Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴത്തിനും പച്ചക്കറിക്കും മുട്ടയ്ക്കും പിടിച്ചാൽ കിട്ടാത്ത വിലയാവാൻ കാരണം പെട്രോൾ-ഡീസൽ വിലക്കയറ്റം; ഇന്ധനവില നിർണയം ദിവസാടിസ്ഥാനത്തിലായത് ഇരുട്ടടിയായെങ്കിലും സാധാരണക്കാരെ സഹായിക്കാൻ ചെറുവിരലനക്കാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; ചില്ലറ വിൽപനവില ആധാരമാക്കിയുള്ള നാണ്യപെരുപ്പം 17 മാസത്തെ ഏറ്റവും കൂടിയ നിരക്കിലായതോടെ 2018 ലും ആഘോഷത്തിന് തെല്ലും വകയില്ല

പഴത്തിനും പച്ചക്കറിക്കും മുട്ടയ്ക്കും പിടിച്ചാൽ കിട്ടാത്ത വിലയാവാൻ കാരണം പെട്രോൾ-ഡീസൽ വിലക്കയറ്റം;  ഇന്ധനവില നിർണയം ദിവസാടിസ്ഥാനത്തിലായത് ഇരുട്ടടിയായെങ്കിലും സാധാരണക്കാരെ സഹായിക്കാൻ ചെറുവിരലനക്കാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; ചില്ലറ വിൽപനവില ആധാരമാക്കിയുള്ള നാണ്യപെരുപ്പം 17 മാസത്തെ ഏറ്റവും കൂടിയ നിരക്കിലായതോടെ 2018 ലും ആഘോഷത്തിന് തെല്ലും വകയില്ല

മറുനാടൻ മലയാളി ഡസ്‌ക്

ന്യുഡൽഹി : രാജ്യത്ത് ഇന്ധനവിലയ്‌ക്കൊപ്പം ഭക്ഷ്യവിലക്കയറ്റവും സർക്കാർ ജീവനക്കാരുടെ ഉയർന്ന ശമ്പളവും കൂടിയായതോടെ ചില്ലറമേഖലയിലെ വിലക്കയറ്റം 5.2 ശതമാനമായി. ഉയർന്നു.ഒക്ടോബറിൽ 4.88 ശതമാനമായിരുന്ന നാണ്യപ്പെരുപ്പമാണ് ഇപ്പോൾ കൂടിയത്. 17 മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്.

വിലക്കയറ്റം സാധാരണക്കാരന് തിരിച്ചടിയാണെങ്കിലും, വ്യാവസായികോത്പാദനം 2.2 ശതമാനത്തിൽ നിന്ന് 8.4 ശതമാനമായി ഉയർന്നത് പ്പതീക്ഷ നൽകുന്നു. ഈ നിരക്ക് 4 ശതമാനം വരെയെത്തുമെന്നാണ് വിശകലന വിദഗ്ദ്ധർ പ്രവചിച്ചിരുന്നത്. നിർമ്മാണ മേഖലയിലും ശക്തമായ ഉണർച്ച അനുഭവപ്പെടുന്നുണ്ട്.നാണ്യപ്പെരുപ്പത്തിലെ വർദ്ധന 5.10 ശതമാനം വരെയെത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ നേരത്തെ പ്രവചിച്ചിരുന്നു.

പണപ്പെരുപ്പവും ധനക്കമ്മിയും ഉയർന്ന് നിൽക്കുന്നതുകൊണ്ടാണ് റിസർവ ബാങ്ക് ഡിസംബറിൽ റിപോ നിരക്കുകളിൽ മാറ്റം വരുത്താതിരുന്നത്. ആർബിഐ പ്രതീക്ഷിച്ചിതിനേക്കാൾ കൂടുതലാണ് ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്ക്. 4.3 മുതൽ 4.7 ശതമാനം വരെയായി പണപ്പെരുപ്പ നിരക്ക് പിടി

ഇന്ധനവില നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നതോടെ വിലക്കയറ്റവും കുതിച്ചുയരുന്നതായാണ് റിപ്പോർട്ട്. കൊച്ചിയിൽ ഡീസലിന് ഇന്ന് 65 രൂപയ്ക്ക് മുകളിലാണ് ഡീസൽ വില. പത്തു ദിവസത്തിനകം ഒരു രൂപ 10 പൈസയാണ് കൂടിയാണ്. പെട്രോളിന് 19 പൈസ ഉയർന്ന് 73.46 രൂപയായി.മുട്ട, പച്ചക്കറി, പഴവർഗങ്ങൾ എന്നിവയിലാണ് വിലക്കയറ്റം ഏറ്റവും രൂക്ഷം. അതേസമയം, ഭക്ഷ്യധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയിലെ വിലക്കയറ്റം കുറഞ്ഞ നിരക്കിലാണ്.പെട്രോൾ-ഡീസൽ വിലക്കയറ്റമാണ് നിത്യജീവിതം ദുസ്സഹമാക്കുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസന്തോറും പരിഷ്‌കരിക്കുന്നത് സാധാരണക്കാരെ സഹായിക്കുമെന്നായിരുന്നു മുമ്പുള്ള പ്രതീക്ഷ. ആഗോള അസംസ്‌കൃത എണ്ണവിലയിലെ കയറ്റിറക്കങ്ങൾ ഉപഭോക്താക്കളിലേക്ക് അരിച്ചിറങ്ങുന്നതുകൊണ്ട് നാട്ടുകാർക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഏതായാലും അസ്ഥാനത്തായിരിക്കുകയാണ്.

എണ്ണക്കമ്പനികൾ ദൈനദിന പരിഷ്‌കാരം കൈയാളാൻ തുടങ്ങിയപ്പോൾ മുതൽ പെട്രോൾ വില സ്ഥിരമായി വിലകയറുന്നതല്ലാതെ കുറയുന്നത് കാണാനില്ല. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി പെട്രോൾ വില ഏറ്റവും ഉയർന്നുനിൽക്കുകയുമാണ്. രണ്ടു-രൂപ മൂന്ന് രൂപ നിരക്കിലല്ല വിലക്കയറ്റം. ദിവസവും ലിറ്ററിന് ഒരു പൈസ, 15 പൈസ നിരക്കിലാണ് വില കൂട്ടുന്നത്. അതുകൊണ്ട് ആരും ശ്രദ്ധിക്കുന്നില്ല. കേന്ദ്രസർക്കാരിനും ബാധ്യതയില്ല.

വില നിർണയത്തിൽ സുതാര്യത കൂട്ടാനും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഇന്ധനം ലഭ്യമാക്കാനുമാണ് ദിവസേനയുള്ള വില പരിഷ്‌കരണമെന്നാണ് ഐഒസിഎല്ലിന്റെ വാദം. ദിവസനേയുള്ള പരിഷ്‌കാരം ഏർപ്പെടുത്തും മുമ്പ് അഞ്ച് നഗരങ്ങളിൽ 40 ദിവസത്തെ പൈലറ്റ് പഠനം എണ് മാർക്കറ്റിങ് കമ്പനികൾ നടത്തിയിരുന്നു. ചണ്ഡീഗഡ്, ജംഷേദ്പൂർ, പുതുച്ചേരി, ഉദയ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലായിരുന്നു പഠനം. ഇതിന് ശേഷമാണ ്പരിഷ്‌കാരം ദേശ വ്യാപകമാക്കിയത്.ദിവസവും രാവിലെ ആറ്് മണിക്കാണ് വില പരിഷ്‌കരിക്കുന്നത്. നേരത്തെ രണ്ടാഴ്ച കൂടുമ്പോഴാണ് വില പുതുക്കിയത്. ഇന്ത്യൻ ഓയിൽ മൊബൈൽ ആപ്പ് വഴി എസ്എംഎസായോ ളൗലഹ@ശീര വഴിയോ ദിവസേനയുള്ള പെട്രോൾ-ഡീസൽ വില നിലവാരം ഉപഭോക്താക്കൾക്ക് അറിയാൻ കഴിയും

ഇരുട്ടടിയാകുന്ന പെട്രോൾ-ഡീസൽ വിലക്കയറ്റം

പെട്രോൾ, ഡീസൽ വിലവർദ്ധനവാണ് വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നതിനുള്ള പ്രധാന കാരണമെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സമ്മതിക്കുന്നു. യുപിഎ സർക്കാറിന്റെ കാലഘട്ടത്തിൽ സാർവ്വദേശീയ കമ്പോളത്തിൽ ക്രൂഡോയൽ വില ബാരലിന് 140 ഡോളർ വരെ വന്നതാണ് വിലക്കയറ്റത്തിന് കാരണം എന്നവർ വാദിച്ചിരുന്നു. എന്നാൽ ചില ഘട്ടങ്ങളിൽ 28 ഡോളർ വരെയായി കുറഞ്ഞിരുന്നു

ക്രൂഡ് ഓയിൽ വില അന്തരാഷ്ട്ര മാർക്കറ്റിൽ ബാരലിന് 138 ഡോളർ വരെ ഉയർന്നപ്പോൾ പെട്രോൾ വില 64 രൂപയാക്കിയതിന് എത്ര വലിയ വിമർശനമാണ് യു.പി.എ സർക്കാർ ഏൽക്കേണ്ടി വന്നത് എന്ന് ഓർമ്മയില്ലെ. അന്തരാഷ്ട്ര മാർക്കറ്റിൽ ഇന്നത്തെ ക്രൂഡിന്റെ വില 63 ഡോളറാണ്, പെട്രോളിന് നമ്മൾ നൽകുന്നതാകട്ടെ 73 രൂപയും. അന്ന് യുപിഎ സർക്കാരിനെയും മന്മോഹൻ സിംഗിനെയും വിമർശിച്ച ഇടതുപക്ഷവും ഇന്ന് മൗനത്തിലാണ്.എൻഡിഎ സർക്കാരാകട്ടെ ഇക്കാര്യത്തിൽ മൗനം തുടരുകയുമാണ്.

2017 ജൂണിലാണ്്പെട്രോൾ, ഡീസൽ വില ദിവസേന പുതുക്കുന്ന സംവിധാനം നിലവിൽവന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഈ നിരക്ക് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. എണ്ണക്കമ്പനികളുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ സർക്കാരിന് ഉദ്ദേശ്യവുമില്ലെന്നാണ് പെട്രോളിയും മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ധനവിലയുടെ എക്‌സൈസ് നികുതി കുറയ്ക്കുന്നതിലും തീരുമാനമില്ല.2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ സർക്കാർ ഒമ്പതുതവണയാണ് എക്‌സൈസ് നികുതി വർധിപ്പിച്ചത്. എണ്ണക്കമ്പനികൾ അമിതലാഭം ഈടാക്കുന്നത് തടയാനാണ് ഇത് നടപ്പാക്കിയതെങ്കിലും ഇതോടെ സർക്കാരിന്റെ എക്‌സൈസ് വരുമാനം 2014-15 വർഷത്തെ 99,000 കോടി രൂപയിൽനിന്ന് 2016-17 വർഷത്തെ 2,42,000 കോടി രൂപയായി.

2010-ൽ എണ്ണവില നിയന്ത്രണത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി. എണ്ണക്കമ്പനികൾക്ക് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറ്റം വരുത്താൻ അവസരം2013 വരെ ക്രൂഡ് ഓയിൽ വിലയ്ക്കനുസരിച്ച് എണ്ണവിലയും വർധിച്ചു2014-ൽ, പൊതുതിരഞ്ഞെടുപ്പ് നടന്ന അതേവർഷം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയാൻ തുടങ്ങി. ഇതിനനുസരിച്ച് എണ്ണവിലയിലും കുറവുവന്നുപിന്നീട് ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ അതിനനുസരിച്ചുള്ള മാറ്റം ഉണ്ടായില്ല.2017-ൽ മൂന്ന് വർഷത്തിനുശേഷം രാജ്യംകണ്ട ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോൾ, ഡീസൽ വില രേഖപ്പെടുത്തി

പ്രതീക്ഷയുടെ വഴികൾ

2018 ൽ ആഭ്യന്തര ധനോദ്പാദനം ഉയരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇന്ധനവിലക്കയറ്റവും, പണപ്പെരുപ്പവും മൂലം ആഘോഷത്തിന് വകയുണ്ടാകില്ല. 7.5 ശതമാനം വരെ ജിഡിപി ഉയരാൻ ഇപ്പോഴത്തെ നിലയിൽ ഏതാനും വർഷങ്ങൾ കൂടിയെടുക്കും.സ്വകാര്യ നിക്ഷേപ നിരക്ക് ദുർബലമായി തുടരുന്നതാണ് ഇതിന് മുഖ്യകാരണം.ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൽ, ആഭ്യന്തര ധനോത്പാദനം കൂട്ടാനുള്ള മാർഗങ്ങൾ ആരായാതിരിക്കാൻ തരമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP