Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഈട' എന്ന സിനിമ പ്രദർശിപ്പിക്കുന്ന തീയ്യേറ്ററിൽ സിപിഐ.(എം) പ്രവർത്തകർ കുഴപ്പമുണ്ടാക്കി; ക്യൂ നിന്ന് ടിക്കറ്റെടുത്ത് സിനിമ കാണാൻ തീയ്യേറ്ററിൽ ചെന്നവർക്ക് തടസ്സം നേരിട്ടത് തന്നെ വിളിച്ചറിയിച്ചിരുന്നു'; സിനിമ തടസ്സപ്പെടുത്തിയെന്ന വിവരം പുറത്ത് വിടരുതെന്ന് സിപിഎം പ്രവർത്തകരും സിനിമക്കാരും ധാരണയായതായും സുധാകരൻ

രഞ്ജിത് ബാബു

കണ്ണൂർ: സിനിമ കാണാൻ ടിക്കറ്റെടുത്തവർ തന്നെ വിവരമറിയിച്ച കാര്യമാണ് ഞാൻ പറഞ്ഞതെന്ന് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ. പയ്യന്നൂരിൽ 'ഈട ' എന്ന സിനിമ പ്രദർശിപ്പിക്കുന്ന തീയ്യേറ്ററിൽ സിപിഐ.(എം). പ്രവർത്തകർ കുഴപ്പമുണ്ടാക്കിയതിനെ തുടർന്ന് പ്രദർശനം നിർത്തിയെന്ന വാർത്തയെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്യൂ നിന്ന് ടിക്കറ്റെടുത്ത് സിനിമ കാണാൻ തീയ്യേറ്ററിൽ ചെന്നവർക്ക് തടസ്സം നേരിട്ടത് തന്നെ വിളിച്ചറിയിച്ചിരുന്നു. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഇക്കാര്യം ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ പ്രതികരിച്ചതെന്നും കെ.സുധാകരൻ പറയുന്നു. സംഭവ ശേഷം സിപിഐ.(എം) നേതൃത്വവും സിനമാക്കാരും തമ്മിൽ ധാരണയായി പ്രശ്നങ്ങൾ അവസാനിപ്പിച്ചിരിക്കാം. സിനിമ തടസ്സപ്പെടുത്തിയെന്ന വിവരം പുറത്ത് വിടരുതെന്നും ധാരണയായിരിക്കാമെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP