Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിലാഫലകങ്ങളിൽ നിന്ന് സ്വന്തം പേര് ഒഴിവാക്കി എംഎൽഎ; സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ തന്റെ പേര് എഴുതേണ്ടെന്ന് നിർദേശിച്ച് അനിൽ അക്കരെ; വടക്കാഞ്ചേരി എംഎൽഎയുടെ മാതൃക മറ്റുള്ളവരും മാതൃകയാക്കുമോ?

ശിലാഫലകങ്ങളിൽ നിന്ന് സ്വന്തം പേര് ഒഴിവാക്കി എംഎൽഎ; സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ തന്റെ പേര് എഴുതേണ്ടെന്ന് നിർദേശിച്ച് അനിൽ അക്കരെ; വടക്കാഞ്ചേരി എംഎൽഎയുടെ മാതൃക മറ്റുള്ളവരും മാതൃകയാക്കുമോ?

മുളങ്കുന്നത്തുകാവ്: സർക്കാർപണം ഉപയോഗിച്ചു നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ ഉദ്ഘാന സമയത്തെ വെണ്ടക്ക അക്ഷരത്തിൽ എംഎൽഎയുടെ പേര് എഴുതുവെക്കുന്ന പതിവ് വർഷങ്ങളായുണ്ട്. ഈ ഏർപ്പാട് അവസാനിപ്പിക്കണം എന്ന ആവശ്യം കുറച്ചു കാലങ്ങളായി ഉയരുന്നുണ്ട്. എന്നാൽ തങ്ങളുടെ പേരു വരാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് പതിവ്. എന്നാൽ, ഈ പതിവു സംഭവത്തിൽ നിന്നും വഴിമാറി നടക്കാൻ കേരളത്തിലെ ഒരു എംഎൽഎ തീരുമാനിച്ചു.

ഉദ്ഘാടന സമയത്ത് സ്ഥാപിക്കുന്ന ശിലാഫലകങ്ങളിൽനിന്നു സ്വന്തം പേര് ഒഴിവാക്കി മാതൃകയാകുന്നത് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയാണ്. പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെ ശിലാഫലകങ്ങളിൽ എംഎൽഎയുടെപേരു രേഖപ്പെടുത്തുന്നതിനെതിരെ ഇദ്ദേഹം നേരത്തെ നിലപാടെടുത്തിരുന്നു.

എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മുണ്ടത്തിക്കോട് അങ്കണവാടിയുടെ ശിലാഫലകത്തിൽ എംഎൽഎയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP