Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നാം റാങ്കോടെ ബി എസ് സി പാസായ ശേഷം എൻട്രൻസ് എഴുതി 1600-ാം റാങ്ക് നേടിയാണ് എഞ്ചിനിയറിംഗിന് അഡ്‌മിഷൻ എടുത്തത്; ഫസ്റ്റ് ക്ലാസോടെ ബിടെക് പാസായ ശേഷം എംബിഎയ്ക്ക് അഡ്‌മിഷൻ എടുത്തതും എൻട്രൻസിൽ ഒന്നാം റാങ്ക് നേടി; എൽഎൽബി പാസായതും ഫസ്റ്റ് ക്ലാസിൽ; കലിയടങ്ങാത്ത സിപിഎമ്മുകാർ ഉണ്ടാക്കിയ മാർക്ക് തിരുത്തൽ വിവാദത്തിന് മറുപടിയുമായി വിടി ബൽറാം രണ്ടരക്കൊല്ലം മുമ്പിട്ട പോസ്റ്റ് വൈറലാകുന്നു

ഒന്നാം റാങ്കോടെ ബി എസ് സി പാസായ ശേഷം എൻട്രൻസ് എഴുതി 1600-ാം റാങ്ക് നേടിയാണ് എഞ്ചിനിയറിംഗിന് അഡ്‌മിഷൻ എടുത്തത്; ഫസ്റ്റ് ക്ലാസോടെ ബിടെക് പാസായ ശേഷം എംബിഎയ്ക്ക് അഡ്‌മിഷൻ എടുത്തതും എൻട്രൻസിൽ ഒന്നാം റാങ്ക് നേടി; എൽഎൽബി പാസായതും ഫസ്റ്റ് ക്ലാസിൽ; കലിയടങ്ങാത്ത സിപിഎമ്മുകാർ ഉണ്ടാക്കിയ മാർക്ക് തിരുത്തൽ വിവാദത്തിന് മറുപടിയുമായി വിടി ബൽറാം രണ്ടരക്കൊല്ലം മുമ്പിട്ട പോസ്റ്റ് വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാഹുൽ ഗാന്ധിയുടെ ഗുഡ് ബുക്കിലെ സ്ഥാനമാണ് വിടി ബൽറാമിനെ തൃത്താലയുടെ എംഎൽഎയായത്. സ്വന്തം നിലയ്ക്കായിരുന്നു പിന്നീട് ബൽറാമിന്റെ യാത്ര. കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങളിൽ ഈ യുവ നേതാവ് പക്ഷം പിടിച്ചില്ല. കമ്മ്യൂണിസ്റ്റ് കോട്ടയായ തൃത്താലയിൽ രണ്ടാം അങ്കവും ജയിച്ച് മുന്നേറുകയും ചെയ്തു. അതിനിടെയാണ് എകെജിയെ ബാലപീഡകനെന്ന് വിളിച്ച പരാമർശം എത്തുന്നത്. സോളാർ കേസിലെ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കടന്നാക്രമണത്തിനെതിരെയുള്ള പ്രതികരണമായിരുന്നു അത്. എന്നാൽ ഇതൊക്കെ മറച്ചു വച്ച് ബൽറാമിനെ കടന്നാക്രമിച്ചു. പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല.

ഇതിനിടെയാണ് വ്യക്തിപരമായ അധിക്ഷേപങ്ങൾ സിപിഎം സൈബർ ലോകം നടത്തുന്നത്. ബൽറാം കൊള്ളരുതാത്തവൻ ആണെന്ന് വരുത്താനാണ് നീക്കം. ബൽറാം തൃശൂർ ലോ കോളജിൽ എൽ.എൽ.ബിക്ക് പഠിക്കുമ്പോൾ മാർക്ക് തിരുത്തിയെന്ന് ആരോപിച്ച് മൻസൂർ പാറമേൽ എന്നയാളാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തു വന്നത്. ഇതോടെ സൈബർ സഖാക്കളും എംഎൽഎ താറടിക്കാൻ സജീവമായി. പക്ഷേ ആരോപണം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. വെറും അടിസ്ഥാന രഹിതമായ കാര്യം. ഇതോടെ സോഷ്യൽ മീഡിയ തെരഞ്ഞത് ബൽറാമിന്റെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചായിരുന്നു. എൽഎൽബിയിലെ ആരോപണത്തിൽ ബൽറാം മറുപടി നൽകുമെന്നും പ്രതീക്ഷിച്ചു. ഇതിനിടെയാണ് 2015ലെ എംഎൽഎയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ സിപിഎമ്മിന്റെ ആരോപണത്തിന് കൃത്യമായ മറുപടിയുണ്ട്. താൻ എങ്ങനെയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്ന് ബൽറാം വിശദീകരിക്കുന്നു.

പഠിക്കാനുള്ള ഉഴപ്പ് കാരണം രാഷ്ട്രീയക്കാരനായ നേതാവല്ല ബൽറാം. എല്ലാ പരീക്ഷയും ഉന്നത വിജയത്തിൽ നേടിയ കോൺഗ്രസുകാരൻ. ഇദ്ദേഹത്തിനെതിരെയാണ് എൽഎൽബിയിൽ വ്യാജ ആരോപണം സിപിഎം സജീവമാക്കുന്നത്. എൽ.എൽ.ബിയുടെ ഒരു പേപ്പറായ മൂട്ട് കോർട്ടിന് ബൽറാമിന് കിട്ടിയത് 45 മാർക്കാണത്രെ. ജയിക്കാൻ വേണ്ടത് 50 മാർക്ക്. 'ബലറാമൻ സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിൻസിപ്പലിനെക്കൊണ്ട് മാർക്ക് തിരുത്തിച്ച് വെറും 70 ആക്കി നൈസായിട്ട് ജയിച്ചു' എന്നാണ് മൻസൂർ ആരോപിക്കുന്നത്. ഇക്കാര്യം അറിഞ്ഞ എസ്.എഫ്.ഐ തൃശൂർ ജില്ല ജോയന്റ് സെക്രട്ടറി ആയിരുന്ന അരുൺ റാവു സർവകലാശാലക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് അറിഞ്ഞതോടെ സർവകലാശാല പ്രിൻസിപ്പലിനെ തരം താഴ്‌ത്തി സ്ഥലം മാറ്റിയെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ മൻസൂർ കുറ്റപ്പെടുത്തുന്നത്. എന്നാൽ നേരത്തെ തന്നെ ബൽറാം ഈ ആരോപണത്തിന് കൃത്യമായ മറുപടി നൽകിയിരുന്നു.

വ്യാജ ആരോപണത്തിന് പിന്നിൽ ലീഗൽ ഡ്രാഫ്റ്റിംഗിലെ രാഷ്ട്രീയ ചതി

നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി തൃത്താലയിൽ സ്ഥാനാർത്ഥി ആയി വന്നപ്പോൾത്തന്നെ ഈ വിഷയം എങ്ങനെയെങ്കിലും ഉയർത്തിക്കൊണ്ടുവന്ന് ബൽറാമിന്റെ ക്രഡിബിളിറ്റി തകർക്കാൻ ശ്രമം നടന്നിരുന്നു. ഇതാണ് ഇപ്പോൾ എകെജി വിവാദ കാലത്തും സിപിഎം പൊടിതട്ടിയെടുക്കുന്നത്.

എൽ എൽ ബിക്ക് ലീഗൽ ഡ്രാഫ്റ്റിങ് എന്ന തീർത്തും ഇന്റേണലായി മാത്രം മാർക്കിടേണ്ട പേപ്പറിൽ സാധാരണഗതിയിൽ എല്ലാവർക്കും രണ്ടോ മൂന്നോ അഡീഷണൽ ചാൻസുകൾ നൽകാറുണ്ട്. നാലു ചാൻസ് വരെ ലഭിച്ചവരും മുൻ വർഷങ്ങളിലുണ്ടായിരുന്നു. എന്നാൽ സിപിഎം. അനുഭാവിയായ അദ്ധ്യാപിക എസ്.എഫ്.ഐ.ക്കാരുടെ താത്പര്യാർത്ഥം ബൽറാമിന് ഒരു ചാൻസ് നൽകുകയും അന്ന് എഴുതാത്ത ഞാനടക്കമുള്ളവർക്ക് ചാൻസ് നൽകില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ പ്രിൻസിപ്പലിനു വിവിധ സംഘടനകളിൽപ്പെട്ട പത്തോളം വിദ്യാർത്ഥികൾ പരാതി നൽകിയപ്പോൾ എല്ലാവർക്കുമായി ഒരു ചാൻസ് കൂടി നൽകാൻ അദ്ദേഹം തീരുമാനിക്കുകയും അതിന്റെയടിസ്ഥാനത്തിൽ എല്ലാവരും എഴുതി സമർപ്പിക്കുകയും ചെയ്തു.

എന്നാൽ ഇത് അംഗീകരിക്കാത്ത അദ്ധ്യാപിക പഴയ മാർക്ക് മാത്രമേ തരികയുള്ളൂ എന്ന് ശാഠ്യം പിടിച്ചു. പ്രിൻസിപ്പൽ സ്വന്തം നിലക്ക് എല്ലാ കുട്ടികളുടേയും പുതിയ മാർക്കുകൾ കൂടി ഉൾപ്പെടുത്തി യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചു അംഗീകാരം നേടി. ഇതിനെയാണു വലിയ 'മാർക്ക് ലിസ്റ്റ് തിരുത്തൽ' ആയി ഇപ്പോൾ സംഘാക്കൾ ചിത്രീകരിക്കുന്നത്. വെറും രാഷ്ട്രീയതാത്പര്യം വെച്ച് ഇത് കുത്തിപ്പൊക്കി വിവാദമുണ്ടാക്കിയ എസ് എസ് ഐക്കാർ ഇടതുപക്ഷ സിണ്ടിക്കേറ്റിന്റെ കാലത്ത് ഇതിന്റെപേരിൽ പ്രിൻസിപ്പലിനെതിരെ അദ്ദേഹത്തിന്റെ റിട്ടയർമ്മെന്റിനു തൊട്ടുമുൻപ് നടപടിക്ക് ശ്രമിച്ചെങ്കിലും രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണെന്ന് കണ്ടെത്തി അവസാനം അദ്ദേഹത്തെ ഒഴിവാക്കി എന്നാണറിവ്.-ഇങ്ങനെയാണ് ഈ വിവാദത്തെ ബൽറാം തന്നെ നേരത്തെ വിശദീകരിച്ചിട്ടുള്ളത്.

ബിടെക് ബിരുദമെടുത്ത എംബിഎക്കാരന് പഠനത്തിലും തളിക്കമേറെ

ഒരു കെ.എസ്.യു. പ്രവർത്തകനായി തുടരുന്നിടത്തോളം ഏതെങ്കിലും റഗുലർ കോളേജ് വിദ്യാർത്ഥിയായിരിക്കണം എന്നതായിരുന്നു വ്യക്തിപരമായ ആഗ്രഹം. അതിന്റെ ഭാഗമായാണു ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് ടു വരെയുള്ള റസിഡൻഷ്യൽ ജീവിതത്തിനുശേഷം വിദ്യാർത്ഥി രാഷ്ട്രീയം സജീവമായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽത്തന്നെ ബി എസ് സി കെമിസ്ട്രിക്ക് ചേരാൻ തീരുമാനിച്ചത്. കെ.എസ്.യു. പ്രവർത്തനങ്ങളുടെ തുടക്കവും അവിടെ നിന്നായിരുന്നു. 1996ൽ ഇയർ റപ്രസെന്റേറ്റീവും 1997ൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറുമായി അവിടെ നിന്ന് മത്സരിച്ചു ജയിച്ചു. കോഴ്‌സവസാനം 1998ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്കോടെയാണു ബി.എസ് സി പാസായത്.

സംഘടനാപ്രവർത്തന ലക്ഷ്യം വെച്ചുതന്നെയാണു തുടർച്ചയായുള്ള ഉന്നതപഠനത്തിനുള്ള മറ്റ് അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഡിഗ്രി അവസാന വർഷ പരീക്ഷയോടൊപ്പം എഞ്ചിനീയറിങ് എൻട്രൻസ് കൂടി എഴുതി തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിനു ചേർന്നത്. 1600ഓളമായിരുന്നു എൻട്രൻസിനു സംസ്ഥാനതലത്തിൽ റാങ്ക്. അവിടെ പഠിക്കുന്ന കാലത്ത് 1999ൽ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. ആ വർഷം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും 40ൽത്താഴെ വോട്ടിന്റെ ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. എന്നാൽ 2001ൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ യു.യു.സി.യായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴ്‌സ് അവസാനിക്കുന്ന 2002ൽത്തന്നെ ഫസ്റ്റ് ക്ലാസോടെയാണു ബി.ടെക്ക് ബിരുദം പൂർത്തിയാക്കിയത്.

പിന്നീടാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഡിപ്പാർട്ട്‌മെന്റിൽ എം.ബി.എ.ക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും ഒന്നാം റാങ്ക് ഉണ്ടായിരുന്നു. കെ.എസ്.യു.വിന്റെ സംസ്ഥാന ഭാരവാഹിയായതും ആ കാലയളവിലാണു. ക്യാമ്പസിനകത്തെ സംഘടനാ പ്രവർത്തനത്തിൽ അത്ര സജീവമായിരുന്നില്ലെങ്കിലും സാഹചര്യങ്ങളുടെ നിർബന്ധം മൂലം അവിടത്തേയും തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നു. അവിടെയും 35ഓളം വോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെടേണ്ടിവന്നത്. ആദ്യ ചാൻസിൽത്തന്നെ ഫസ്റ്റ് ക്ലാസിൽ എം.ബി.എ. ബിരുദം നേടി. ഇത്രയും ബിരുദങ്ങൾക്ക് ശേഷമാണു തൃശൂർ കേന്ദ്രീകരിച്ചുള്ള വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സൗകര്യാർത്ഥം ഗവ. ലോ കോളേജിൽ എൽ.എൽബിക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും സംസ്ഥാനത്ത് 11ആമത്തെയോ മറ്റോ റാങ്ക് ഉണ്ടായിരുന്നു.

അക്കാലത്ത് തന്നെ വിദ്യാർത്ഥി പ്രതിനിധിയായി വീണ്ടും യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് മത്സരിച്ച് ജയിച്ചുവെങ്കിലും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിലേക്ക് സ്വാഭാവികമായി മാറിവരികയായിരുന്നു. നൂറു വിദ്യാർത്ഥികളുള്ള ബാച്ചിൽ ആദ്യ അവസരത്തിൽത്തന്നെ കോഴ്‌സ് പാസായി എൻ റോൾ ചെയ്യാൻ കഴിഞ്ഞത് ഞാനടക്കം മൂന്ന് പേർക്ക് മാത്രമായിരുന്നു.-ബൽറാം കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

2015 ജൂലൈ 23ന് ബൽറാം ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഫേസ്‌ബുക്ക് എന്നെ സംബന്ധിച്ചൊരു മാധ്യമം മാത്രമാണു. മറ്റ് എല്ലാവരേയും പോലെ എനിക്കും ലോകത്തോട് പറയാനുള്ളത് വിളിച്ചുപറയാനുള്ള ഒരു മാധ്യമം. 250ഓ 500ഓ ആളുകൾ പങ്കെടുക്കുന്ന ഒരു പൊതുയോഗത്തിൽ പങ്കെടുത്ത് പ്രസംഗത്തിലൂടെ നടത്തുന്ന ആശയപ്രചരണത്തേക്കാൾ ഇഫക്റ്റീവ് ആണു ഒറ്റയടിക്ക് ഒരു ലക്ഷത്തിലേറെ ആളുകളിലേക്ക് എത്തുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ്. ജനാധിപത്യം അടിസ്ഥാനപരമായിത്തന്നെ പോസിറ്റീവായ ആശയരൂപീകരണമാണു. ആശയം മാത്രമാണു ജനാധിപത്യത്തിന്റെ ആയുധം. ഫാഷിസമടക്കമുള്ള പ്രതിലോമകരമായ ആശയങ്ങളുടെ പ്രതിരോധത്തിനും ഏറ്റവും ഇഫക്റ്റീവായത് അവർ തന്നെ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യമാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ബദൽ പ്രചരണങ്ങളാണു എന്നാണെന്റെ ബോധ്യം. ബോംബുണ്ടാക്കിയും അത് പൊട്ടിച്ചും കൊന്നുവീഴ്‌ത്തിയും മരിച്ചുവീണും ഫാഷിസത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് കണക്കുകൂട്ടുന്ന നവവിപ്ലവകാരികൾക്ക് ആശംസകൾ നേരുന്നു. എന്നാൽ എന്തുകൊണ്ട് ഫാഷിസ്റ്റ് ആശയങ്ങൾ സമൂഹത്തിൽ സ്വീകാര്യത നേടുന്നു എന്നതാണു എന്റെ ചിന്താവിഷയം.

ഗുരുതരമായ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളേക്കുറിച്ചുള്ള വിമർശ്ശനങ്ങളുടെയും വസ്തുതകൾ വെച്ചുള്ള വിശദീകരണങ്ങളുടെയും ഒപ്പം സാന്ദർഭികമായുള്ള പരിഹാസവും ആക്ഷേപഹാസ്യവുമൊക്കെ ഞാനടക്കമുള്ളയാളുകൾ പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്ന സോഷ്യൽ മീഡിയയുടെ പതിവ് വഴികളാണു. അതിനിടയിൽ ഒരു കോളേജ് തെരഞ്ഞെടുപ്പ് നിലവാരത്തിലുള്ള വ്യക്തിപരമായ ആക്ഷേപത്തിനു മറുപടി പറയേണ്ടിവരുന്നുവെന്നത് ഖേദകരമാണെങ്കിൽക്കൂടി ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള ഇന്റഗ്രിറ്റിയുടെയും ക്രഡിബിലിറ്റിയുടേയും പ്രശ്‌നമായതുകൊണ്ട് ഒരു വിശദീകരണത്തിനു നിർബന്ധിതനായിത്തീരുകയാണു.

1995 മുതൽ 2009 വരെയുള്ള 14 വർഷം നീണ്ട എന്റെ കലാലയ, അക്കാദമിക്ക് ജീവിതം ആർക്കും പരിശോധിക്കാവുന്നതാണു. മുൻപ് ചില ഇന്റർവ്യൂകളിൽ പറഞ്ഞത് പോലെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനമാണു (കാമ്പസിനകത്തും പുറത്തുമുള്ളത്) എന്റെ കലാലയ കാലത്തിന്റെ മുൻഗണനകളെ നിർണ്ണയിച്ചിരുന്നത്. ഒരു കെ.എസ്.യു. പ്രവർത്തകനായി തുടരുന്നിടത്തോളം ഏതെങ്കിലും റഗുലർ കോളേജ് വിദ്യാർത്ഥിയായിരിക്കണം എന്നതായിരുന്നു വ്യക്തിപരമായ ആഗ്രഹം. അതിന്റെ ഭാഗമായാണു ജവഹർ നവോദയ വിദ്യാലയത്തിൽ പ്ലസ് ടു വരെയുള്ള റസിഡൻഷ്യൽ ജീവിതത്തിനുശേഷം വിദ്യാർത്ഥി രാഷ്ട്രീയം സജീവമായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽത്തന്നെ ബി എസ് സി കെമിസ്ട്രിക്ക് ചേരാൻ തീരുമാനിച്ചത്. കെ.എസ്.യു. പ്രവർത്തനങ്ങളുടെ തുടക്കവും അവിടെ നിന്നായിരുന്നു. 1996ൽ ഇയർ റപ്രസെന്റേറ്റീവും 1997ൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറുമായി അവിടെ നിന്ന് മത്സരിച്ചു ജയിച്ചു. കോഴ്‌സവസാനം 1998ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്കോടെയാണു ബി.എസ് സി പാസായത്.

സംഘടനാപ്രവർത്തന ലക്ഷ്യം വെച്ചുതന്നെയാണു തുടർച്ചയായുള്ള ഉന്നതപഠനത്തിനുള്ള മറ്റ് അവസരങ്ങൾ വേണ്ടെന്ന് വെച്ച് ഡിഗ്രി അവസാന വർഷ പരീക്ഷയോടൊപ്പം എഞ്ചിനീയറിങ് എൻട്രൻസ് കൂടി എഴുതി തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിനു ചേർന്നത്. 1600ഓളമായിരുന്നു എൻട്രൻസിനു സംസ്ഥാനതലത്തിൽ റാങ്ക്. അവിടെ പഠിക്കുന്ന കാലത്ത് 1999ൽ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധിയായി മത്സരിച്ച് ജയിച്ചു. ആ വർഷം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും 40ൽത്താഴെ വോട്ടിന്റെ ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. എന്നാൽ 2001ൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ യു.യു.സി.യായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോഴ്‌സ് അവസാനിക്കുന്ന 2002ൽത്തന്നെ ഫസ്റ്റ് ക്ലാസോടെയാണു ബി.ടെക്ക് ബിരുദം പൂർത്തിയാക്കിയത്.

പിന്നീടാണു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഡിപ്പാർട്ട്‌മെന്റിൽ എം.ബി.എ.ക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും ഒന്നാം റാങ്ക് ഉണ്ടായിരുന്നു. കെ.എസ്.യു.വിന്റെ സംസ്ഥാന ഭാരവാഹിയായതും ആ കാലയളവിലാണു. ക്യാമ്പസിനകത്തെ സംഘടനാ പ്രവർത്തനത്തിൽ അത്ര സജീവമായിരുന്നില്ലെങ്കിലും സാഹചര്യങ്ങളുടെ നിർബന്ധം മൂലം അവിടത്തേയും തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നു. അവിടെയും 35ഓളം വോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെടേണ്ടിവന്നത്. ആദ്യ ചാൻസിൽത്തന്നെ ഫസ്റ്റ് ക്ലാസിൽ എം.ബി.എ. ബിരുദം നേടി.

ഇത്രയും ബിരുദങ്ങൾക്ക് ശേഷമാണു തൃശൂർ കേന്ദ്രീകരിച്ചുള്ള വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സൗകര്യാർത്ഥം ഗവ. ലോ കോളേജിൽ എൽ.എൽബിക്ക് ചേർന്നത്. ആ എൻട്രൻസ് പരീക്ഷയിലും സംസ്ഥാനത്ത് 11ആമത്തെയോ മറ്റോ റാങ്ക് ഉണ്ടായിരുന്നു. അക്കാലത്ത് തന്നെ വിദ്യാർത്ഥി പ്രതിനിധിയായി വീണ്ടും യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് മത്സരിച്ച് ജയിച്ചുവെങ്കിലും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിലേക്ക് സ്വാഭാവികമായി മാറിവരികയായിരുന്നു. കെ.എസ്.യു. ഭാരവാഹിസ്ഥാനമൊഴിഞ്ഞ ഞാൻ ക്യാമ്പസിനകത്തെ ദൈനം ദിന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അത്ര സജീവമായിരുന്നില്ല. അവിടത്തെ തെരഞ്ഞെടുപ്പുകളിലും ഒരു പ്രസംഗകൻ എന്നതിൽക്കവിഞ്ഞ പങ്കാളിത്തം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. അക്കാലത്തെ മറ്റ് എല്ലാ ക്യാമ്പസുകളേയും പോലെ ക്രിമിനൽ സംഘങ്ങളേപ്പോലെ പരസ്പരം പോരടിച്ച് തലതല്ലിക്കീറിയിരുന്ന എസ് എഫ് ഐയും എ.ബി.വി.പി.യും തമ്മിലായിരുന്നു ക്യാമ്പസ് സംഘട്ടനങ്ങളിൽ ഭൂരിഭാഗവും. അതിലൊന്നും ഞാൻ ഭാഗഭാക്കായിരുന്നില്ല എന്നതിൽ ഇന്നും അഭിമാനമേ ഉള്ളൂ. അന്നും ഇന്നും എന്റെ വഴി ആശയങ്ങളുടേതാണു, ആയുധങ്ങളുടേതല്ല. അതുകൊണ്ടുതന്നെ ഫാഷിസ്റ്റ് ആശയങ്ങളെ തുറന്നുകാട്ടുന്നതിനു വടിവാളല്ല, ഫേസ്‌ബുക്ക് വാൾ തന്നെയാണു കൂടുതൽ പ്രയോജനക്ഷമമായി ഇന്നും തോന്നുന്നത്.

നൂറു വിദ്യാർത്ഥികളുള്ള ബാച്ചിൽ ആദ്യ അവസരത്തിൽത്തന്നെ കോഴ്‌സ് പാസായി എൻ റോൾ ചെയ്യാൻ കഴിഞ്ഞത് ഞാനടക്കം മൂന്ന് പേർക്ക് മാത്രമായിരുന്നു. ഇക്കാലയളവിലെ തീർത്തും നിസ്സാരമായ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹീനമായ വ്യക്തിഹത്യ നടക്കുന്നത്. എന്റെ സഹപാഠികൾ എന്ന പേരിൽ ഇപ്പോൾ ഫേസ്‌ബുക്കിലൂടെ നുണപ്രചരണം നടത്തിവരുന്ന രണ്ട് പേർ എന്റെ സഹപാഠികളോ ഞാൻ പഠിച്ച ത്രീ ഇയർ എൽ.എൽബി.വിദ്യാർത്ഥികളോ പോലുമല്ല. ക്യാമ്പസിലെ എസ്.എഫ്.ഐ.യുടെ പ്രമുഖ നേതാക്കളായ അവരിൽ ഒരാൾ കോളേജ് യൂണിയൻ ചെയർമാനായിരുന്നു, മറ്റേയാളും യൂണിയൻ ഭാരവാഹിയായിരുന്നു എന്നാണോർമ്മ. ആ ക്യാമ്പസിലെ പതിവായ അദ്ധ്യാപകർ തമ്മിൽ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള കിടമത്സരങ്ങളാണു പ്രസ്തുത വിവാദത്തിലേയും അടിസ്ഥാനകാരണം.

ലീഗൽ ഡ്രാഫ്റ്റിങ് എന്ന തീർത്തും ഇന്റേണലായി മാത്രം മാർക്കിടേണ്ട പേപ്പറിൽ സാധാരണഗതിയിൽ എല്ലാവർക്കും രണ്ടോ മൂന്നോ അഡീഷണൽ ചാൻസുകൾ നൽകാറുണ്ട്. നാലു ചാൻസ് വരെ ലഭിച്ചവരും മുൻ വർഷങ്ങളിലുണ്ടായിരുന്നു. എന്നാൽ സിപിഎം. അനുഭാവിയായ അദ്ധ്യാപിക എസ്.എഫ്.ഐ.ക്കാരുടെ താത്പര്യാർത്ഥം ഒരു ചാൻസ് നൽകുകയും അന്ന് എഴുതാത്ത ഞാനടക്കമുള്ളവർക്ക് ചാൻസ് നൽകില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ പ്രിൻസിപ്പലിനു വിവിധ സംഘടനകളിൽപ്പെട്ട പത്തോളം വിദ്യാർത്ഥികൾ പരാതി നൽകിയപ്പോൾ എല്ലാവർക്കുമായി ഒരു ചാൻസ് കൂടി നൽകാൻ അദ്ദേഹം തീരുമാനിക്കുകയും അതിന്റെയടിസ്ഥാനത്തിൽ എല്ലാവരും എഴുതി സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഇത് അംഗീകരിക്കാത്ത അദ്ധ്യാപിക പഴയ മാർക്ക് മാത്രമേ തരികയുള്ളൂ എന്ന് ശാഠ്യം പിടിച്ചു. പ്രിൻസിപ്പൽ സ്വന്തം നിലക്ക് എല്ലാ കുട്ടികളുടേയും പുതിയ മാർക്കുകൾ കൂടി ഉൾപ്പെടുത്തി യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചു അംഗീകാരം നേടി. ഇതിനെയാണു വലിയ 'മാർക്ക് ലിസ്റ്റ് തിരുത്തൽ' ആയി ഇപ്പോൾ സംഘാക്കൾ ചിത്രീകരിക്കുന്നത്. വെറും രാഷ്ട്രീയതാത്പര്യം വെച്ച് ഇത് കുത്തിപ്പൊക്കി വിവാദമുണ്ടാക്കിയ എസ് എസ് ഐക്കാർ ഇടതുപക്ഷ സിണ്ടിക്കേറ്റിന്റെ കാലത്ത് ഇതിന്റെപേരിൽ പ്രിൻസിപ്പലിനെതിരെ അദ്ദേഹത്തിന്റെ റിട്ടയർമ്മെന്റിനു തൊട്ടുമുൻപ് നടപടിക്ക് ശ്രമിച്ചെങ്കിലും രാഷ്ട്രീയപ്രേരിതമായ ആരോപണം മാത്രമാണെന്ന് കണ്ടെത്തി അവസാനം അദ്ദേഹത്തെ ഒഴിവാക്കി എന്നാണറിവ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ അപ്രതീക്ഷിതമായി തൃത്താലയിൽ സ്ഥാനാർത്ഥി ആയി വന്നപ്പോൾത്തന്നെ ഈ വിഷയം എങ്ങനെയെങ്കിലും ഉയർത്തിക്കൊണ്ടുവന്ന് ക്രഡിബിളിറ്റി തകർക്കാൻ എന്റെ ഈ സോ കോൾഡ് സുഹൃത്തുക്കളും സഹപാഠികളും ഒന്ന് ശ്രമിച്ചുനോക്കിയിരുന്നുവെങ്കിലും അന്നതത്ര ഏശിയിരുന്നില്ല. ഇതിനേക്കാൾ ഹീനമായ മറ്റൊരാരോപണവും ഇന്ന് പ്രശസ്തമായ ഒരു പ്രൊഫഷണൽ കരിയർ മുന്നോട്ടുകൊണ്ടുപോകുന്ന ഒരു പഴയ എസ് എഫ് ഐ നേതാവിനേക്കൊണ്ട് ഉന്നയിപ്പിക്കാൻ പലരും ശ്രമിച്ചുനോക്കിയിരുന്നെങ്കിലും മാന്യയായ അവർ ഇതുവരെ ആ സമ്മർദ്ദത്തിനു വഴങ്ങിയിട്ടില്ല.

ഇനിയും ഇത്തരത്തിലുള്ള ഏത് ആരോപണവും വ്യക്തിഹത്യയും നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണു രാഷ്ട്രീയത്തിലെ പതിവ് സേഫ് സോണുകൾ ഒഴിവാക്കിയും എല്ലാ സ്ഥാപിത താത്പര്യങ്ങളേയും മാറിമാറി തഴുകിത്തലോടി കാലാകാലം എംഎ‍ൽഎ. ആയിരിക്കാനുള്ള സ്വാഭാവിക കരിയർ മോഹങ്ങൾ കുറച്ചെങ്കിലും മാറ്റിവെച്ചും പറ്റാവുന്ന മേഖലകളിൽ ഇടപെടാൻ ശ്രമിച്ചുപോരുന്നത്. അത്തരം ഇടപെടലുകൾ ചിലർക്കെങ്കിലും അലോസരമുണ്ടാക്കുന്നുണ്ട് എന്നറിയുന്നത് എന്നേപ്പോലുള്ളവർക്ക് കൂടുതൽ ആവേശം പകരുകയേ ഉള്ളൂ.

അതുകൊണ്ട് ഓഡിറ്റിങ് തുടരട്ടെ. അതിനായി കൃത്യമായ ടൈമിങ് തന്നെ തെരഞ്ഞെടുത്ത സംഘാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ. ആരാണു ആയുധം സപ്ലൈ ചെയ്യുന്നതെന്നും ആരാണത് ഉപയോഗിക്കുന്നതെന്നും എല്ലാവരും കാണുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP