Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോൾ തനിയെ വന്നാൽ മതിയെന്ന് നടൻ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാർത്ത; യുവതി എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ തിരക്കഥ കേൾക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും; എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്...; ഉണ്ണിമുകുന്ദൻ അത്ര നല്ലവനല്ല? സിനിമയിലെ പുതിയ പീഡന വിവാദത്തിൽ പല്ലിശേരി പറയുന്നത്

തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോൾ തനിയെ വന്നാൽ മതിയെന്ന് നടൻ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാർത്ത; യുവതി എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ തിരക്കഥ കേൾക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും; എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്...; ഉണ്ണിമുകുന്ദൻ അത്ര നല്ലവനല്ല? സിനിമയിലെ പുതിയ പീഡന വിവാദത്തിൽ പല്ലിശേരി പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യുവതി തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോൾ തനിയെ വന്നാൽ മതിയെന്ന് ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാർത്തയെന്ന് മംഗളം സിനിമയുടെ എഡിറ്റർ ജെ പല്ലിശ്ശേരി. നടിയെ ആക്രമിച്ച കേസിൽ ദിലീപുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ പങ്കുവച്ച പല്ലിശേരി ഉണ്ണി മുകുന്ദൻ അത്ര നല്ലവനാണോ എന്ന ചോദ്യമാണ് തന്റെ പതിവ് കോളമായ അഭ്രലോകത്തിലൂടെ മംഗളം സിനിമയിൽ പങ്കുവയ്ക്കുന്നത്.

യുവതി എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ തിരക്കഥ കേൾക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും. എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്... നിലവിളിക്കാൻ ശ്രമിച്ചപ്പോൾ പിടിവിട്ടു. ഒടുവിൽ ഉണ്ണിമുകുന്ദൻ ആ യുവതിയെ വണ്ടി വിളിച്ചു യാത്രയാക്കി പോലും!-ഇങ്ങനെയാണ് പല്ലിശേരി എഴുതുന്നത്.

മംഗളം സിനിമയിൽ ഉണ്ണിമുകുന്ദനുമായി ബന്ധപ്പെട്ട് പല്ലിശേരി എഴുതിയ ലേഖനം ചുവടെ

ഉണ്ണിമുകുന്ദൻ അത്ര നല്ലവനല്ല?

മൊബൈലിൽ നമ്പരിലേക്കു ഒരു കോൾ വന്നു. താങ്കൾ ദിലീപിനും ഉണ്ണി മുകുന്ദനും വ്യത്യസ്ത സർട്ടിഫിക്കറ്റുകൾ നൽകിയതു കൊണ്ടാണ് ഇങ്ങനെ ഒരഭിപ്രായം. ഞാൻ ആരാണെന്നു പറയാൻ ആഗ്രഹിക്കുന്നില്ല. പേരിലല്ല കാര്യം. ഞാൻ പറയുന്നതെല്ലാം സത്യമാണോ എന്നു നോക്കിയാൽ മതി.

ദിലീപ് കുറ്റക്കാരൻ ആണെന്നും സമൂഹത്തിലെ ശത്രുവാണന്നെും മറ്റും ചാനൽ ചർച്ചകളും മാധ്യമ റിപ്പോർട്ടുകളു വന്നു കഴിഞ്ഞു. സത്യമെന്താണെന്നു കോടതി തീരുമാനിക്കട്ടെ അതിനു മുൻപ് ഒരാൾ കുറ്റവാളിയാണോ എന്നു വിധിക്കാനുള്ള അധികാരവും അവകാശവും നിങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകർക്ക് ആരാണ് നൽകിയത്. ഞാനിപ്പോൾ പറയുന്നത് നിങ്ങൾ കഴിഞ്ഞ വട്ടം 'അഭ്രലോകത്തിൽ' ഉണ്ണിമുകുന്ദനെ പുണ്യവാളനായി എഴുതിയ വാർത്തയെക്കുറിച്ചാണ്.

ഉണ്ണിമുകുന്ദൻ താങ്കൾ എഴുതിയപോലെ അത്ര ക്ലീൻ അല്ല. ഉണ്ണിമുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതി നൽകിയ യുവതി ( 30 വയസ്സുകാരിയെ അങ്ങനെ വിളിക്കാമല്ലോ അല്ലേ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ ആക്രമിക്കല്ലേ) ഒറ്റപ്പാലത്തുക്കാരിയല്ല കോട്ടയം ജില്ലക്കാരിയാണ്. വിദേശത്താണ് പഠിച്ചതും വളർന്നതും. നല്ല കുടുംബാംഗം. യുവതി തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോൾ തനിയെ വന്നാൽ മതിയെന്ന് ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാർത്ത. യുവതി എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ തിരക്കഥ കേൾക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും. എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്... നിലവിളിക്കാൻ ശ്രമിച്ചപ്പോൾ പിടിവിട്ടു. ഒടുവിൽ ഉണ്ണിമുകുന്ദൻ ആ യുവതിയെ വണ്ടി വിളിച്ചു യാത്രയാക്കി പോലും!

ഒരുപക്ഷേ ആ യുവതിയോട് അവിടെ വച്ച് ഒരു സോറി പറഞ്ഞിരുന്നെങ്കിൽ തീരാമായിരുന്ന ഒരു സംഭവം ഈഗോയുടെ പേരിൽ ഉണ്ണിമുകുന്ദൻ തിരികെ കേസും കൊടുത്തു അല്ലാതെ അല്ലാതെ ഉണ്ണി മുകുന്ദനെ മാത്രം കുറ്റപ്പെടുത്തി ഉണ്ണിമുകുന്ദനെ രക്ഷപ്പെടുത്തല്ലേ? മാധ്യമ പ്രവർത്തകരെ ഗുണ്ടായിസത്തിലൂടെ ഭീഷണിപ്പെടുത്തൻ ഉണ്ണിമുകുന്ദൻ നടത്തിയ ശ്രമങ്ങൾ കണ്ടവരാണ് ഞങ്ങളെപ്പോലുള്ളവർ. എന്തായാലും ഒരു നടന്റെ അധ:പതനത്തിലേക്കുള്ള വീഴ്‌ച്ചയുടെ തുടക്കം. മലയാള സിനിമയിൽ ഉണ്ണിമുകുന്ദൻ ആരുല്ല... ഇങ്ങനെയാണെങ്കിൽ ആരുമാകുകയുമില്ല.

സ്വന്തം പേരു വെളിപ്പെടുത്താതെ സത്യം വിളിച്ചു പറഞ്ഞ സുഹൃത്തിനു നന്ദി. യുവതിയുടെ വീട് കോട്ടയം ജില്ലയിൽ ആണെന്നറിയാമായിരുന്നു. എന്നാൽ ആളെ തിരിച്ചറിയാതിരിക്കാനാണു ഇത്തരം രീതികൾ അവലംബിച്ചത്. തനിക്കു കിട്ടിയ റിപ്പോർട്ടുകളിൽ ഉണ്ണിമുകുന്ദന് അനുകൂലമായും പ്രതികൂലമായും അഭിപ്രായമുണ്ടായിരുന്നു. ഈ കേസ് എങ്ങനെ പോകുമെന്ന് എനിക്കറിയില്ല. അത് തിരുമാനിക്കേണ്ടത് യുവതിയും ബന്ധുക്കളുമാണ്. അതേസമയം മാധ്യമങ്ങളുടെ എല്ലാ ഔദാര്യങ്ങളും കൈപ്പറ്റി പിന്നീടവരെ അടിച്ചൊതുക്കുമെന്നും അതിനു ഗുണ്ടകൾ ഉണ്ടെന്നും വിചാരിക്കുന്നവർ പമ്പര വിഡ്ഢികളാണ്. അത്തരക്കാർ ഇനി സിനിമയിൽ ഉണ്ടാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP