Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമ്മേളന നഗരിയിൽ ദീപശിഖ തെളിച്ചു തുടങ്ങി; പ്രിസീഡിയത്തിന്റെ മുൻനിരയിൽ കാരണവരുടെ സ്ഥാനത്തിരുന്നു; ഇടയ്ക്കിടെ സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തി; റിപ്പോർട്ട് അവതരണത്തിലും പങ്കെടുത്തു; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളന വേദിയിൽ സജീവമായി വി എസ്

സമ്മേളന നഗരിയിൽ ദീപശിഖ തെളിച്ചു തുടങ്ങി; പ്രിസീഡിയത്തിന്റെ മുൻനിരയിൽ കാരണവരുടെ സ്ഥാനത്തിരുന്നു; ഇടയ്ക്കിടെ സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തി; റിപ്പോർട്ട് അവതരണത്തിലും പങ്കെടുത്തു; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളന വേദിയിൽ സജീവമായി വി എസ്

കായംകുളം: രണ്ടു വർഷം മുമ്പ് ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളന വേദിയിൽ നിന്നും വി എസ് അച്യുതാനന്ദൻ ഇറങ്ങിപോയപ്പോൾ രാഷ്ട്രീയ കേരളത്തിലെ സുപ്രധാന നിമിഷമായിരുന്നു അത്. ഇളമുറക്കാരായ നേതാക്കൾ വരെ വിഎസിനെതിരെ രംഗത്തെത്തിയപ്പോഴാണ് വി എസ് ഇറങ്ങിപ്പോക്ക് നടത്തിയത്. എന്തായാലും ഇതിന് ശേഷവും വി എസ് തന്നെ തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്നും നയിച്ചു. ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിക്കുകും ചെയ്തു. കാലങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും സിപിഎം സമ്മേളന വേദിയിൽ വി എസ് സജീവമാണ്. ഇക്കുറി പൂർണ സമയവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട് അദ്ദേഹം.

പ്രിസീഡിയത്തിൽ മുൻനിരയിലാണു വിഎസിന്റെ സ്ഥാനം. പാർട്ടിയിലെ സംസ്ഥാന നേതാക്കളുമായി ഇടയ്ക്ക് ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ടു തന്നെ കായംകുളത്ത് എത്തിയ വി എസ്. സമ്മേളന നഗരിയിൽ ദീപശിഖ തെളിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ മുഴുവൻ സമയവും വി എസ്. പങ്കെടുത്തു.

ഉച്ചയ്ക്കു ശേഷമുള്ള റിപ്പോർട്ട് അവതരണത്തിലും വി എസ്. പങ്കെടുത്തു. ഇന്നു നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്ന വി എസ് നാളെ പൊതുസമ്മേളനത്തിനു ശേഷമേ മടങ്ങു. മുൻ വർഷങ്ങളിൽ ചില ജില്ലകളിലെ സമ്മേളനങ്ങളിൽ വി എസ് പൂർണമായി പങ്കെടുക്കാറുണ്ട്. ഈ വർഷം മറ്റു ജില്ലകളിൽ വി എസ് പങ്കെടുത്തിരുന്നില്ല. വിമർശനം ഉയർന്നതോടെയാണു സ്വന്തം ജില്ലയിൽ സമ്മേളനത്തിൽ വിഎസിനു സ്ഥാനം നൽകിയത്.

സമ്മേളനം തിങ്കളാഴ്ച സമാപിക്കും. തിങ്കളാഴ്ച പൊതുപ്രകടനത്തിനും ചുവപ്പുസേനാ മാർച്ചിനുംശേഷം എൽമെക്‌സ് ഗ്രൌണ്ടിൽ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരൻ രക്തപതാക ഉയർത്തിയതോടെയാണ് ജില്ലാ സമ്മേളന നടപടികൾ ആരംഭിച്ചത്. മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ ദീപശിഖ തെളിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ആർ നാസർ താൽക്കാലിക അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ എം എ അലിയാർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സജി ചെറിയാൻ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു.

വിവിധ ഏരിയകളിൽ നിന്ന് തെരഞ്ഞെടുത്ത 340 പ്രതിനിധികളും 42 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം സി ജോസഫൈൻ, വൈക്കം വിശ്വൻ, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം വി ഗോവിന്ദൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP