Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന നിമിഷങ്ങളിലെ റൺ ഔട്ടുകളിൽ ആദ്യ ദിനത്തിൽ തിരിച്ച് വന്ന് ഇന്ത്യ; ദക്ഷിണാഫ്രിക്ക് ആറിന് 256 എന്ന നിലയിൽ; അശ്വിന് മൂന്ന് വിക്കറ്റ്

അവസാന നിമിഷങ്ങളിലെ റൺ ഔട്ടുകളിൽ ആദ്യ ദിനത്തിൽ തിരിച്ച് വന്ന് ഇന്ത്യ; ദക്ഷിണാഫ്രിക്ക് ആറിന് 256 എന്ന നിലയിൽ; അശ്വിന് മൂന്ന് വിക്കറ്റ്

സെഞ്ചൂറിയൻ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ആറിന് 256 എന്ന നിലയിൽ.246/3 എന്ന നിലയിൽ നിന്ന് 252/6 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക പൊടുന്നനെ വീഴുകയായിരുന്നു. അവസാന നിമിഷങ്ങളിലെ റൺ ഔട്ടുകളാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്.

നേരത്തെ എയ്ഡൻ മാർക്രം(94), ഡീൻ എൽഗാർ എന്നിവർ ഒന്നാം വിക്കറ്റിൽ മികച്ച തുടക്കം ദക്ഷിണാഫ്രിക്കയ്ക്ക് നൽകി. ആദ്യ സെഷൻ വിക്കറ്റ് നഷ്ടമില്ലാതെ 78 റൺസിൽ അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കയെ ഇരട്ട വിക്കറ്റുകൾ വീഴ്‌ത്തി അശ്വിനാണ് കളിയെ ആവേശത്തിലാക്കിയത്.ഒന്നാം ദിവസം കളി അവസാനിക്കുമ്‌ബോൾ ഫാഫ് ഡു പ്ലെസി 24 റൺസുമായും കേശവ് മഹാരാജ് 10 റൺസുമായി ക്രീസിൽ നിൽക്കുകയാണ്.

രണ്ടാം ടെസ്റ്റിൽ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണർ ശിഖർ ധവാൻ, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ വയോധികിമാൻ സാഹ, പേസർ ഭുവനേശ്വർ കുമാർ എന്നിവർക്ക് പകരം ലോകേഷ് രാഹുൽ, പാർത്ഥിവ് പട്ടേൽ, ഇഷാന്ത് ശർമ്മ എന്നിവർ ടീമിൽ ഇടം പിടിച്ചു.

അതേസമയം വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയെ രണ്ടാം ടെസ്റ്റിലും ഒഴിവാക്കി.ആദ്യ മത്സരത്തിൽ 72 റൺസിന്റെ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പര നേടാൻ ശേഷിക്കുന്ന രണ്ട് ടെസ്റ്റും ജയിച്ചേ തീരു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP