങൾ വിലയുള്ള കാറുകളാണ് മന്ത്രിമാർ ഉപയോഗിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവും സ്പെയർ വാഹനവും കൂടാതെ ഓഫീസ് ആവശ്യത്തിന് മാത്രം 11 വണ്ടികളാണ് ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറിമാർ, ഓഫീസ് സ്റ്റാഫ്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർക്ക് ഇന്നോവയും പൊളിറ്റിക്കൽ സെക്രട്ടറി, ശാസ്ത്ര ഉപദേഷ്ടാവ്, വികസന ഉപദേഷ്ടാവ്, നിയമോപദേശകൻ എന്നിവർക്ക് പഴയ മോഡൽ ആൾട്ടിസും പ്രിൻസിപ്പൽ സെക്രട്ടറിക്കുള്ള മാരുതി എസ്. എക്സ് 4ഉം സ്കോഡയുമുൾപ്പെടെയാണിത്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്ന് തുകയെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണക്ക് എത്തുന്നത്.
ആഡംബര കാറു വാങ്ങലിൽ പ്രതിപക്ഷ നേതാവും പിന്നിലല്ല. പുതിയ കാറു വേണമെന്ന് സർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവായിരുന്നു. അതിന് ശേഷം മന്ത്രിമാർക്ക് എല്ലാം പുതിയ കാറെത്തി. നിയമവകുപ്പ് മന്ത്രി എ. കെ ബാലനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും പഴയ ഇന്നോവ ഡി , ഇന്നോവ ഡി 8 എസ് മോഡലുകൾകൊണ്ട് തൃപ്തിപ്പെട്ടു. പക്ഷേ മറ്റ് മന്ത്രിമാർ അങ്ങനെയായിരുന്നില്ല. ദേവസ്വം -ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ളത് ടൊയോട്ടോ കോറോളാ ആൾട്ടിസ് കാറാണ് ഉള്ളത്. മുഖ്യമന്ത്രിയുടെയും കടകംപള്ളിയുടെയും സ്പെയർ വാഹനങ്ങളും മുന്തിയ മോഡലുകൾ തന്നെ.
മന്ത്രിമാർക്ക് പുറമേ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷനേതാവ്, ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ, മുന്നാക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ എന്നിവരാണ് പുതിയ വാഹനങ്ങളിൽ യാത്രചെയ്യുന്ന മറ്റ് പ്രമുഖർ. ഇതിൽ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനും മുന്നാക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയ്ക്കും 2017 മോഡൽ ആൾട്ടിസാണ് അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ്, നിയമോപദേശകൻ, ടൂറിസം സെക്രട്ടറി, ടൂറിസം ഡയറക്ടർ എന്നിവർ ഉപയോഗിക്കുന്നതും പുതുപുത്തൻ ആൾട്ടിസാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ പറയുന്നു.
പതിനഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ളതും ഒരു ലക്ഷം കിലോമീറ്ററിൽ താഴെ ഓടിയതുമായ 126 വാഹനങ്ങളാണ് വിവിധ വകുപ്പുകൾക്കും സെക്രട്ടറിമാർക്കുമായി ടൂറിസം വകുപ്പിൽ നിന്ന് നൽകിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവർഷത്തിനകം വാങ്ങിയ വാഹനങ്ങളിൽ അപകടത്തിൽപെട്ട ഒന്നൊഴികെ എല്ലാം ഓട്ടത്തിലാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
മന്ത്രിമാരും വാഹനങ്ങളും
(മന്ത്രിമാർ, വാഹനനമ്പർ, പേര്, മോഡൽ ക്രമത്തിൽ)
- മുഖ്യമന്ത്രി- (കെ.എസ് 1) കെ.എൽ 01സി.ബി 7400- ഇന്നോവ ക്രിസ്റ്റ. 2017.
സ്പെയർ വാഹനം- കെ.എൽ 01സി.ബി 8355- - ഇന്നോവ ക്രിസ്റ്റ- 2017. - റവന്യൂമന്ത്രി- (കെ.എസ് 2) കെ.എൽ01സി.ബി 8378- ഇന്നോവ ക്രിസ്റ്റ- 2017.
- ജലവിഭവവകുപ്പ് മന്ത്രി- (കെ.എസ് 3)കെ.എൽ01സി.ബി 8248- ഇന്നോവ ക്രിസ്റ്റ- 2017.
- മുൻ ഗതാഗതവകുപ്പ് മന്ത്രി( തോമസ് ചാണ്ടി)- (കെ.എസ് 4)കെ.എൽ01സി.ബി 8318- ഇന്നോവ ക്രിസ്റ്റ- 2017.
- തുറമുഖവകുപ്പ്മന്ത്രി- (കെ.എസ് 5)കെ.എൽ01സി.ബി 8273- ഇന്നോവ ക്രിസ്റ്റ- 2017.
- നിയമവകുപ്പ്മന്ത്രി- (കെ.എസ് 6)കെ.എൽ01ബി.ഇ 372- ഇന്നോവ.ഡി- 2011.
- വൈദ്യുതിവകുപ്പ്മന്ത്രി- (കെ.എസ് 7) കെ.എൽ01സി.ബി 8340- ഇന്നോവ ക്രിസ്റ്റ- 2017.
- പൊതുമരാമത്ത് വകുപ്പ്മന്ത്രി- (കെ.എസ് 8) കെ.എൽ01സി.ബി 8311- ഇന്നോവ ക്രിസ്റ്റ- 2017.
- ആരോഗ്യവകുപ്പ്മന്ത്രി- (കെ.എസ് 9) കെ.എൽ01സി.ബി 8236- ഇന്നോവ ക്രിസ്റ്റ- 2017.
- ഫിഷറീസ് വകുപ്പ്മന്ത്രി- (കെ.എസ് 10) കെ.എൽ01സി.ബി 7386- ഇന്നോവ ക്രിസ്റ്റ- 2017.
- തൊഴിൽ - എക്സൈസ് വകുപ്പ്മന്ത്രി- (കെ.എസ് 11) കെ.എൽ01സി.ബി 8386- ഇന്നോവ ക്രിസ്റ്റ- 2017.
- ധനകാര്യവകുപ്പ്മന്ത്രി- (കെ.എസ് 13) കെ.എൽ01സി.ബി 8344- ഇന്നോവ ക്രിസ്റ്റ- 2017.
- സിവിൽസപ്ലൈസ് വകുപ്പ്മന്ത്രി- (കെ.എസ് 14) കെ.എൽ01സി.ബി 7343- ഇന്നോവ ക്രിസ്റ്റ- 2017.
- ടൂറിസം, ദേവസ്വം വകുപ്പ്മന്ത്രി- (കെ.എസ് 15) കെ.എൽ01സി.സി 1769- ആൾട്ടിസ്.ഡി- 2017. സ്പെയർ വാഹനം- കെ.എൽ01സി.ബി 8362-- ഇന്നോവ ക്രിസ്റ്റ- 2017.
- വ്യവസായ വകുപ്പ്മന്ത്രി- (കെ.എസ് 16) കെ.എൽ01സി.ബി 8387- ഇന്നോവ ക്രിസ്റ്റ- 2017.
- വിദ്യാഭ്യാസ വകുപ്പ്മന്ത്രി- (കെ.എസ് 18) കെ.എൽ01ബി.എസ് 3352- ഇന്നോവ ഡി. 8 എസ്- 2014.
- വനം വകുപ്പ് മന്ത്രി- (കെ.എസ് 19) കെ.എൽ01സി.ബി 8290- ഇന്നോവ ക്രിസ്റ്റ- 2017.
- തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി- (കെ.എസ് 20) കെ.എൽ01സി.ബി 8272- ഇന്നോവ ക്രിസ്റ്റ- 2017.
Stories you may Like
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- കല്ലും മണ്ണും ചുമന്ന സത്യസന്ധത പിണറായി കാണാതെ പോകുമ്പോൾ
- പിണറായി വിജയൻ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വേട്ടയാടി: കെ സുധാകരൻ
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍