Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടികൾക്കൊരു മാമ്പഴക്കാലം

കുട്ടികൾക്കൊരു മാമ്പഴക്കാലം

അടുത്തലക്കം വരെ മലയാളത്തിൽ കുട്ടികൾക്കുള്ള പുസ്തകങ്ങൾ വളരെ കുറവായിരുന്നു. തീരെച്ചെറിയ കുട്ടികളുടെ ഭാവന ഉണർത്തുന്ന, അവർക്ക കണ്ടു രസിക്കാവുന്ന ബാലസാഹിത്യ കൃതികൾ അപൂർവമായിരുന്നു. റഷ്യൻ ഭാഷയിൽ നിന്ന് വിവർത്തനം ചെയ്തിരുന്ന കൃതികൾ മാത്രമായിരുന്നു ഇതിന് അപവാദം. കമ്മ്യൂണിസ്റ്റ് റഷ്യയുടെ പതനത്തോടെ അതും നിലച്ചു.


യശസുറ്റ സാഹിത്യകാരന്മാരുടെ കൃതികൾ ഉണ്ടായിരുന്നെങ്കിലും അവ വായിക്കാൻ മാത്രമുള്ളതായിരുന്നു. അതിനുശേഷം ഓരോ വർഷവും ബാലസാഹിത്യ കൃതിയുടെ അവാർഡ് നിർമ്മായക കമ്മറ്റിക്ക മുമ്പിൽ വരുന്നത് ഒന്നോ രണ്ടോ പുസ്‌കതങ്ങൾ മാത്രം. എന്നാൽ കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ബാലസാഹിത്യരംഗത്ത് പുതിയ ഉണർവ് ഉണ്ടായിരിക്കുകയാണ്. എഴുത്തിനൊപ്പം കുട്ടികളെ ആകർഷിക്കന്ന ചിത്രങ്ങളും ഇവയയുടെ ഭാഗമായി.

ലളിതാംബിക അന്തർജനം, കുഞ്ഞുണ്ണി തുങ്ങിയ മലയാളത്തിലെ എഴുത്തുകാരുടെ ബാലസാഹിത്യ കൃതികൾ പുനഃപ്രസിദ്ധീകരിക്കുകയും സുബാഷ് ചന്ദ്രൻ, പ്രിയ എസ്, പ്രൊഫ. എസ്. ശിവദാസ് മുതലായ കഴിവുറ്റ എഴുത്തുകാരെക്കൊണ്ട് ബാലകൃതികൾ എഴുതിപ്പിക്കുകയും നാടൻ കഥകൾ പുനരാഖ്യാനം ചെയ്യുകയുണാണ് ഈ സീരിസിലൂടെ ഡിസി ചെയ്യുന്നത്.

മുത്തശ്ശിക്കഥകളിലൂടെ മാത്രം കേട്ടിട്ടുള്ള കഥകൾ തെളിഞ്ഞ ലളിതമായ ഭാഷയിലൂടെ മാനോഹരമായി പകർത്തിയിരിക്കുന്നു കഥാകാരി. ഈ സീരിസിലെ ഓരോ പുസ്തകത്തിലും ചിത്രങ്ങൾ വരച്ചിരിക്കുന്നത് വ്യത്യസ്ത ചിത്രകാരന്മാരാണ്. ആവർത്തന വിരസത ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. അക്ഷരം പഠിച്ചു തുടങ്ങുന്ന കുഞ്ഞുങ്ങൾക്ക് തികച്ചും അനുയോജ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP