Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

മാതൃരാജ്യത്തെ സ്‌നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ കോടിയേരിയെപ്പോലുള്ളവർ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാൻ തയാറാകണം; ഇന്ത്യയോടാണോ ചൈനയോടാണോ കൂറ് എന്ന് സിപിഎം വ്യക്തമാക്കണം; ദേശവിരുദ്ധ ശക്തികൾക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും കുമ്മനം രാജശേഖരൻ

മാതൃരാജ്യത്തെ സ്‌നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ കോടിയേരിയെപ്പോലുള്ളവർ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാൻ തയാറാകണം; ഇന്ത്യയോടാണോ ചൈനയോടാണോ കൂറ് എന്ന് സിപിഎം വ്യക്തമാക്കണം; ദേശവിരുദ്ധ ശക്തികൾക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മാതൃരാജ്യത്തെ സ്‌നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ കോടിയേരിയെപ്പോലുള്ളവർ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാൻ തയാറാകണമെന്ന് കുമ്മനം രാജശേഖരൻ.ചൈന ഭക്തന്മാർക്ക് അതാണ് നല്ലത്. ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന രാജ്യദോഹമാണെന്നും കുമ്മനം പറഞ്ഞു.

ഇന്ത്യയോടാണോ ചൈനയോടാണോ കൂറ് എന്ന് സിപിഎം വ്യക്തമാക്കണം ദേശവിരുദ്ധ ശക്തികൾക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും കുമ്മനം പറഞ്ഞു.ഇന്ത്യ-ചൈന ബന്ധം വഷളായിരിക്കുന്ന സമയത്ത് സിപിഎം നേതാവ് ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചു എന്നത് ഗൗരവമുള്ള കാര്യമാണ്.

പാക്കിസ്ഥാനേക്കാൾ രാജ്യം ഭീഷണി നേരിടുന്നത് ചൈനയിൽ നിന്നാണ് കരസേന മേധാവി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസമാണ് ഉത്തരവാദപ്പെട്ട പ്രസ്താനത്തിന്റെ സംസ്ഥാന സെക്രട്ടറി ശത്രു രാജ്യത്തിന് വേണ്ടി സംസാരിക്കുന്നത്.കമ്മ്യൂണിസ്റ്റ് പ്രസ്താനം രാജ്യത്തിന് ഭീഷണിയാണെന്ന ബിജെപി നിലപാട് ശരിവയ്ക്കുന്നതാണ് കോടിയേരിയുടെ പ്രസ്താവനയെന്നും കുമ്മനം പറഞ്ഞു.

അകത്ത് നിന്ന് രാജ്യത്തെ ശിലിലമാക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിച്ചിട്ടുള്ളത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ജനാധിപത്യമാർഗം സ്വീകരിച്ചത് പോലും അതിനായിരുന്നെന്നും ചോറിങ്ങും കൂറങ്ങും എന്ന നിലപാട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാറ്റിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP