Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു കെഎസ്ആർടിസിയിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ പെൻഷൻ; അഞ്ചു മാസമായി അത് മുടങ്ങിയതോടെ കടംകയറി നിൽക്കക്കള്ളിയില്ലാതെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്'; ഈ ദാരുണ സംഭവമെങ്കിലും സർക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

'കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു കെഎസ്ആർടിസിയിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ പെൻഷൻ; അഞ്ചു മാസമായി അത് മുടങ്ങിയതോടെ കടംകയറി നിൽക്കക്കള്ളിയില്ലാതെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്'; ഈ ദാരുണ സംഭവമെങ്കിലും സർക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ മുടങ്ങിയത് കാരണം വീട്ടമ്മ ആത്മഹത്യ ചെയ്ത ദാരുണ സംഭവമെങ്കിലും സർക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെഎസ്ആർടിസിയിൽ ഡ്രൈവറായിരുന്ന കൂത്താട്ടുകുളത്തിനടുത്ത് വാളായിക്കുന്ന് തട്ടുംപുറത്ത് മാധവന്റെ വിധവ തങ്കമ്മയാണ് പെൻഷൻ മുടങ്ങിയതു കാരണം ആത്മഹത്യ ചെയ്തത്.

മനോദൗർബല്യമുള്ള മകൻ ഉൾപ്പടെയുള്ള കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു കെഎസ്ആർടിസിയിൽ നിന്ന് കിട്ടിക്കൊണ്ടിരുന്ന തുച്ഛമായ പെൻഷൻ. അഞ്ചു മാസമായി അത് മുടങ്ങിയതോടെ കടംകയറി നിൽക്കക്കള്ളിയില്ലാതെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. ഇത് ഈ വീട്ടമ്മയുടെ മാത്രം അവസ്ഥയല്ല. കെഎസ്ആർടിസി പെൻഷൻകാരുടെ മിക്കവരുടെയും അവസ്ഥ ഇത് തന്നെയാണ്.

വയോധികരും അവശരുമായ മിക്കവരും മരുന്ന് വാങ്ങാനുള്ള കാശ് പോലുമില്ലാതെ വിഷമിക്കുകയാണ്. ഈ പാവങ്ങൾക്ക് പെൻഷൻ കൊടുക്കാൻ പണമില്ലെങ്കിലും ഹെലികോപ്റ്ററിൽ പാർട്ടി സമ്മേളനത്തിന് പറക്കാനും ധൂർത്തടിക്കാനും പണമുണ്ട്.ഇനിയെങ്കിലും ഇതൊരു മാനുഷിക പ്രശ്‌നമായി കണ്ട് സർക്കാർ കണ്ണ് തുറന്ന് നിരാലംബരായ കെഎസ്ആർടിസിക്കാർക്ക് മുടങ്ങിക്കിടക്കുന്ന പെൻഷൻ ഉടൻ വിതരണം ചെയ്യണണം. രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP