Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അത് നേരത്തെ സെറ്റിട്ട ഷൂട്ടിങ് ആയിരുന്നു.. അയാൾ ശ്രീജിത്തിനെ സഹായിച്ചിട്ടൊന്നുമില്ല.. വിഷയം സർക്കാരിനെതിരെ തിരിയുന്നു എന്ന് കണ്ടപ്പോൾ സിപിഐഎം ഇറക്കിയ ''കൂലിത്തല്ലുകാരൻ ' അത്രയേയുള്ളൂ.. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട'; ശ്രീജിത്തിനെ സന്ദർശിച്ചപ്പോൾ ചോദ്യം ചെയ്ത യുവാവിനെ വിമർശിച്ച് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് കമന്റ് ഇങ്ങനെ

'അത് നേരത്തെ സെറ്റിട്ട ഷൂട്ടിങ് ആയിരുന്നു.. അയാൾ ശ്രീജിത്തിനെ സഹായിച്ചിട്ടൊന്നുമില്ല.. വിഷയം സർക്കാരിനെതിരെ തിരിയുന്നു എന്ന് കണ്ടപ്പോൾ സിപിഐഎം ഇറക്കിയ ''കൂലിത്തല്ലുകാരൻ ' അത്രയേയുള്ളൂ.. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട'; ശ്രീജിത്തിനെ സന്ദർശിച്ചപ്പോൾ ചോദ്യം ചെയ്ത യുവാവിനെ വിമർശിച്ച് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് കമന്റ് ഇങ്ങനെ

തിരുവനന്തപുരം: ശ്രീജിത്ത് വിഷയത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ച പോസ്റ്റിന് മറുപടിയുമായി ചെന്നിത്തല തന്നെ രംഗത്ത്.പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സഹോദരന് നീതി ലഭിക്കാൻ വേണ്ടി സെക്രട്ടേറിയറ്റ് നടയിൽ കഴിഞ്ഞ 762 ദിവസങ്ങളായി സമരം നടത്തുന്ന ശ്രീജിത്തിനെ സന്ദർശിക്കാൻ എത്തിയപ്പോൾ ചെന്നിത്തലക്ക് ശ്രീജിത്തിന്റെ സുഹൃത്തുക്കളുടെ പഴി കേൾക്കേണ്ടി വന്നിരുന്നു.ഇതിനെ പിന്തുണച്ച് സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റായ ജതിൻ ദാസ് രമേശ് ഇട്ട പോസ്റ്റിനായിരുന്നു കമന്റുമായി പ്രതിപക്ഷ നേതാവ് തന്നെ എത്തിയത്.


ജതിൻ ദാസ് രമേശിന്റെ പോസ്റ്റ് ഇങ്ങനെ...


താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പൊലീസ് മർദ്ദിച്ചു കൊന്ന ശ്രീജിവിന്റെ ജ്യേഷ്ഠന്റെ അടുത്തുപോയി 'ഹൈക്കോടതിയിൽ പോകാൻ ഞാൻ സഹായിക്കാം' എന്നൊക്കെ പറയുന്ന Ramesh Chennithalaയുടെ ചർമ്മം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉണ്ടാക്കാൻ മിലിട്ടറിക്ക് കൊടുക്കണം എന്നാണ് എന്റെ ഒരിത്.... അത്രക്ക് കട്ടിയും ബലവും ഉണ്ടാവും അതിന്.

എനിക്കിഷ്ടപ്പെട്ടത് ശ്രീജിത്തിന്റെ ആ കൂട്ടുകാരന്റെ ഇടപെടലാണ്. ചെന്നിത്തലയിലെ ഫ്രോഡിനെ അവിടെ വച്ചുതന്നെ പൊളിച്ചത് ആ ചങ്ങാതിയുടെ കൃത്യസമയത്തുള്ള ഇടപെടലാണ്. അയാൾ പറയുന്നതിങ്ങനെ ..

''സാറെ , താങ്കൾ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ഞങ്ങൾ താങ്കളെ വന്ന് കണ്ടിരുന്നു.. അന്ന് താങ്കൾ പറഞ്ഞത് റോഡരികിൽ സമരം കിടന്നാൽ പൊടിയടിക്കും , കൊതുകുകടിക്കും എന്നൊക്കെയാണ് ..അതാണോ സാറെ സഹായം ..ഇത് പൊതുജനം കാണുന്നുണ്ട് ''

ഏതോ ഒരു സിനിമയിൽ സുരാജ് വെഞ്ഞാറമൂട് പറയുന്ന ഒരു ഡയലോഗുണ്ട് . 'എന്താണെന്നറിയില്ല , എത്രയൊക്കെ മറച്ചുവെക്കാൻ ശ്രമിച്ചാലും ഉള്ളിലെ ഫ്രോഡ് അറിയാതെ പുറത്തുചാടും'..

ശ്രീജിത്തിന്റെ സുഹൃത്തിന്റെ ചോദ്യം കേട്ടപ്പോൾ തന്നെ ചെന്നിത്തലയുടെ കൺട്രോൾ പോയി , ഉള്ളിലെ ഫ്രോഡ് പുറത്തുചാടുകയും ചെയ്തു... പിന്നെയങ്ങോട്ട് ആ ചങ്ങാതിയെ വിരട്ടാനായി ശ്രമം... ധാർഷ്ട്യം എന്നൊന്നും ഞാൻ പറയില്ലാട്ടോ ..അതൊക്കെ സിപിഐഎം നേതാക്കൾക്ക് മാത്രമുള്ളതല്ലേ.. കോൺഗ്രെസ്സുകാരൊക്കെ സൽഗുണ സമ്പന്നരല്ലെ ... അവർക്കാർക്കും ധാർഷ്ട്യം പോയിട്ട് 'ധാ' പോലും ഉണ്ടാകില്ല..

ഇതുപോലൊരു അശ്ലീലം മുൻപ് കണ്ടത് നിൽപ് സമര കാലത്താണ്...

സികെ ജാനു സമരം ചെയ്യുന്നു ...ആർക്കെതിരെ? സംസ്ഥന സർക്കാറിനെതിരെ ..

ആരാ ഭരിക്കുന്നത് ? ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഫ് സർക്കാർ ...

ആ സമര പന്തലിലേക്ക് ഉളുപ്പില്ലാതെ VM Sudheeran കയറി ചെന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു ... അവിടെ സുധീരൻ പറഞ്ഞതത്രയും സിപിഐഎമ്മിനെതിരെ ...

ഭരിക്കുന്നത് നിങ്ങളല്ലേ ...സമരം നിങ്ങളുടെ സർക്കാരിനെതിരെയല്ലേ .. ഇതിൽ സിപിഐഎമ്മിനെ പുലഭ്യം പറയുന്നതെന്തിനാ എന്നൊന്നും ചോദിക്കാൻ ആരും ആ വേദിയിലോ സദസ്സിലോ ഉണ്ടായില്ല...ഉണ്ടായിരുന്നെങ്കിൽ സുധീരന്റെയുള്ളിലെ ഫ്രോഡ് അറിയാതെ പുറത്തുചാടി ഒരു 'മിണ്ടിപ്പോകരുത് നായിന്റെ മോനെ ' അവിടെയും കേൾക്കാമായിരുന്നു...

അപ്പോൾ പറഞ്ഞുവരുന്നതിതാണ് .. ഒന്നുകിൽ നാണം വേണം അല്ലെങ്കിൽ മാനം വേണം ..ഇതുരണ്ടുമില്ലെങ്കിൽ നിങ്ങൾക്ക് സുധീരനെപ്പോലെയോ രമേശിനെ പോലെയോ ഒരു കോൺഗ്രെസ്സുകാരനാകാം ...

ഇതിനെതിരെയായിരുന്നു ചെന്നിത്തലയുടെ മറുപടി

''അത് നേരത്തെ സെറ്റിട്ട ഷൂട്ടിങ് ആയിരുന്നു. അയാൾ ശ്രീജിത്തിനെ സഹായിച്ചിട്ടൊന്നുമില്ല. വിഷയം സർക്കാരിനെതിരെ തിരിയുന്നു എന്ന് കണ്ടപ്പോൾ സിപിഐഎം ഇറക്കിയ ''കൂലിത്തല്ലുകാരൻ ' അത്രയേയുള്ളൂ..കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട'' എന്നായിരുന്നു കമന്റ് ചെയ്തത്.

എന്നാൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ശ്രീജിത്തിനെ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുൻ അവതാരകനെ ഉപയോഗിച്ച് കൈരളി ചാനൽ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ സൈബർ നേതാക്കൾ പറയുന്നത്. കൈരളി ടിവിയിലെ ആങ്കർ ഓൺ വീൽസ് പരിപാടിയുടെ അവതാരകനും ക്യാമറാമാനുമായ ആൻഡേഴ്സൺ എഡ്വേർഡ് ആണ് സമരപന്തലിൽ എത്തിയ പ്രതിപക്ഷ നേതാവിന് നേരെ തട്ടികയറിയത് ശ്രീജിത്തിന്റെ സമരത്തിന് ആധാരമായ പൊലീസ് കസ്റ്റഡി മരണം നടക്കുമ്പോൾ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നു എന്ന് എന്ന് പറഞ്ഞാണ് ശ്രീജിത്ത് തട്ടികയറിയതെന്നും അവർ പറയുന്നു.

വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്നും മകളെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത പിതാവിനെ വീട്ടിൽ കയറി കാൽ തല്ലിയൊടിച്ച കേസിൽ പ്രതിയാണ് ആൻഡേഴ്സൺ എഡ്വേർഡ് എന്നും പറയുന്നു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുസ്ലിം പള്ളിയുടെ സമീപമുള്ള വസതിയിലാണ് അതിക്രമം നടത്തിയത്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് ഒഴിവാക്കാൻ ആൻഡേഴ്സൺ കിണഞ്ഞു ശ്രമിച്ചെങ്കിലും ചെന്നിത്തലയുടെ ചില അടുപ്പക്കാർ കേസ് എടുക്കണം എന്നതിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതോടെയാണ് ആൻഡേഴ്സൺ ചെന്നിത്തല വിരുദ്ധനായി മാറിയതെന്നും കോൺഗ്രസ് അനുകൂലികൾ പറയുന്നു.

ചെന്നിത്തലയെ അപമാനിക്കാൻ ശ്രമിച്ചതിന് പിന്നാലെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എ എ റഹിം, ജില്ലാ സെക്രട്ടറി ഐ സാജു, കുന്നുകുഴി വാർഡ് കൗൺസിലർ ഐ പി ബിനു ചേട്ടൻ എന്നിവർക്ക് നന്ദി അറിയിച്ചും ആൻഡേഴ്സൺ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും. പ്രതിപക്ഷ നേതാവ് എത്തുമ്പോൾ അപമാനിക്കണമെന്നു അടുത്ത സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതാണെന്നും സൈബർ നേതാക്കൾ ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP