Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസീസിനെ വീഴ്‌ത്തി ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; അണ്ടർ 19 ക്രിക്കറ്റിൽ ദ്രാവിഡിന്റെ ശിഷ്യന്മാരുടെ വിജയം ഒരു സെഞ്വറിക്ക്

ഓസീസിനെ വീഴ്‌ത്തി ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; അണ്ടർ 19 ക്രിക്കറ്റിൽ ദ്രാവിഡിന്റെ ശിഷ്യന്മാരുടെ വിജയം ഒരു സെഞ്വറിക്ക്

വെല്ലിങ്ടൺ അണ്ടർ-19 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ കുട്ടികൾ ഓസ്‌ട്രേലിയയെ 100 റൺസിനു തകർത്തു. വിജയത്തോടെ രാഹുൽ ദ്രാവിഡിന്റെ ശിഷ്യർ തുടക്കം ഗംഭീരമാക്കി. ഇന്ത്യകുറിച്ച 329 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 42.5 ഓവറിൽ 228 റൺസിനു പുറത്തായി.

പ്രിഥ്വി ഷായുടേയും (94) മഞ്ചോത് കൽറയുടേയും (86) ശുഭമാൻ ഗില്ലിന്റെയും (63) അർധ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ 328 റൺസ് അടിച്ചെടുത്തത്. ടോസ് നേടി ബാറ്റിംഗിനു ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഷായും കൽറയും ഓസീസ് ബൗളർമാരെ തലങ്ങുംവിലങ്ങും പായിച്ചു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 180 റൺസാണ് കൂട്ടിച്ചേർത്തത്. ഷായും കൽറയും പുറത്തായ ശേഷം ഗില്ലാണ് സ്‌കോറിങ് വേഗം കൂട്ടിയത്. എന്നാൽ അവസാന ഏഴ് ഓവറുകളിൽ ഏഴു വിക്കറ്റുകൾ വലിച്ചെറിഞ്ഞ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ നേടുക അപ്രാപ്യമായി. അല്ലെങ്കിൽ ഇതിലും വലിയ ലക്ഷ്യം ഇന്ത്യൻ യുവാക്കൾ ഓസീസിന് മുന്നിൽ ഉയർത്തിയേനെ.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയ നാഗർകോട്ടിയും ശിവം മാവിയും ചേർന്നാണ് പിടിച്ചുകെട്ടിയത്. 73 റൺസെടുത്ത ഓപ്പണർ എഡ്വാർ്ഡ്‌സിനല്ലാതെ മറ്റാർക്കും ഓസീസ് നിരയില് തിളങ്ങാനായില്ല. നാലു ബാറ്റ്‌സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായി. തുടക്കത്തിലെ കൂട്ടുകെട്ടിന് ശേഷം പിന്നീട് ഓസീസിന് പിടിച്ചുനിൽ്ക്കാനായില്ല. ഓപ്പണിങ്ങിൽ് 57 റണ്‌സും മൂന്നാം വിക്കറ്റില് 59 റൺസും ഓസീസ് കൂട്ടിച്ചേർത്തു. പക്ഷേ പിന്നീട് ഓസീസിന് പിടിച്ചുനിൽക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP