Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര കിവീസിന്; മൂന്നാം ഏകദിനത്തിൽ ന്യൂസീലൻഡിന് 183 റൺസ് വിജയം; ട്രെന്റ് ബോൾട്ടിന് അഞ്ച് വിക്കറ്റ്

പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര കിവീസിന്; മൂന്നാം ഏകദിനത്തിൽ ന്യൂസീലൻഡിന് 183 റൺസ് വിജയം; ട്രെന്റ് ബോൾട്ടിന് അഞ്ച് വിക്കറ്റ്

ഡുനെഡിൻ: പാക്കിസ്ഥാനെതിരായ ഏകദിന പരമ്ബര ന്യൂസീലൻഡിന്. കവീസ് ഉയർത്തിയ 257 റൺസിനെതിരെ പാക്കിസ്ഥാൻ 74 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്നാം ഏകദിനത്തിൽ 183 റൺസിന് വിജയിച്ചാണ് കിവീസ് പരമ്ബര 3-0ത്തിന് സ്വന്തമാക്കിയത്.17 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ബൗൾട്ടാണ് പാക്കിസ്ഥാനെ തകർത്തത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് 257 റൺസാണ് അടിച്ചെടുത്തത്. കെവിൻ വില്ല്യംസണും റോസ് ടെയ്‌ലറും അർധ സെഞ്ച്വറി നേടി. മറുപടി ബാറ്റിംങിനിറങ്ങിയ പാക്കിസ്ഥാൻ ഒരു ഘട്ടത്തിൽ എട്ടു വിക്കറ്റിന് 35 റൺസെന്ന നിലയിലായിരുന്നു. പിന്നീട് തട്ടിയും മുട്ടിയും പാക് ബാറ്റിങ് നിര സ്‌കോർ 74 റൺസിലെത്തിക്കുകയായിരുന്നു. ട്രെന്റ് ബോൾട്ടാണ് പാക്ക് നിരയെ തകർത്തത്.

ആദ്യ അഞ്ച് ഓവർ സ്‌പെല്ലിൽ നാല് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് മുൻനിര വിക്കറ്റുകളാണ് ബൗൾട്ട് വീഴ്‌ത്തിയത്. അസ്ഹർ അലി (0), ഫഖർ സമാൻ (2), മുഹമ്മദ് ബഫീസ് എന്നിവരുടെ വിക്കറ്റുകൾ വീണതോടെ പാക്കിസ്ഥാൻ രണ്ട്് റൺസിന് മൂന്നു വിക്കറ്റ് എന്ന അവസ്ഥയിലായി. 16 റൺസെടുത്ത റുമ്മാൻ റയീസാണ് പാക്കിസ്ഥാന്റെ ടോപ്പ് സ്‌കോറർ.ഫെർഗൂസണും മൺറോയും രണ്ടു വീതം വിക്കറ്റ് വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP