Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചീഫ് ജസ്റ്റീനെതിരായി സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ ഉയർത്തിയ പ്രശ്‌നപരിഹാരത്തിനായി ഏഴംഗ സമിതി; പ്രശ്‌നത്തിൽ അടിയന്തര പരിഹാരം കാണാൻ ബാർ കൗൺസിൽ നിർദ്ദേശം

ചീഫ് ജസ്റ്റീനെതിരായി സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ ഉയർത്തിയ പ്രശ്‌നപരിഹാരത്തിനായി ഏഴംഗ സമിതി; പ്രശ്‌നത്തിൽ അടിയന്തര പരിഹാരം കാണാൻ ബാർ കൗൺസിൽ നിർദ്ദേശം

ന്യൂഡൽഹി:ജുഡീഷറിയിലെ ഭിന്നതകൾ പൊതുജന മധ്യത്തിലേക്ക് കൊണ്ടുവരേണ്ടതില്ലായിരുന്നെന്ന് ബാർ കൗൺസിൽ ചെയർമാൻ മനനൻ കുമാർ മിശ്ര. ചീഫ് ജസ്റ്റീനെതിരായി സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ ഉയർത്തിയ പ്രശ്‌നപരിഹാരത്തിനായി ഏഴംഗ സമിതിയെ ബാർ കൗൺസിൽ ചുമതലപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.

പൊതുജനങ്ങൾക്കു മുമ്പിൽ വിഴുപ്പലക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. സാഹോദര്യത്തിലൂടെ പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കേണ്ടത്. കാമറയ്ക്കു മുന്നലെത്തിയാൽ സ്ഥാപനം തന്നെ ദുർബലപ്പെടുമെന്നും മനനൻ കുമാർ മിശ്ര പറഞ്ഞു

വാർത്താ സമ്മേളനം നടത്തിയവരൊഴികെയുള്ള 23 ജഡ്ജിമാരുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തുന്നത്. ഇതിൽ ഭൂരിഭാഗം പേരും ചർച്ചകൾക്ക് തയാറായെന്നും ബാർ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താ സമ്മേളനം നടത്തിയ മുതിർന്ന ജഡ്ജിമാരെയും കാണും. ഒടുവിൽ ചീഫ് ജസ്റ്റീസുമായും ചർച്ച നടത്തും. ജഡ്ജിമാരുമായുള്ള കൂടിക്കാഴ്ച ഞായറാഴ്ച മുതൽ ആരംഭിക്കുമെന്നും ബാർ കൗൺസിൽ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP