Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീജിവിന്റെ മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നാണെന്നതിൽ യാതൊരു സംശയവുമില്ല; ശ്രീജിവിനെ മർദ്ദിച്ച് അവശനായപ്പോൾ മെഡിക്കൽ കോളേജിൽ കൊണ്ട് പോകുകയാണ് ചെയ്തത്; ഇതൊക്കെ വിശദമായി പരിശോധിച്ചിരുന്നു; ലോക്കപ്പിലേക്ക് വിഷം കൊണ്ട് ശ്രീജിവിന് പോകാൻ പറ്റില്ല; വെളിപ്പെടുത്തലുമായി പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി മുൻ അധ്യക്ഷൻ നാരായണക്കുറുപ്പ്

ശ്രീജിവിന്റെ മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നാണെന്നതിൽ യാതൊരു സംശയവുമില്ല; ശ്രീജിവിനെ മർദ്ദിച്ച് അവശനായപ്പോൾ മെഡിക്കൽ കോളേജിൽ കൊണ്ട് പോകുകയാണ് ചെയ്തത്; ഇതൊക്കെ വിശദമായി പരിശോധിച്ചിരുന്നു; ലോക്കപ്പിലേക്ക് വിഷം കൊണ്ട് ശ്രീജിവിന് പോകാൻ പറ്റില്ല; വെളിപ്പെടുത്തലുമായി പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി മുൻ അധ്യക്ഷൻ നാരായണക്കുറുപ്പ്

തിരുവനന്തപുരം: ഏറെക്കാലമായിട്ടും ശ്രീജിവിന്റെ മരണത്തിൽ ദുരൂഹത തുടരുകയും ഇക്കാര്യത്തിൽ ശ്രീജിവിന്റെ സഹോദരൻ തലസ്ഥാനത്ത് സമരം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ വിഷയം വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനിടെ നിർണായക വെളിപ്പെടുത്തലുമായി വരികയാണ് ജസ്റ്റിസ് നാരായണക്കുറുപ്പ്.

നൂറ് ശതമാനവും ശ്രീജിവിന്റെ മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നാണെന്നതിൽ യാതൊരു സംശയവുമില്ലെന്ന് പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി മുൻ അധ്യക്ഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി. പരാതി ഉയർന്ന കാലത്ത് അധികാരത്തിൽ ഉണ്ടായിരുന്ന അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നതോടെ വിഷയം ചർച്ചയായിരിക്കുകയാണ്.

ഇത് അങ്ങേയറ്റത്തെ മനുഷ്യാവകാശവും ക്രൂരതയുമാണ്. ശ്രീജിവിനെ മർദ്ദിച്ച് അവശനായപ്പോൾ മെഡിക്കൽ കോളേജിൽ കൊണ്ട് പോകുകയാണ് ചെയ്തത്. ഇതൊക്കെ വിശദമായി പരിശോധിച്ചിരുന്നു. ലോക്കപ്പിലേക്ക് വിഷം കൊണ്ട് ശ്രീജിവിന് പോകാൻ പറ്റില്ല. 100 ഗ്രാമിനടുത്ത് ഫ്യൂരഡാൻ കൊണ്ട് പോണം അത് സാധിക്കില്ല. തടർ നടപടികൾ ഉണ്ടാവാതിരിക്കാൻ പല പ്രഷറും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടിവസ്ത്രത്തിന് അടിയിൽ വിഷം സൂക്ഷിച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ അതിനെ ഖണ്ഡിക്കുന്ന വിവരമാണ് അക്കാര്യം അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ തുറന്നുപറച്ചിൽ. സഹോദരന്റെ മരണത്തിന് കാരണക്കാർ ആയവർക്ക് എതിരെ നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരം ഇ്‌പ്പോൾ വലിയ ചർച്ചയായിരിക്കുകയാണ് കേരള സമൂഹത്തിൽ. ഇതിനിടെയാണ് നാരായണക്കുറുപ്പിന്റെ വെളിപ്പെടുത്തൽ.

2015 മെയ് മുതലാണ് സഹോദരൻ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP