Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാളികപ്പുറം വാഴും അമ്മേ... മഹേശ്വരീ.. സന്തതം അടിയങ്ങൾ കൈതൊഴുന്നേൻ..: ശബരീശ സന്നിധിയിൽ മാളികപ്പുറത്തമ്മയെ വാഴ്‌ത്തുന്ന ഇഷ്ടഗാനം പാടി മലയാളത്തിന്റെ വാനമ്പാടി; ധർമ്മശാസ്താവിനെ വണങ്ങി, വലിയ നടപ്പന്തലിൽ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയ ഗായിക

മാളികപ്പുറം വാഴും അമ്മേ... മഹേശ്വരീ.. സന്തതം അടിയങ്ങൾ കൈതൊഴുന്നേൻ..: ശബരീശ സന്നിധിയിൽ മാളികപ്പുറത്തമ്മയെ വാഴ്‌ത്തുന്ന ഇഷ്ടഗാനം പാടി മലയാളത്തിന്റെ വാനമ്പാടി; ധർമ്മശാസ്താവിനെ വണങ്ങി, വലിയ നടപ്പന്തലിൽ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയ ഗായിക

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: മലയാളക്കരയുടെ വാനമ്പാടി ഇന്ന് ശബരീശ സന്നിധിയണഞ്ഞു. ശബരീശനെയും ഇഷ്ടദൈവം മാളികപ്പുറത്തമ്മയേയും വണങ്ങി പ്രിയ ഗായിക കെ എസ് ചിത്ര അനുപമ ദർശനം നേടി. ഇന്ന് മകരജ്യോതി ദർശനം കൂടി കഴിഞ്ഞേ ചിത്ര മലയിറങ്ങൂ. കേരളത്തിന്റെ പ്രിയങ്കരിയായ ഗായികയായ ചിത്രയും ഹരിവരാസനം പാടി ശബരീനാഥനെ ഉറക്കുന്ന ഗാനഗന്ധർവൻ യേശുദാസിനെ പോലെ ഒട്ടേറെ അയ്യപ്പ ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്.

കന്നി മാളികപ്പുറമായി ഇന്ന് മലചവിട്ടിയ ചിത്രയ്ക്ക് ഇന്ന് രാവിലെ വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ ഹരിവരാസന പുരസ്‌കാരം സമ്മാനിച്ചു. മകരജ്യോതി ദർശനം കാത്ത് സന്നിധാനത്ത് തങ്ങുന്നതിനിടെ ശബരീശ സന്നിധിയിൽ തന്റെ ഇഷ്ട ഗാനം ചിത്ര ആലപിച്ചു. മാളികപ്പുറം വാഴും അമ്മേ... മഹേശ്വരീ.. സന്തതം അടിയങ്ങൾ കൈതൊഴുന്നേൻ.. എന്ന ഗാനമാണ് ചിത്ര സന്നിധാനത്ത് അവതരിപ്പിച്ചത്.

ഇഷ്ട ഗായികയുടെ പാട്ടുകേൾക്കാൻ മകരവിളക്കുതൊഴാൻ സന്നിധാനത്ത് തടിച്ചെത്തിയ ജനസഹസ്രങ്ങൾ കാതോർത്തു. ഹരിഹരാത്മജം എന്ന അയ്യപ്പഭക്തിഗാന ആൽബത്തിലെ ഗാനമാണ് ചിത്ര സന്നിധാനത്തും ആലപിച്ചത്. മകരസംക്രമം പ്രമാണിച്ച് വലിയ തിരക്കാണ് സന്നിധാനത്ത്.

തിരുവനന്തപുരം തൈക്കാട് അയ്യപ്പക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് ചിത്ര അയ്യപ്പദർശനത്തിനായി പുറപ്പെട്ടത്. നിറ കണ്ണുകളോടെ സന്നിധാനത്തിന് മുന്നിൽ നിന്ന് തൊഴുതതോടെ ദർശന സായൂജ്യം. ഇതിന് ശേഷമായിരുന്നു അവാർഡ് ദാനവും തുടർന്ന് ഗാനാലാപനവും.

ഇക്കുറി ഡോളിയിലാണ് സന്നിധാനത്തേക്ക് ചിത്ര എത്തിയത്. തിരക്കുകൊണ്ടായിരുന്നു ഇത്. ഇനി മാസപൂജക്കാലത്ത് കാൽനടയായി മലചവിട്ടി സന്നിധാനത്തേക്ക് എത്തണമെന്ന് ചിത്ര ആഗ്രഹവും പങ്കുവച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP