Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കന്നഡ സംസ്‌കാരത്തിന്റെ പതാകവാഹകരെന്ന് വീമ്പിളക്കിയവരുടെ മുഖംമൂടി അഴിഞ്ഞുവീണു; സണ്ണി ലിയോണിന്റെ പുതുവൽസര പരിപാടി അട്ടിമറിച്ചവർ വീണ്ടും ഷോ നടത്താൻ കോഴ ആവശ്യപ്പെടുന്ന ഒളി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്; 40 ലക്ഷം രൂപ കിട്ടിയാൽ വേദിയും സംരക്ഷണവും ഫ്രീയെന്ന് കന്നഡ രക്ഷണ വേദികെ

കന്നഡ സംസ്‌കാരത്തിന്റെ പതാകവാഹകരെന്ന് വീമ്പിളക്കിയവരുടെ മുഖംമൂടി അഴിഞ്ഞുവീണു; സണ്ണി ലിയോണിന്റെ പുതുവൽസര പരിപാടി അട്ടിമറിച്ചവർ വീണ്ടും ഷോ നടത്താൻ കോഴ ആവശ്യപ്പെടുന്ന ഒളി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്; 40 ലക്ഷം രൂപ കിട്ടിയാൽ വേദിയും സംരക്ഷണവും ഫ്രീയെന്ന് കന്നഡ രക്ഷണ വേദികെ

മറുനാടൻ മലയാളി ഡസ്‌ക്‌

ബെംഗളൂരു: കന്നഡ സംസ്‌കാരത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നു എന്നവകാശപ്പെടുന്ന കന്നഡ രക്ഷണ വേദികെയുടെ മുഖംമൂടി പുറത്തായി. പുതുവർഷത്തലേന്ന് ബെംഗളൂരുവിൽ സണ്ണി ലിയോൺ സണ്ണി ലിയോൺ സണ്ണി നൈറ്റസ് എന്ന പരിപാടി അവതരിപ്പിച്ചാൽ കൂട്ടആത്മഹത്യ നടത്തുമെന്നായിരുന്നു സംഘടനയുടെ ഭീഷണി.ഇതെ തുടർന്ന സണ്ണി പരിപാടി ഉപേക്ഷിക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ ഇന്ത്യ ടുഡേ നടത്തിയ സണ്ണി ലിയോൺ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ കന്നഡ രക്ഷണ വേദികെയുടെ പൊള്ളത്തരം വ്യക്്തമായി.

ഇതേ പരിപാടി വീണ്ടും നടത്തുന്നതിനു സംഘടനാ നേതാക്കൾ പണം ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യമാണ് പുറത്ത് വന്നത്. സംഘാടകനെന്ന വ്യാജേന സമീപിച്ച ചാനൽ റിപ്പോർട്ടറോട് കന്നഡ രക്ഷണവേദികെ നേതാക്കൾ 40 ലക്ഷം രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്.

'സണ്ണി നൈറ്റ്‌സ്' എന്ന പരിപാടി നടത്തണമെങ്കിൽ 30 ലക്ഷം രൂപ മുൻകൂർ നൽകണമെന്നും ബാക്കി പരിപാടിക്കു ശേഷം നൽകിയാൽ മതിയെന്നും നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. വേദികെയുടെ രണ്ടുവിഭാഗങ്ങളിലെയും നേതാക്കൾ പരിപാടിക്കായി പണം ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.

സംഘടനയുടെ മുതിർന്ന ഭാരവാഹികളായ നാരായണ ഗൗഡ, പ്രവീൺ ഷെട്ടി എന്നിവർ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് കാണുന്നത്. തങ്ങളുടെ ആൺകുട്ടികളുടെ കഴിവ് കൊണ്ടാണ് സണ്ണിയുടെ പരിപാടി മാറ്റി വയ്‌ക്കേണ്ടി വന്നതെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് കെ.ആർ.വി.അഞ്ജനപ്പ തുറന്നുസമ്മതിക്കുന്നുണ്ട്. തങ്ങൾക്ക് സംസ്ഥാനമാകെ വിപുലമായ ശൃംഖലയുണ്ടെന്നും വേണമെന്ന് വച്ചാൽ ഒറ്റ പ്രസ്താവനയിലൂടെ സംസ്ഥാനം മുഴുവൻ സ്തംഭിപ്പിക്കുമെന്നും റിപ്പോർട്ടറോട് വീമ്പിളക്കുന്നു.

എന്നാൽ ആദ്യം പത്ത് ലക്ഷം രൂപം അഡ്വാൻസായും പിന്നീട് 10 ലക്ഷം പരിപാടിക്ക് ശേഷവും നൽകിയാൽ സംഗതി പരിഹരിക്കാമെന്നാണ് അഞ്ജനപ്പയുടെ വാഗ്ദാനംയ താനും സംഘടനയും പരിപാടിക്ക് നേരിട്ടെത്തി സംരക്ഷണം നൽകുമെന്നും അയാൾ പറയുന്നു.തന്റെ തോവ് നാരായണ ഗൗഡയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും 30 ലക്ഷം രൂപ അദ്ദേഹത്തിന് നൽകാനുമാണ റിപ്പോർട്ടറോട് അഞ്ജനപ്പ നിർദ്ദേശിക്കുന്നത്.

വാലന്റീൻസ് ദിനത്തിൽ പരിപാടി നടത്താമോയെന്ന് റിപ്പോർട്ടർ ചോദിക്കുമ്പോൾ, പരിപാടിക്കായി രണ്ടേക്കർ സ്ഥ്‌ലം നൽകാമെന്ന് മറ്റൊരു നതാവായ ആർ.പുനീത് വാഗ്ദാനം ചെയ്യുന്നു.മറ്റുള്ളവർക്ക് നൽകുന്നതിന്റെ ഒരു പങ്ക് തനിക്ക് കിട്ടായാൽ വേദി ഒരുക്കാമെന്നാണ് അയാൾ ഉറപ്പ് നൽകുന്നത്.ഇത്തരം പരിപാടികൾ ഇലക്ട്രോണിക് നഗരത്തിൽ വൻവിജയമണെന്നും നേതാവ് അഭിമാനത്തോടെ പറയുന്നുണ്ട്.

അതേസമയം കൈക്കൂലി ആരോപണം വേദികെ വൈസ് പ്രസിഡന്റ് അഞ്ജനപ്പ പിന്നീട് നിഷേധിച്ചു. പുതുവർഷത്തലേന്നു നടത്താനിരുന്ന പരിപാടി അടുത്തമാസം നടത്താനുള്ള നീക്കത്തിലാണ് സംഘാടകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP