Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രംഗ് ദേബസന്തിയിലും,ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്; ഒരുപക്ഷെ അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്; അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങൾക്ക് വെള്ളിത്തിരയിൽ കാണാം;കമ്മാര സംഭവത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ദിലീപ്

രംഗ് ദേബസന്തിയിലും,ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്; ഒരുപക്ഷെ അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്; അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങൾക്ക് വെള്ളിത്തിരയിൽ കാണാം;കമ്മാര സംഭവത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ദിലീപ്

കൊച്ചി: ദിലീപും സിദ്ധാർത്ഥും പ്രധാന വേഷങ്ങളിൽ എത്തുന്ന കമ്മാരസംഭവത്തിന്റെ സിദ്ധാർത്ഥിന്റെ ലുക്ക് പോസ്റ്റർ പുറത്ത്. നവാഗതനായ രതീഷ് അമ്ബാട്ട് സംവിധാനം ചെയുന്ന രണ്ടാമത്തെ ലുക്ക് ദിലീപ് തന്റെ ഫേസ്‌ബുക്കിലൂടെയാണ് പുറത്ത് വിട്ടത് .. ചിത്രത്തിൻ അതിപ്രധാനമായ വേഷമാണ് സിദ്ധാർത്ഥ് കൈകാര്യം ചെയ്യുന്നതെന്നും അധികം വൈകാതെ തങ്ങളെ വെള്ളിത്തിരയിൽ ഒരുമിച്ച് കാണാമെന്നും ദിലീപ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.മുരളീ ഗോപി രചന നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വ്യത്യസ്ത വേഷങ്ങളിലാണ് ദിലീപ് എത്തുന്നത്.

ദിലീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരെ,കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്കിനു നൽകിയ സ്വീകരണത്തിനു വാക്കുകൾക്കതീതമായ നന്ദി,ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്കും നിങ്ങൾക്ക് സമർപ്പിക്കുന്നു.കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത് സിദ്ധാർത്ഥാണ് ഈ പോസ്റ്ററിലെ താരം ബോയ്‌സിൽ തുടങ്ങി,രംഗ് ദേബസന്തിയിലും,ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്,ഒരുപക്ഷെ അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത് എന്റെ വളരെ നല്ല സുഹൃത്തായ് തീർന്ന സിദ്ധാർത്ഥിന്റെ ഈ പോസ്റ്റർ നിങ്ങൾക്ക് സമർപ്പിക്കുന്നു,അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങൾക്ക് വെള്ളിത്തിരയിൽ കാണാം.എല്ലാവർക്കും പൊങ്കൽദിന ആശസകളോടെ,സ്വന്തം ദിലീപ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP